ടൈം ടേബിളിൽ ഇല്ലാത്ത ഒരു പീരിഡ്

0
2537

ടൈം ടേബിളിൽ ഇല്ലാത്ത ഒരു പീരിഡ്

ഡോ. ജയിംസ് ജോർജ് വെൺമണി

ലോക്ഡൗണിൽ ജീവിതത്തെ ഷട്ട്ഡൗൺ ചെയ്യാതെ ആരോഗ്യപരമായി പ്രവർത്തിപ്പിക്കാനുള്ള ഉൽകൃഷ്ടമായ ചിന്തകൾ എഴുത്തുകാരനും കൗൺസിലറുമായ ഡോ. ജെയിംസ് ജോർജ് വെൺമണി പങ്കുവെക്കുന്നു

ണ്ടിട്ടില്ലാത്ത ഒരു അനുഭവവും, കേട്ടിട്ടില്ലാത്ത ഒരു വെല്ലുവിളിയുമാണ് നാം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ അനുഭവങ്ങൾ നമുക്ക് പഠിപ്പുരയാകണം.

1. ടൈം ടേബിളിൽ ഇല്ലാത്ത ഒരു പീരിഡ് ( A period, not in the time table)

ബി പോസിറ്റീവ്’, ‘പോസിറ്റീവായി ചിന്തിക്കണം’ എന്ന് എപ്പോഴും കേട്ടിട്ടുള്ള നമുക്ക് ഇന്ന് പോസിറ്റീവ് എന്നു കേൾക്കുമ്പോൾ ഒരു ഞെട്ടൽ. കാരണം
നമ്മുടെ ടൈം ടേബിളിൽ ഇല്ലാത്തതും ഒരു പക്ഷേ ചിന്തയുടെ ഭൂപടത്തിൽ എത്താത്തതുമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനോടുള്ള നമ്മുടെ മനോഭാവവും സമീപനവും ഏറെ പ്രസക്തമാണ്. ജീവിതത്തിൽ ലഭിച്ച ഈ കട്ടിയുള്ള ചോദ്യപേപ്പർ സമചിത്തതയോടു നേരിട്ടാൽ കോവിഡ് 19-ന്റെ പരീക്ഷ ഹാളിലും പരീക്ഷണഘട്ടത്തിലും നാം തോറ്റു പോകയില്ല. സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ സമാനതകളില്ലാത്ത ജാഗ്രതയും മുൻകരുതലും ആവശൃമാണ്. ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുവാൻ നാം കടപ്പെട്ടവരാണ്.

2. ശിക്ഷണവും ശിക്ഷയും (Discipline and Punishment)
സ്വയരക്ഷക്കു വേണ്ടി നാം നമ്മിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളാണ് ശിക്ഷണം. ഈ പ്രതിസന്ധിയെ പിടിച്ചുകെട്ടുവാൻ സ്വയം ഏർപ്പെടുത്തുന്ന ശിക്ഷണത്തിന് കഴിയും. ശിക്ഷണത്തി ലൂടെ കൊറോണ വൈറസിനെ നാം പുറത്തു നിർത്തുകയാണ്. ഈ ‘ ശിക്ഷണത്തെ ‘ ലാഘവത്തോടെ കാണുമ്പോഴാണ് ഗവൺമെന്റും വൈറസും ‘ ശിക്ഷ ‘ നടപ്പാക്കുവാൻ നിർബന്ധിതമാകുന്നത്. ശിക്ഷണം നൽകാത്തവർ തനിക്കും മറ്റുള്ളവർക്കും ശിക്ഷ ക്ഷണിച്ചു വരുത്തുന്നു.

3. കണ്ണി മുറിക്കുക, കുടുംബം പണിയുക ( Break the chain & build the family)

കുടുംബത്തേടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ലോക്ക് ഡൗണിലൂടെ വന്നിരിക്കുന്നു. കുടുംബം ജീവനില്ലാത്ത ശരീരങ്ങളുടെ കൂട്ടമല്ല, ബന്ധങ്ങളുടെ ഒരു സമുച്ചയമാണ്. സമയമില്ലായെന്ന കാരണത്താൽ വീട്ടുകാർക്ക് സമ്മാനവും, സാധനങ്ങളും ( presents)നല്കി തടിതപ്പിയവർക്കു സാന്നിധ്യം (Presence) നല്കി വിടവ് നികത്തുവാനുള്ള സുവർണ്ണാവസരം. പക്ഷേ ഈ അവസരത്തിൽ സോഷ്യൽ മീഡിയായിൽ കുടുങ്ങിപോയാൽ അതു മറ്റൊരു ബന്ധനമാകും.

4. ഒരു ആശയത്തിന് നിങ്ങളെ മാറ്റുവാൻ കഴിയും)
( An idea can change your life)
ദ്യപാനികൾക്ക് ഒരു ഗൂഡ്ന്യൂസ് ലോക്ഡൗൺ സമ്മാനിക്കുന്നുണ്ട്. ധീരമായ തീരുമാനത്തിലൂടെ പുറത്തു വരുവാനുള്ള ഒരു അവസരമാണ് ഇവിടെ സംജാതമാകുന്നത്. ഓർക്കുക, മദ്യപാനം നിരോധിക്കേണ്ടത് ഒരു ഗവൺമെന്റുമല്ല, തിരിച്ചറിവുള്ള ഒരോ പൗരനുമാണ്. കാര്യമായ മെഡിക്കൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ജീവിതത്തിന്റെ ഒരു ‘U- ടേൺ’
എടുക്കുവാൻ തീരുമാനിക്കുക. നിങ്ങളുടെ തീരുമാനത്തെയും ഇച്ഛാശക്തിയെയും തോൽപ്പിക്കാൻ ആർക്കാണ് കഴിയുക?

5. സമയ വിനിയോഗം ( Time Management)

മയമില്ലായെന്ന പരാതികാർക്ക്, ഇരുന്ന് മടുത്തു എന്ന പുതിയ പരാതി പെട്ടിയാണ് ഇനിയും തുറക്കേണ്ടി വരിക. എന്നാൽ ശരിയായ സമയ സംവിധാനത്തിലൂടെ ഇന്നിനെ നല്ല നാളയ്ക്കായി ഒരുക്കുവാനുള്ള അവസരം കൂടിയാണ് ലോക്ക്ഡൗൺ സമ്മാനിക്കുന്നത്. ഈ കാലയളവിൽ പഴയ സുഹൃത്ത് ബന്ധങ്ങൾ ഒരു ഫോൺകോളിലൂടെ പുനർജനിക്കണം. ലോക്ക്ഡൗൺ പീരിഡിൽ മീഡിയ പ്രയോജനപ്പെടുമെങ്കിലും വിലപ്പെട്ട സമയമെല്ലാം മീഡിയായ്ക്ക് വലിച്ചെറിഞ്ഞുകൊടുക്കരുത്. എന്തു പോസ്റ്റ് ചെയ്യണം, എന്തു പോസ്റ്റ് ചെയ്യരുത്‌ എന്നു നാം നമ്മോട്‌ ചോദിക്കണം. ടൈം മാനേജ്‌മെന്റ് ഇക്കാലത്ത് വളരെ പ്രാധാന്യമുള്ളതാണ്. വ്യക്തി ശുചിത്വം, ആരോഗ്യ പരിപാലനം, വ്യായാമം, ഗാർഡനിങ്ങ്, പച്ചക്കറി വളർത്തൽ, പ്രാർത്ഥന, ധ്യാനം, ഉപവാസം എന്നിവയ്ക്ക് ലോക്ഡൗൺ ദിവസങ്ങളെ ഏറെ പ്രയോജനപ്പെടുത്തണം.

6. ഐസെലേഷൻ പുന:നിർമ്മാണത്തിന് ( Isolation & Rebuilding)

സെലേഷൻ പീരിഡ് ജീവിതത്തെ മെനക്കെടുത്തുവാനുള്ള സമയമല്ല, മിനുസ്സപെടുത്തുവാനും മൂർച്ചയുള്ളതാക്കുവാനുമുള്ള വീണുകിട്ടിയ സമയം. ഈ കാലത്തെ സ്വയ നിന്ദയുടെയും അനാരോഗ്യപരമായ വിമർശനത്തിന്റെയും പരാതിയുടെയും കാലമാക്കരുത്‌. ആത്മപരിശോധനയുടെയും തിരുത്തലുകളുടെയും പുന:സമർപ്പണത്തിന്റെയും സമയമാണന്നു തിരിച്ചറിയാൻ വൈകരുത്.

7.ബുദ്ധിപൂർവ്വം അകലുക, ഹൃദയപൂർവ്വം അടുക്കുക
( Physical distancing and emotional attachment)
ചില വാഹനങ്ങളുടെ പുറകിൽ എഴുതിയിരിക്കുന്ന കീപ് ഡിസ്റ്റൻസ് , ജീവിതത്തിന്റെ മുമ്പിൽ കൊണ്ടത്തിക്കേണ്ട കാലം. വ്യക്തികളോട്
ബുദ്ധിപൂർവ്വം
അകലം പാലിക്കുകയും എന്നാൽ അവരുടെ ആവശ്യങ്ങളേട് സ്നേഹപൂർവ്വം അടുപ്പം കാണിക്കുകയും വേണം. സോപ്പിന്റെ സഹായത്തോടെ കൈകഴുകൽ പ്രാക്ടീസ് എപ്പോഴും തുടരണം. ആൽക്കഹോൾ അംശം അടങ്ങിയ സാനിടൈസർ ഏറെ പ്രയോജനം.

8. പങ്കിടലും പരിപാലനവും
( Share & Care)
സലേഷനിൽ കഴിയുന്ന പരിചിതരുമായി ഫോണിൽ സംസാരിക്കുന്നതും അവർക്ക് ഉത്തേജനം നൽകുന്നതും സൗഖൃദായ ശുശ്രൂഷയാണ്. അർഹതയുള്ളവർക്കു വിഭവങ്ങൾ പങ്കുവെക്കുവാനുള്ള ഉത്തരവാദിത്വം നമുക്കും ഉണ്ടെന്ന് മറക്കരുത്. ഈ സാഹചര്യം നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണം. യേശു ക്രിസ്തുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, ഈ ചെറിയവരിൽ ഒരുത്തന് നിങ്ങൾ ചെയ്തത് എനിക്ക് ചെയ്തിരിക്കുന്നു. ‘ചെറിയവനെ’ കാണുന്നവനാണ് യഥാർത്ഥത്തിൽ ‘വലിയവൻ’.

9. നന്ദിയും ആരാധനയും ( Praise & Worship )

മർപ്പണത്തോടും വളരെ ത്യാഗമനോഭാവത്തോടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും അഭിനന്ദനത്തിന് എക്കാലവും അർഹരാണ്. ഓരോ കൈകൊട്ടും നാം അവർക്ക് നൽകുന്ന പോസിറ്റീവ് സ്ട്രോക്കുകളാണ്. അവർക്ക് നന്ദി പറയുന്നതിൽ പിശുക്ക് കാണിക്കരുത്. അതോടൊപ്പം
ചരിത്രത്തിൽ ഇടപെടുന്ന ദൈവത്തിന്റെ കരത്തെ നാം ഈ പ്രതിസന്ധിയിലും കാണാതെ പോകരുത്. എന്തുകൊണ്ടാണിത്? എന്ന ചോദ്യം ന്യായമായി ദൈവത്തോട് ചോദ്യക്കാമെങ്കിലും ദൈവീകതയിൽ മാത്രം നിലനിൽക്കുന്ന മർമ്മമുണ്ടന്നും തിരിച്ചറിയണം. ഈ മഹാവ്യാധിയിലൂടെ ദൈവം എന്താണ് സംസാരിക്കുന്നതെന്നു കേൾക്കണം. ദൈവീക സർവാധിപത്യത്തെ അംഗീകരിച്ചുകൊണ്ട്ദൈവത്തെ ആരാധിക്കുന്ന മനോഭാവം പ്രതിസന്ധി ഘട്ടത്തിലും നാം വളർത്തണം.

ഈ ലോക്ഡൗണിൽ ജീവിതത്തെ ഷട്ട്ഡൗൺ ചെയ്യാതെ
തീവ്ര ജാഗ്രതയോടും പ്രാർത്ഥനയോടും കോവിഡ് -19 എന്ന മഹാവ്യാധിയെയും നമുക്ക് നേരിടാം.

LEAVE A REPLY

Please enter your comment!
Please enter your name here