ബൈബിൾ സ്ത്രീവിരുദ്ധ ഗ്രന്ഥമോ ?

0
1008

ബൈബിൾ സ്ത്രീവിരുദ്ധ ഗ്രന്ഥമോ?

ഇവാ: ജോബിൻ വർഗീസ് പാലക്കാട്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന വിഷയമാണല്ലൊ ബൈബിളിൽ സ്ത്രീകൾക്കു നല്കുന്ന പ്രാധാന്യത്തെക്കുറിച്ച്. ചില കൺവൻഷൻ പ്രസംഗകരുടെ സ്റ്റേജിലെ ചില പരാമർശങ്ങളാണ് ചർച്ചയ്ക്ക് ഇടനല്കിയത്.
കഴിഞ്ഞ ദിവസം ഒരു പ്രസംഗകൻ നടത്തിയ പരാമർശത്തോട് സമ്മിശ്ര പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്.

ഇതിനിടയിൽ അദ്ദേഹം ഇങ്ങനെയുള്ള പരാമർശം നടത്താനുള്ള പ്രചോദനം വിശുദ്ധ തിരുവെഴുത്തുകൾ ആണെന്നും വിശുദ്ധ തിരുവെഴുത്തു സ്ത്രീവിരുദ്ധ ഗ്രന്ഥമാണെന്നും യേശുക്രിസ്തുവും പഴയനിയമ പ്രവാചകന്മാരിലും പുതിയനിയമ അപ്പോസ്തലന്മാരിലുമുള്ള ചിലർ കടുത്ത സ്ത്രീവിരുദ്ധരാണെന്നും തിരുവെഴുത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യേണ്ട ഭാഗങ്ങളാണ് എന്ന തരത്തിലുമുള്ള അഭിപ്രായപ്രകടനങ്ങൾ പലരും സോഷ്യൽമീഡിയയിലൂടെ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇതെല്ലാം കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തപ്പോൾ ആശാവകമായ ചിന്തകളായി തോന്നിയില്ല.

അഭിനവ പണ്ഡിതർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈകൂട്ടർ ഇതര മതസ്ഥരോ ദൈവവിശ്വാസികളോ അല്ലാത്തവർ പോലും പറയാതതുപോലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ പെന്തക്കോസ്ത് സമൂഹത്തിന്റെ ആത്മീയവീക്ഷണം പുരോഗതിയിലേക്കാണോ അതോ അധോഗതിയിലേക്കാണോ പോകുന്നതെന്ന് തോന്നിപ്പോയി.

വാസ്തവത്തിൽ ദൈവവചനം സ്ത്രീവിരുദ്ധ ഗ്രന്ഥമാണോ? യേശുക്രിസ്തു കടുത്ത സ്ത്രീവിരുദ്ധനോ? തിരുവെഴുത്ത് തിരുത്തപ്പെടണോ? പഴയനിയമ-പുതിയനിയമ എഴുത്തുകാരിൽ പലരും സ്ത്രീവിരുദ്ധരോ?
സ്വർഗത്തിൽ എന്നേക്കും സ്ഥിരമായുള്ളതാണ് വചനം, മാത്രമല്ല എല്ലാ തിരുവെഴുത്തും ദൈവനിശ്വാസ്സമാണെന്നും അത് മനുഷ്യന്റെ ആത്മീയ വളർച്ചക്ക് നല്കപ്പെട്ടതാണെന്നും വചനത്തിൽ വളരെ വ്യക്തമായി കാണുന്നുണ്ട്. അതുകൊണ്ട്തന്നെ തിരുവെഴുത്ത് തിരുത്തപ്പെടണമെന്നും പരിഷ്ക്കരിക്കപ്പെടണമെന്നും പറയുന്നവർ ഒരിക്കലെങ്കിലും ദൈവത്മാവിന്റെ സഹായത്താൽ വചനം വായിച്ചിരുന്നെങ്കിൽ ഇതുപോലുള്ള പരാമർശങ്ങൾ നടത്തുകയില്ലായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.
കാരണം ദൈവാത്മാവിന്റെ സഹായത്താലല്ലാതെ വിശുദ്ധഗ്രന്ഥം വായിക്കുവാൻ ശ്രമിച്ചാൽ ഉള്ളടക്കം ഭോഷത്വമാണെന്ന് തോന്നിപോകാൻ സാധ്യതയുണ്ട്. യേശുക്രിസ്തു തന്റെ പരസ്യശുശ്രുഷകാലത്ത് നടത്തിയ രണ്ടു പരാമർശങ്ങൾ ഈ പ്രത്യേക പശ്ചാത്തലത്തിൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
“ക്രിസ്തുവിനെകുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു”, “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ടല്ലയോ തെറ്റിപോകുന്നത്”. ഈ രണ്ടു പരാമർശങ്ങൾക്കും ഏത് കാലഘട്ടത്തിലും വളരെ പ്രസക്തിയുണ്ട്. ഒന്നാമതായി ക്രിസ്തുവിനെകുറിച്ച് ഓരോരുത്തർക്കും എന്ത് തോന്നുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരവരുടെ ആത്മീയ വളർച്ച.
അതോടൊപ്പം ദൈവമക്കളാണെന്ന് അഭിമാനം കൊള്ളുന്ന ഓരോരുത്തരും തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ജീവിതത്തിൽ തെറ്റിപോകാൻ ഇടയാകും. ആകയാൽ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിൽ ക്രിസ്തുവിനെ യഥാർത്ഥമായി മനസിലാക്കുവാനും തിരുവെഴുത്തുകളെയും ദൈവശക്തിയെയും തിരിച്ചറിഞ്ഞു തെറ്റിപ്പോകാതെ ശരിയായ ട്രാക്കിലൂടെ ക്രിസ്തീയ ഓട്ടം തികക്കുവാൻ ദൈവം എല്ലാവർക്കും കൃപ നൽകട്ടെ.

ഗുഡ്‌ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here