എൻ്റെ പേര് ഇല്ലായെങ്കിൽ!

0
1531

എൻ്റെ പേര് ഇല്ലായെങ്കിൽ!

പ്രത്യാശ് ളാഹ

കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ജനം ആവേശത്തോടെയാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ഏതൊരു പൗരന്റെയും കടമയും, അവകാശവുമാണ് തങ്ങൾക്കു പ്രിയങ്കരനായ നേതാവിന് “വോട്ട്” രേഖപ്പെടുത്തുക എന്നുള്ളത്. ഈ അവകാശം പ്രയോജനപ്പെടുത്തുന്നതിലൂടെ ജനാധിപത്യ സംവിധാനത്തിന് നമ്മുടെ പങ്കാളിത്തം തെളിയിക്കുകയാണ് ചെയ്യുന്നത്.
ജനാധിപത്യ അവകാശം വിനിയോഗിക്കുവാൻ പോളിംഗ് ബൂത്തിൽ എത്തിയപ്പോഴാണ് ആ യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞത്, വോട്ടർ പട്ടികയിൽ “എൻ്റെ പേര് ഇല്ല” എന്നുള്ളത്. ഈ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് വോട്ട് ചെയ്‌ത എനിക്ക് ഈ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് രേഖപെടുത്താനാകും എന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. വോട്ടിംഗ് ലിസ്റ്റിൽ “പേരുള്ള” ഏവരെയും പോളിംഗ് ബൂത്തിലേക്ക് ഉദ്യോഗസ്ഥൻ കടത്തിവിട്ടു എങ്കിലും വോട്ടിംഗ് ലിസ്റ്റിൽ “പേരില്ലാത്ത എന്നെ” വോട്ട് ചെയ്യുന്നതിൽ നിന്ന് നിഷേധിക്കുക മാത്രമല്ല എന്നെ അവിടെ നിന്ന് തിരിച്ചയക്കുകയും ചെയ്‌തു.
ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു എങ്കിലും, ഒരു വലിയ സത്യമാണ് ഞാൻ ഇതിൽ നിന്ന് ഉൾക്കൊണ്ടത്. വോട്ടിംഗ് ലിസ്റ്റിൽ “പേരില്ലാത്തവർക്കു” അവരുടെ അവകാശം “വോട്ട്” രൂപേണ രേഖപെടുത്തുവാനോ, പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുവാനോ സാധിക്കുകയില്ല; എന്നതുപോലെ തന്നെയാണ് ജീവന്റെ പുസ്‌തകത്തിൽ പേരെഴുതി കാണാത്തവരുടെ അവസ്ഥ. അവർക്ക് നിത്യജീവൻ അവകാശമാക്കുവാൻ കഴിയുകയില്ല എന്നത് മാത്രമല്ല, അവരെ തീപ്പൊയ്കയിൽ തള്ളിയിടുകയും ചെയ്യും എന്ന് (വെളിപ്പാട് 20:15) വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ജീവിതയാത്രയിൽ നാം തിടുക്കത്തോടെ ഓടുമ്പോൾ “എന്റെ പേര്” ജീവന്റെ പുസ്തകത്തിൽ ഉണ്ടോ എന്ന് ഇടയ്ക്കു ചിന്തിക്കുന്നത് നന്നായിരിക്കും.
ഓർക്കുക….വോട്ടർ പട്ടികയിൽ പേരില്ലായെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിന് നമുക്ക് പേര് ചേർക്കാം, എന്നാൽ ജീവന്റെ പുസ്തകത്തിൽ പേരില്ലായെങ്കിൽ “തീപ്പൊയ്ക മാത്രമാണ്” ഫലം.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here