സമയമോ സത്തയോ പ്രാധാന്യം?

0
1702

സമയമോ സത്തയോ പ്രാധാന്യം?

റെജി മൂലേടം

ലമുറകളായി വിശ്വാസ സമൂഹം ഡിസംബർ 31ന് രാത്രിയില്‍ വാച്ച് നൈറ്റ് സർവീസ്, ആണ്ടറുതിയോഗം തുടങ്ങിയ പേരുകളില്‍ നടത്തിക്കൊണ്ടിരുന്ന പതിവു യോഗം ശ്രദ്ധേയമാണ്. പക്ഷെ, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മൂലം തടസ്സം നേരിട്ടിരുന്നു. ഈ വർഷവും രാത്രി 10 മണിക്കു ശേഷം കർഫ്യൂ ഏർപ്പെടുത്തിയതിനാല്‍ രാത്രി 12 മണിക്കു യോഗം നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ്.

പഴയ രീതിയനുസരിച്ച് രാത്രി 10 മുതല്‍ 2 മണിവരെ നീണ്ടു നില്‍ക്കുന്ന കൂട്ടങ്ങള്‍ പലയിടത്തും പതിവായിരുന്നു. സഭയിലെ എല്ലാവരും ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ നീണ്ട ഒരു വർഷത്തെ അനുഭവ വിവരങ്ങള്‍ പാട്ടോടെ പറഞ്ഞു കേള്‍പ്പിക്കുന്ന പതിവു സാക്ഷ്യങ്ങള്‍, പോയ വർഷം ഒന്നും ചെയ്യാനാവാത്തതിന്‍റെ കുറ്റ സമ്മതങ്ങള്‍, നീണ്ട പാതിരാ പ്രസംഗങ്ങള്‍, ചിലയിടത്ത് കർത്തൃമേശ (ചിലർക്ക് കർത്തൃമേശയോടുകൂടെ തന്നെ പുതുവർഷം തുടങ്ങണമെന്ന് നിർബന്ധം), പാദശുശ്രൂഷ (ഇപ്പോള്‍ അപൂർവ്വം), ഒടുവില്‍ ലഘു ഭക്ഷണം എന്നിവയാണു പതിവു പരിപാടികള്‍.

മറ്റു ചിലർക്ക് 12 ആകുമ്പോള്‍ കാല്‍ പ്രതീകാത്മകമായി എടുത്തു വച്ചുകൊണ്ട് പുതുവർഷത്തിലേക്കു കയറണം. വീണ്ടും തുടരുന്ന സാക്ഷ്യങ്ങള്‍, അർത്ഥശൂന്യമായ പുതുവർഷ പ്രതിജ്ഞകളുമെല്ലാം 3 – 4 മണിക്കൂർ സമയത്തെ ഇനങ്ങളാണ്. എല്ലാം അതില്‍ തന്നെ നല്ലതുതന്നെ.

പക്ഷെ, ഇപ്പോള്‍ അതിനെല്ലാം ഒരു നിയന്ത്രണം വന്നിരിക്കുന്നു. പ്രത്യേകിച്ച് സമയത്തിന്‍റെ കാര്യത്തില്‍, ആചരണത്തില്‍. വാസ്തവത്തില്‍ ആണ്ടവസാന യോഗമോ പുതുവത്സര വരവേല്‍പ്പോ ആണോ നടത്തേണ്ടത്?

ആണ്ടിന്‍റെ ആരംഭം മുതല്‍ അവസാനം വരെ ദൈവത്തിന്‍റെ ദൃഷ്ടി നമ്മുടെ മേല്‍ ഇരുന്ന്, അത്ഭുതകരമായി നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കാനുള്ള താങ്ക്സ് ഗിവിംഗ് സർവീസല്ലേ നടക്കേണ്ടത്? ഒന്നിച്ചുകൂടി കുഞ്ഞു കുട്ടികളടക്കം ആദ്യവസാനം സജീവമായി അനുഭവിച്ചറിയാനുള്ള ആത്മീയ അന്തരീക്ഷവും അപ്പോള്‍ നിലനില്‍ക്കേണ്ടതല്ലേ? പാതിരാവരെ കാത്തിരിക്കാതെ, പതിവു രാത്രിയോഗങ്ങള്‍ പോലെ, വർഷം തീരുന്ന ദിവസം എല്ലാവർക്കും കൂടിവന്ന് സ്തുതിയുടെയും സ്തോത്രത്തിന്‍റെ ശബ്ദവും, ഹൃദയത്തില്‍ നിന്നും സ്വമേധയാ ഉയർത്താനുള്ള ഒരു അത്മ സാന്നിധ്യം ഉണ്ടാകുന്ന അവസരമായി അത് മാറേണ്ടതല്ലേ?

ദിവസത്തേയും സമയത്തേയും വെറും ആചാരത്തിന്‍റെയും ചടങ്ങിന്‍റെയും ഭാഗമാക്കി മാറ്റാതെ, നന്ദിയുടെ സ്തോത്രയാഗങ്ങള്‍, എല്ലാവരും ഉണർന്നിരിക്കുന്ന സൌകര്യമായ സമയത്ത് അർപ്പിക്കുവാന്‍ ഒത്തുകൂടുന്നത് തികച്ചും അഭികാമ്യം തന്നെ. പക്ഷെ, ജീവനില്ലാത്ത വെറും ചടങ്ങിന്‍റെ ഒരു ആചാരമായി അത് മാറരുത്.

വർഷാവസാന ദിവസത്തില്‍ നന്ദി പറയാനുള്ള ഒത്തുചേരല്‍ ക്വാളിറ്റി ടൈം ആയിത്തീരണം. അത് പുതുതലമുറയ്ക്ക് സജീവമായി ഈ ശുശ്രൂയില്‍ പങ്കുചേരുവാന്‍ പ്രചോദനമാകും.
ഇവിടെ സമയത്തിനല്ല പ്രാധാന്യം. മറിച്ച്, എങ്ങനെ ചെയ്യുന്നുവെന്നതിനാണ് പ്രസക്തി. ഇത് അർത്ഥശൂന്യമായ ചടങ്ങു സാക്ഷ്യങ്ങള്‍ എല്ലാവരും പറഞ്ഞു തീർക്കാനാകാതെ, കൂടുതല്‍ സമയം നന്ദിയും സ്തുതിയും അർപ്പിക്കുന്ന രാത്രിയാകണം. പക്ഷെ, അത് രാത്രി 12 മണിക്കു മാത്രമേ ആകാവു എന്നു വാശിപിടിക്കുമ്പോള്‍, അത് വെറും സമയത്തിന്‍റെയും ദിവസത്തിന്‍റെയും ആചാര ചടങ്ങായി മാറുകയാണ്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം 
Click on the Image Below

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here