ശുശ്രൂഷകളിൽ കുറുക്കുവഴികളില്ല
ശുശ്രൂഷകളിൽ കുറുക്കുവഴികളില്ല
ഹോൾ വലിയതായതുകൊണ്ടോ സെമിത്തേരി ഉള്ളതുകൊണ്ടോ ഒരു സഭ നല്ലതാണെന്നു വരുന്നില്ല. അവിടത്തെ വിശ്വാസികളുടെ ആത്‌മികനിലവാരം അനുസരിച്ചാണ് ആ സഭ എത്രമാത്രം നല്ലതാണെന്നു വരിക.
ഹോളിൻറെ വാതിൽ തുറന്നിട്ടാൽ പുതിയ വിശ്വം സികൾ വന്നുകയറിക്കൊള്ളും എന്നു കരുതണ്ട. അത് മടി യൻറെ സ്വപ്നം ആണ്.
ആത്മാക്കളെ നേടുക, അവരെ ആദർശങ്ങളും മൂല്യങ്ങളും ഉള്ളവരായി വളർത്തുക. ഈ രണ്ടു ദൗത്യമാണ് സഭ നിറവേറ്റേണ്ടത്. സഭയുടെ വലിപ്പം വിശ്വാസികളും അ വരുടെ സമർപ്പണവും പങ്കാളിത്വവും കൂടിച്ചേരുന്നതിൻറ അത്രയുമാണ്.
എനിക്കറിയാവുന്ന പ്രസംഗം ഇതാണ്. വേണേൽ കേട്ടിട്ട് പൊയ്ക്കൊള്ളണം എന്ന മനോഭാവം തെറ്റാണ്. വിശ്വാസികളുടെ ആവശ്യങ്ങളും അവസ്ഥകളും അറിഞ്ഞ് പുതിയ പ്രസംഗം തയ്യാറാക്കേണം. കാലോചിതമായ പുതിയ ഉദാഹരണങ്ങൾ കണ്ടെത്തേണം. അവരുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്കുത്തരം നല്കുന്ന ദൂതുകളായിരിക്കണം. അവരുടെ പ്രത്യേകസാഹചര്യങ്ങളും മനഃക്ലേശങ്ങളും ആത്മാർത്ഥതയോടെ അന്വേഷിച്ചറിഞ്ഞിട്ടുവേണം ശുശ്രൂഷിക്കുവാൻ . പ്രസംഗം അല്ല
വിശ്വാസികൾക്കു വേണ്ടിയത് ആത്മിക അനുഗ്രഹം ആണ്. ആത്മിക ഔന്നത്യം ഉളവാകുന്ന ശുശ്രൂഷ പ്രസംഗപീഠത്തിൽ നിന്നും വ്യാപരിക്കണം. അവർ വചനം കേൾക്കുമ്പോൾ ഹൃത്തടങ്ങളിൽ പരിശുദ്‌ധാത്‌മാവിൻറെ സ്പർശനം ഉണ്ടാകണം.
വിശ്വാസികളെ അധിക്ഷേപിക്കയും പുച്ഛിക്കയും പരിഹസിക്കയും ചെയ്യുന്ന ശുശ്രൂഷകൻ അവരെ ചിതറിച്ചു കളയും. പുതിയതായി വരുന്ന ആളുകളെ ഒററദിവസംകൊണ്ടു് സഭാംഗങ്ങളാക്കി മാറ്റുവാനുള്ള അമിതാവേശത്തിൽ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി അയക്കരുത് .
ആത്മീകതാല്പര്യമുള്ള ഒരു സാമുദായിക കുടുംബം അവധിക്കു നാട്ടിലെത്തിയപ്പോൾ ആദ്യമായി ഒരു സഭയിൽ സ്വന്തക്കാരുടെ നിർബന്ധം കൊണ്ട് സന്ദർശകരായി വന്നു. ശുശ്രൂഷകൻ അവരെ എഴുന്നേല്‌പിച്ചു നിറുത്തിയിട്ട് പ്രതിജ്ഞാവാചകം പറഞ്ഞുകൊടുത്തു. 'ഇന്നു മുതൽ ഞങ്ങൾ ഈ സഭയിൽ ചേരുന്നു. ലോകത്തിലെവിടെ ആയിരുന്നാലും ഞങ്ങളുടെ ദശാംശം ഈ സഭയ്ക്കു അയച്ചുതരുന്നതാണ്. ഇപ്രകാരം ഞങ്ങൾ ദൈവനാമത്തിൽ പ്രതിജ്ഞചെയ്യുന്നു. ഏതാണ്ട് ഈ അർത്ഥമായി രുന്നു പ്രതിജ്‌ഞയ്ക്ക്. അവർ അതേറ്റുചൊല്ലി. സ്വന്തക്കാരും സഭക്കാരും വളരെ സന്തോഷശബ്ദങ്ങൾ പുറപ്പെടുവിച്ചു. പക്ഷേ ആ കുടുംബം അല്പം കഴിഞ്ഞ് വളരെ വെറുപ്പോടെ ആ ഹോൾവിട്ട് വീട്ടിലേക്കുപോയി. പിന്നൊടൊരിക്കലും ആ ഹോളിൻറെ പടികയറിയിട്ടില്ല. ഇത്തരം കുറുക്കുവഴികൾ അപകടകരവും അനീതിയുമാണെന്നു മറന്നുകൂടാ.
Advertisement
Advertisement