'പാസ്റ്റർ'

വൈറലായി പാസ്റ്ററുടെ കുറിപ്പ്

'പാസ്റ്റർ'
varient
varient
varient

പാസ്റ്റർ 

വൈറലായി പാസ്റ്ററുടെ കുറിപ്പ്

തയ്യാറാക്കിയത്

മോൻസി മാമ്മൻ തിരുവനന്തപുരം

ഫേസ്ബുക്കിൽ വൈറലായി പാസ്റ്ററുടെ കുറിപ്പ്. "പാസ്റ്റർ" എന്ന തലക്കെട്ടോടെ അമേരിക്കയിലെ ടെന്നസിയിലെ കമ്മ്യൂണിറ്റി ചർച്ച് ഓഫ് മൗണ്ടൻ സഭയിലെ സീനിയർ ശുശ്രുഷകനായ ടിം കൊക്സ് ജൂനിയർ എഴുതിയ ലേഖനമാണ് ചർച്ച ചെയ്യപ്പെട്ടത്. നാല് ദിവസങ്ങൾക്ക് മുൻപ് എഴുതിയ ഈ ഫെസ്ബുക് പോസ്റ്റിനു ഇരുപതിനായിരത്തിലധികം ലൈക്കുകളും മുപ്പത്തിനായിരത്തിനടുത്തു ഷെയറുകളും ലഭിച്ചിരുന്നു.

പാസ്റ്റർ ടിം കൊക്സ് ജൂനിയർ

ഒത്തിരി ആളുകൾ ഷെയർ ചെയ്ത ആ ലേഖനത്തിന്റെ പൂർണമായ മലയാള പരിഭാഷ താഴെ വായിക്കാം 

സമീപകാല പഠനങ്ങൾ പ്രകാരം ഓരോ വർഷവും 4,000 മുതൽ 5,000 പാസ്റ്റർമാർ തങ്ങളുടെ ശുശ്രുഷാ ജീവിതം  ഉപേക്ഷിക്കുന്നു. അതിനുള്ള കാരണം പഠനങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദൈവത്തിലുള്ള വിശ്വാസക്കുറവോ  ദൈവം അവരെ വിളിച്ചു എന്നുള്ളതിലെ വിശ്വാസകുറവോ , സാമ്പത്തികമായ ബാധ്യതകൾ കാരണമോ അല്ല മറിച്ചു പാസ്റ്റർമാർ ശുശ്രുഷ ജീവിതത്തിൽ അനുഭവിക്കുന്ന മാനസികമായുള്ള  പിരിമുറുക്കങ്ങൾ ശുശ്രുഷാ ജീവിതം ഉപേക്ഷിക്കുവാൻ ശുശ്രുഷകരെ  നിർബന്ധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 

ഒരു വ്യക്തിക്ക് താൻ പാസ്റ്ററാകുന്നതുവരെ ഒരു ശുശ്രുഷകന്റെ പ്രധാന ഉത്തരവാദിത്വമായാ തന്റെ വിശ്വാസികളുടെ ആത്മീയ ഭാരം വഹിക്കുക  എന്നുള്ളതിന്റെ യഥാർത്ഥമായ അർത്ഥം   പൂർണ്ണമായി ഉൾക്കൊള്ളണം എന്നില്ല. ശുശ്രുഷകരെ സംബന്ധിച്ചിടത്തോളം രാത്രികാലങ്ങളിൽ, സമയ ഭേദമന്യേ  തന്റെ സഭയിലെ  കുടുംബംങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു. ദൂരസ്ഥരായിരിക്കുന്ന ആ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക വേദന അതേപോലെ ഉൾക്കൊണ്ടു കൊണ്ട് പ്രാർത്ഥനയിൽ ഉറ്റിരിക്കുന്ന രാത്രികൾ ശുശ്രുഷജീവിതത്തിൽ ഉണ്ടാകാറുണ്ട്. അടുത്ത  ഞായറാഴ്ച പ്രസംഗിക്കുവാൻ പോകുന്ന  സന്ദേശത്തെ കുറിച്ചുള്ള ചിന്ത  - എങ്ങനെ പ്രസംഗിക്കണം, പ്രസംഗത്തെ കുറിച്ചുള്ള വിശകലനങ്ങൾ, പ്രസംഗിച്ചു കഴിഞ്ഞാൽ അതിനെ തുടർന്നുള്ള  വിമർശന സ്വരങ്ങൾ. മാത്രമല്ല ശുശ്രുഷയിൽ നിങ്ങൾ കൂടുതൽ നന്നായി ചെയ്യണമെന്നും  സഭയുടെ ചില മേഖലകളിൽ കൂടുതൽ മെച്ചമായിരിക്കണമെന്നുള്ള ഭിന്ന സ്വരങ്ങൾ പലപ്പോഴും പാസ്റ്റർമാരെ സമ്മർദ്ദത്തിലാക്കാറുണ്ട്. 

ഒരു പാസ്റ്ററേ സംബന്ധിച്ചിടത്തോളം  അവരുടെ ജീവിതം മുഴുവൻ തങ്ങളുടെ വിശ്വാസികൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. എന്നാൽ ആ സമർപ്പണത്തിന്റെ വില തിരിച്ചറിയാതെയുള്ള  ആളുകളുടെ കുത്തുവാക്കുകൾ പിന്തിരിപ്പൻ ചിന്തകൾ ഇവയൊക്കെ ഏറെയും ശുശ്രുഷ ജീവിതത്തിൽ മനം മടുപ്പിക്കുന്നവയാണ്. പലപ്പോഴും സ്വന്തം വിശ്വാസികളിൽ നിന്നുമുള്ള മൗനപരമായ അവഗണനകൾ പാസ്റ്റർമാരുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കാറുണ്ട്. 

പാസ്റ്റർമാർ പല സാഹചര്യങ്ങളിലും മറ്റുള്ളവരുടെ കിംവദന്തികളുടെ ഇരയാക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.  ജീവിതത്തിൽ തകർന്നു പോയവരെ തിരികെ പിടിക്കുവാനുള്ള വ്യഗ്രതയോടെ അവർക്ക് ആശ്വാസം  പകർന്നു നൽകുന്നവരാണ് ശുശ്രുഷകർ . തങ്ങളുടെ കൂടെയുള്ള  ഓരോരുത്തരും തന്റെ സഭയിലെ ഓരോ വ്യക്തിയും വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നത് കാണാനുള്ള ആഗ്രഹത്തോടെയാണ് പാസ്റ്റർമാർ അവരോടൊപ്പം സഞ്ചരിക്കുന്നത്. വിശ്വാസത്തിൽ സ്ഥിരതയില്ലാത്ത ആളുകളുടെ കൂടെ  സഞ്ചരിച്ചു അവരെ ഉറപ്പുള്ളവരാക്കുന്നത് ശുശ്രുഷകരായവരുടെ കൃത്യമായ ഇടപെടലുകളാണ്. അങ്ങനെ ഉള്ളവരുടെ ആത്മീയ മുന്നേറ്റങ്ങൾക്കായി ശുശ്രുഷകർ  ആഗ്രഹിക്കുന്നു. നിങ്ങളുടെ പാസ്റ്റർ നിങ്ങൾക്കായി ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നു. 

ഇതെല്ലാം അവർ ചെയ്യുന്നത്  അവർ സ്വയമായി വളരേണ്ട സമയങ്ങളിലാണ് , ശുശ്രുഷകർ  ദൈവവുമായുള്ള ബന്ധത്തിൽ അവർ വളരുവാൻ  ശ്രമിക്കുമ്പോൾ അവരെ തകർക്കുന്ന രീതിയിലുള്ള എഴുത്തുകൾ, മറ്റുള്ളവരിൽ നിന്നുള്ള മുറുമുറുപ്പുകൾ പലപ്പോഴും പാസ്റ്റേഴ്‌സിനെ മാനസികമായി സമ്മർദത്തിലേക്ക് കടത്തി വിടുന്നതിനു കാരണമാകുന്നു. പല പാസ്റ്റർമാരും അവരുടെ ശുശ്രുഷകളിൽ  അവഗണനകൾ  സഹിക്കുന്നവരാണ്. എന്നിരുന്നാലും ഈ ശുശ്രുഷകർ ചെന്നായ്ക്കളെ തുരത്തിക്കൊണ്ട് അവരുടെ  ആടുകളെ നിരന്തരം പരിപാലിക്കുന്നതിൽ ജാഗരൂഗരായിരിക്കും. പലപ്പോഴും അവർ ശുശ്രുഷകളിൽ തർക്കപെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. തകർക്കപെട്ടവരും ഉണ്ട്. 

എന്താണ് ഒരു പാസ്റ്ററെ നിലനിർത്തുന്നത്? നിങ്ങളാണ് ഒരു ശുശ്രുഷകനെ നില നിർത്തുന്ന പ്രധാന ഘടകം. നിങ്ങൾ - യഥാർത്ഥമായി ആത്മീക തീക്ഷണയുള്ള വ്യക്തി ആയിരിക്കാം, നിങ്ങൾ - ആവേശത്തോടെയും സ്വാതന്ത്ര്യത്തോടെയും ദൈവത്തെ  ആരാധിക്കുന്ന വ്യക്തി ആയിരിക്കാം . നിങ്ങൾ - യേശുവിന്റെ അനുയായിയാകാൻ ശ്രമിക്കുന്ന കൗമാരക്കാരനാകാം. നിങ്ങൾ - ക്രിസ്തുവിൽ കണ്ട  പ്രത്യാശയുടെ സൗന്ദര്യം മനസ്സിലാക്കുന്ന ഒരു മാതാവായിരിക്കാം . നിങ്ങൾ ചിലപ്പോൾ ക്രിസ്തുവിലുള്ള സമാധാനം, പ്രത്യാശ, സ്നേഹം  എന്നിവയ്ക്കായി അന്വേഷിച്ചു അത് കണ്ടെത്തി അതിലൂടെ ആദ്യമായി അതിലേക്ക് നടന്നടുക്കുന്ന ഒരു വ്യക്തി ആയിരിക്കാം. ആ നിങ്ങളാണ് ഒരു പാസ്റ്ററുടെ ശുശ്രുഷയുടെ പ്രചോദനം. 

നിങ്ങളുടെ പാസ്റ്റർക്ക് വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളുടെ പാസ്റ്ററോടൊപ്പം സേവിക്കുക. നിങ്ങളുടെ പാസ്റ്ററുമായി സംസാരിക്കുക. നിങ്ങളുടെ പാസ്റ്ററെ പ്രോത്സാഹിപ്പിക്കുക. അവർ മനുഷ്യരാണ്. നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ അവർക്ക് നിങ്ങളെ ആവശ്യമാണ്.

ഒറിജിനൽ പോസ്റ്റ് വായിക്കുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://m.facebook.com/1495716207/posts/pfbid034CWzR61fMWjtv9kdR7fcRZHJ7Qd8k2gv13dvjfTvG9ZYCsX7ddZHu5so1R2YLqA4l/?mibextid=Nif5oz

Advertisement