പ്രാണവായു എന്ന അത്ഭുത പ്രതിഭാസം 

പ്രൊഫ. മാത്യു പി. തോമസ് 

പ്രാണവായു എന്ന അത്ഭുത പ്രതിഭാസം 

പ്രാണവായു എന്ന അത്ഭുത പ്രതിഭാസം 

പ്രൊഫ. മാത്യു പി. തോമസ് 

കല ജീവജാലങ്ങളുടേയും ജീവന്റെ നിലനിൽപിന് ഭൂമിയിൽ ഒറ്റമൂലിയായി പ്രാണവായുവിനെ (Oxygen) ദൈവം നൽകിയിരിക്കുന്നു. Hydrogen മുതൽ Uranium വരെയുള്ള സ്വാഭാവിക മൂലകങ്ങളിൽ ഓക്സിജന് മാത്രമേ ശരീരത്തിൽ ജീവനെ നിലനിർത്തുവാൻ കഴിയുകയുള്ളു. അന്തരീക്ഷത്തിൽ ഉള്ള വാതകങ്ങളുടെ അളവ് ഇപ്രകാരമെന്ന് കാണാം. Oxygen =21%, Nitrogen =78%, Argon=0.9%, Other=0.1% ഭൂമിയിൽ മണ്ണിന്റെ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിൽ പതിനെട്ടിൽ പതിനാറു ഭാഗവും ഓക്സിജൻ ആണ്. അന്തരീക്ഷത്തിൽ ഒരു കമ്പിളിപ്പുതപ്പു പോലെ 55 കിലോമീറ്റർ ഉയരത്തിൽ ഓക്സിജൻ ഭൂമിയെ മൂടിയിരിക്കുന്നു. ഇത് കത്തിപ്പോകാതിരിപ്പൻ നൈട്രജനിൽ പൊതിഞ്ഞാണ് ഓക്സിജിനെ വച്ചിരിക്കുന്നത്. അന്തരീക്ഷത്തിൽ നൈട്രജൻ ഇല്ലായിരുന്നെങ്കിൽ ഓക്സിജൻ നിരന്തരം കത്തിക്കൊണ്ടേയിരിക്കുമായിരുന്നു. ഇത്രയും സമൃദ്ധമായി ഓക്സിജന്റെ അളവ് ഭൂമിയിൽ തന്നിരിക്കുന്നതു ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും ജീവൻ നിലനിർത്തുന്നതിനാണ്. ദൈവം മനുഷ്യനോട് കല്പിക്കുന്നത് ശരീരത്തിൽ ജീവൻ നിലനിർത്തേണമെങ്കിൽ മനുഷ്യൻ ഒരു ദിവസം 128 ഘനയടി ഓക്സിജൻ മൂക്കിൽ കൂടി കടത്തിവിടെണമെന്നാണ്. ഈ ഓക്സിജൻ ദൈവത്തിന്റെ ദാനമാണ് എന്നാൽ മനുഷ്യൻ സ്വയമേ മൂക്കടക്കുകയോ കഴുത്തിൽ കയറു മുറുക്കുകയോ ചെയ്യാൻ പാടില്ല. എങ്കിൽ മാത്രമേ ഭൂമിയിൽ മനുഷ്യ ജീവിതം സാധ്യമാകയുള്ളു. 

ഓക്സിജന്റെ വില മനസ്സിലാക്കുന്നത് അതു വിലക്കു വാങ്ങുകയോ അഥവാ ഒരു സിലിണ്ടർ ഉപയോഗിക്കുകയോ ചെയ്യുമ്പോളാണ്. ഒരു രോഗിക്ക് മൂന്നു മണിക്കൂർ നേരം ഓക്സിജൻ കൊടുക്കുന്നതിനു അമേരിക്കയിൽ 800 ഡോളർ ആകുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ 24 മണിക്കൂർ ഓക്സിജൻ കൊടുക്കണം എങ്കിൽ 6,400 ഡോളർ( അഞ്ചു ലക്ഷത്തിൽ പരം രൂപ) ആവശ്യമാണ്. മനുഷ്യൻ കൃത്രിമമായി ഒരു ദിവസം ജീവിക്കുവാൻ ഇത്രയും തുക നൽകണമെങ്കിൽ 80 വർഷം ജീവിക്കുവൻ മനുഷ്യൻ എത്രകോടി രൂപ നൽകേണ്ടതായിരിക്കുന്നു? എന്നാൽ ദൈവം ഇതിനെ ലോകത്തിലുള്ള സകല ജീവജാലങ്ങൾക്കും മനുഷ്യർക്കും ദാനമായി നൽകിയിരിക്കുന്നു. ഇത്ര വലിയ ദാനമായ ഓക്സിജന്റെ വില മനുഷ്യൻ ഗ്രഹിക്കുന്നില്ല. ലോകത്തിലുള്ള സകല സ്വർണവും ഉരുക്കി ഒരു ഇഷ്ടിക ആക്കിയാൽ അതിനെ 50 അടി നീളവും 50 അടി വീതിയും 50 അടി ഉയരവുമുള്ള ഒരു സ്വർണക്കട്ടയാക്കാം. അതുപയോഗിച്ച് മേല്പറഞ്ഞ റേറ്റിൽ ഓക്സിജൻ വാങ്ങി ജീവിക്കണമായിരുന്നെങ്കിൽ ഒരു മനുഷ്യന് എത്ര നാൾ ജീവിക്കാൻ കഴിയുമായിരുന്നു എന്ന് കണക്കുകൂട്ടി നോക്കുക. ഒരു മനുഷ്യന് ഒരു വർഷം പോലും അങ്ങനെ ജീവിക്കുക അസാധ്യമായിരിക്കും. 

അപ്പോൾ ഓക്സിജൻ പറയുന്ന ഒരു സുവിശേഷമുണ്ട്. 92 മൂലകങ്ങളിൽ ഓക്സിജൻ ആയ ഞാനല്ലാതെ ഭൂമിയിൽ ജീവനെ നിലനിർത്തുവാൻ മറ്റൊന്നിനും സാധ്യമല്ല. വാതകമേതായാലും ഏതെങ്കിലും ഒന്ന് ശ്വസിച്ചാൽ മതി എന്ന് ചിലർ അഭിപ്രായപ്പെടാറുണ്ട്. പക്ഷെ സുബോധമുള്ള മനുഷ്യർക്ക് ഇത് അംഗീകരിക്കുവാൻ കഴിയുകയില്ല. അന്തരീക്ഷത്തിൽ നൈട്രജൻ, കാർബൺ ഡൈ ഓക്സയ്ഡ്, കാർബൻ മോണോക്സയിട്,സൾഫർ ഡൈ ഓക്സയ്ഡ്,ക്സിനോൺ(Xenon)തുടങ്ങിയ അനേക വാതകങ്ങൾ ഉണ്ട്. ഇതിൽ ഓക്സിജനു മാത്രമേ ജീവനെ നിലനിർത്തുവാൻ കഴിയുകയുള്ളു. ലോകത്തിൽ ഏതെങ്കിലും ഒരു രാജ്യം ഞങ്ങൾക്ക് ഓക്സിജൻ വേണ്ട, ഓക്സിജനു പകരമായി മറ്റേതെങ്കിലും വാതകം ശ്വസിച്ചു ഞങ്ങൾ ജീവിച്ചുകൊള്ളാം എന്ന് പറകയോ അപ്രകാരം ഒരു നിയമം സ്ഥാപിക്കയോ ചെയ്താൽ അതിന്റെ ഫലം വിനാശം തന്നെയായിരിക്കും. 

പുറമെയുള്ള മനുഷ്യന്റെ ജീവന്റെ നിലനിൽപിന് ഓക്സിജൻ ഒറ്റമൂലി ആയിരിക്കുന്നതു പോലെ, മനുഷ്യന്റെ ആകമെയുള്ള ആത്മാവിന്റെ രക്ഷക്ക് “മറ്റൊരുത്തനിലും രക്ഷയില്ല,നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴെ മനുഷ്യരുടെയിടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല” എന്നുള്ള സത്യസുവിശേഷം നിരസിക്കുന്നതിന്റെ പിന്നിലുള്ള യുക്തി എന്താണ്? യേശുക്രിസ്തുവിൽ കൂടെയുള്ള ആത്മരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് തെറ്റാണെന്നു പറയുകയും അത് പറയുന്നവരെ പീഡപ്പിക്കയും ചെയ്യുന്നത് എത്ര വലിയ അസംബന്ധമാണ്? ശരീരത്തിന്റെ ജീവൻ നിലനിർത്തുവാൻ ഓക്സിജൻ ആവശ്യമായിരിക്കുന്നതു പോലെ ആത്മാവിന്റെ രക്ഷക്ക് ക്രിസ്തു യേശുവിന്റെ സുവിശേഷം കൂടിയേ കഴിയൂ.

Advertisement