പുത്തൻ പ്രതീക്ഷയോടെ 2020

0
1457

പുത്തൻ പ്രതീക്ഷയോടെ 2020

ഷിബു മുള്ളംകാട്ടിൽ

സംഭവബഹുലമായ 2019 വിടവാങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! പുതുവത്സരത്തെ വരവേൽക്കാൻ ലോകം ആഘോഷത്തിമിർപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങൾ ഇന്നും നിലനില്ക്കുന്നു. ഒന്നാം തീയതി
രാവിലെ വീട്ടിൽ വരുന്നയാൾ ആരാണെന്നു നോക്കി ആ വർഷത്തിന്റെ ഗതി എന്താകുമെന്നു പറയുന്നവരുണ്ട്. ആദ്യ
സന്ദർശകൻ ഉയരംകൂടി, കറുത്ത തലമുടിയോടുകൂടിയ ആളാണെങ്കിൽ ആ വർഷം ഐശ്വര്യമാണെന്നു പാശ്ചാത്യർ
പറയും. പുതുവർഷത്തിലെ ഭക്ഷണത്തിലും ചില വിശ്വാസങ്ങൾ പുലർത്തുന്നവരുണ്ട്, വളയ ആകൃതിയുള്ള ഭക്ഷണ
ങ്ങൾ കഴിച്ചാൽ ആ വർഷം ഭാഗ്യമെന്നു ചിലർ വിശ്വസിക്കുന്നു. ചിലയിനം പയർ ഭാഗ്യ പ്രതീകമായി വിലയിരുത്തപ്പെടുന്നു. കാബേജ് ഇലകളെ കറൻസി നോട്ടുകളായി കണ്ട് ഭാഗ്യമായി കരുതുന്ന നാടുകളുണ്ട്. ജനുവരി ഒന്നിനു രാവി
ലെ വയറുനിറച്ച് ചോറുണ്ടാൽ ആ വർഷത്തിന്റെ കാര്യം രക്ഷപ്പെട്ടു എന്നാണു ചിലരുടെ വിശ്വാസം. എന്തായാലും ഇത്തരം അന്ധവിശ്വാസങ്ങളിൽ നാം ഉൾപ്പെടാത്തതു മറ്റൊരു ഭാഗ്യം! എന്നാലും ചില ചടങ്ങുകൾ, വിശ്വാസങ്ങൾ നമുക്കും ഇല്ലേ? ‘ എന്റെ ജനനം മുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം’ അരികിലുള്ളപ്പോൾ
ഇത്തരം വിശ്വാസങ്ങൾക്ക് എന്തു പ്രസക്തി?

ചുവരുകൾ ചിരിക്കുന്നു

കഴിഞ്ഞ വർഷത്തെ പാപഭാരങ്ങളെല്ലാം ഡിസംബർ 31 നു നാം കുഴിച്ചുമൂടി. കുറ്റബോധത്തിന്റെ മഞ്ഞുമലകൾ ഉരുകിയപ്പോൾ ദൃഢപ്രതിജ്ഞയുടെയും മാനസാന്തരത്തിന്റെയും ചീട്ടുകൊട്ടാരം ഉയർന്നു. “പുതുവർഷം എനിക്കു ശേഷിപ്പിക്കുകയാണെങ്കിൽ കർത്താവിനു വേണ്ടി കൂടുതൽ പ്രയോജനപ്പെടും” എന്ന നമ്മുടെ കാടടച്ചുള്ള വെടി കേട്ട്
ആരാധനാലയത്തിന്റെ ചുവരുകൾ ചിരിക്കുന്നുണ്ടാവാം! എത്രയോ വർഷങ്ങളായി ഒരേ പല്ലവികൾ അവ കേൾക്കുന്നു. ആണ്ടറുതി വേളയിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലതിനും ഒരു പകലിന്റെ ആയുസ്സു പോലുമില്ല എന്നതാണു യാഥാർഥ്യം. ഈ വർഷാവസാന ദിനങ്ങളിൽ നമുക്ക് ഒരു പുനഃപരിശോധന അനിവാര്യമാണ്. നമ്മുടെ തിരുമാനങ്ങളോട് എത്രമാത്രം നീതിപുലർത്താൻ കഴിഞ്ഞിട്ടുണ്ട്?

മരണവണ്ടി അടുക്കുന്നു

പുതുവർഷത്തിലേക്കു പ്രവേശിക്കുമ്പോൾ നാം ഇഷ്ടപ്പെടാത്ത ഒരു യാഥാർഥ്യം വിളിച്ചുപറയുന്നു: ആയുസ്സിന്റെ
ദൈർഘ്യം കുറയുന്നു. ഇന്നല്ലെങ്കിൽ നാളെ നാം ഈ ലോകത്തിൽ നിന്ന് വിടപറയേണ്ടവരാണ്. പണവും പ്രതാപവും
പ്രശസ്തിയും എല്ലാം ശവക്കുഴിയോടെ അവസാനിക്കുന്നു. എത്രമാത്രം സ്നേഹം പ്രകടിപ്പിക്കുന്നവരും മരണശേഷം
“ശവം’ എന്നാണു സംബോധന ചെയ്യുന്നത്. ജീവൻ നഷ്ടമായാൽ എത്രയും വേഗം ശവമടക്കാനാണു പിന്നിടുള്ള  ശ്രമം. വല്ലപ്പോഴുമെങ്കിലും നാം മരണത്തെ ഭാവനയിൽ ദർശിക്കണം. മരണത്തോടെ എല്ലാം അസ്തമിക്കുമെങ്കിൽ കലഹവും പോർവിളിയും അസൂയയും ഈഗോയും എന്തിന്? ജീവിതം അടിച്ചുപൊളിക്കുവാനുള്ള വീഥിയല്ല എന്ന ബോധ്യം ഉണ്ടാകണം, ഒപ്പം മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടെന്നുള്ള തിരിച്ചറിവ് നമെമ്മ ഉണർത്തട്ടെ.

— സ്വാർഥതയുടെ തടവറയിൽ നിന്നുള്ള മോചനമാണു പുതുവർഷത്തിലെ ഏറ്റവും ഉചിതമായ തീരുമാനം. മഹാനാ
യ ബഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകൾ ചിന്തനീയമാണ്. “എല്ലാ ദിവസവും ഞാൻ പ്രഭാതത്തിൽ അഞ്ചുമണിക്ക് ഉണരും. ഈ ദിവസം എന്തു നന്മയാണ് എനിക്കു ചെയ്യാൻ കഴിയുന്നതെന്നു സ്വയം ചോദിക്കും. സ്വന്തം ജീവിതത്തെ വിലയിരുത്തി ദീർഘസമയം ഈ ചിന്തയിൽ ഞാൻ ചെലവിടും. തിരക്കാർന്ന ജീവിതത്തിൽ ഈ പതിവിനു ഭംഗം വരുത്തിയില്ല.” മഹത്ത്വത്തിന്റെയും നന്മയുടെയും വിമലകിരണങ്ങൾ ജീവിതത്തിൽ തെളിഞ്ഞുനിന്നതിന്റെ രഹസ്യമിതായിരുന്നു.

കാലചക്രം കറങ്ങിത്തിരിയട്ടെ. സമയമാം രഥം അതിവേഗം സഞ്ചരിക്കട്ടെ. പ്രശ്നസങ്കീർണമായ ജീവിതയാത്രയിൽ ക്രിസ്തു അരികിലുണ്ടെന്ന ചിന്ത നമ്മെ ഭരിക്കണം, “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുൻപെ ഞാൻ നി

ന്നെ അറിഞ്ഞു. മാനുഷിക ബുദ്ധികൾക്കും നിഗമനങ്ങൾക്കും അപ്പുറത്താണു ദൈവികപദ്ധതിയുടെ സ്ഥാനം, വിശ്വാസത്തിന്റെ തീവ്രതയിൽ നമുക്കുവിളിച്ചുപറയാം: “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് അറിയുന്നു. അവൻ എന്റെ
ഉപനിധി. ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു” (2 തിമൊ. 1:12).
ക്രിസ്തു ജീവിതയാത്രയിൽ അമരക്കാരനായെങ്കിൽ മാത്രമേ ലക്ഷ്യം പൂർണമാകൂ. പ്രതിസന്ധികൾ കരിനിഴൽ വീ
ത്തുമ്പോൾ കരുണാമയന്റെ കരങ്ങളിൽ സമർപ്പിക്കുക. കാരണം ക്രിസ്തു കരുണാസാഗരമാണ്. ശാന്തിദായകനാണ്. സർവത്തെയും ശുദ്ധീകരിക്കുന്ന അഗ്നിയാണ്. മഹാഗുരു മാർഗദർശിയാകുമ്പോൾ പുതുവർഷം പ്രതീക്ഷകളുടെ പൂക്കാലമാകും. 2020 നമ്മുടെ ആത്മമണവാളനായ ക്രിസ്തു നാഥന്റെ ആഗമനവർഷമാകട്ടെ! മാന്യവായനക്കാർക്കു ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here