അന്ത്യകാലത്ത് പകരുന്ന ശക്തി

0
2554

 

അന്ത്യകാലത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും(അപ്പൊ.പ്രവർത്തി 2:17)

ലോക ജനത കൊറോണ വൈറസിന്റെ വ്യാപനത്താൽ ആശങ്കപ്പെട്ടിരിക്കുമ്പോൾ നമുക്കുള്ള സുവാർത്തയാണ് സകല ജഡത്തിന്മേലും ആത്മാവിനെ പകരുന്ന കാലം സമീപിച്ചിരിക്കുന്നു എന്ന സത്യം. നമുക്ക് ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന പരിശുദ്ധതാവിനെ മറ്റുള്ളവരിലേക്ക് പകരും വിധമായിരിക്കണം നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ.

ഒരുവന്റെമേൽ പരിശുത്മാവ് വന്നാൽ ഏതു പ്രതികൂല സാഹചര്യങ്ങളേയും സധൈര്യം നേരിടാനും ജയം കൈവരിക്കാനുമുള്ള കൃപ ലഭിക്കും. പ്രതിരോധ ശേഷിയുണ്ടെങ്കിൽ രോഗങ്ങളെ ചെറുത്തുനിൽക്കാൻ കഴിയും. അതുപോലെ പരിശുത്മാവ് വരുമ്പോൾ പ്രതിസന്ധിഘട്ടങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നമുക്ക് ലഭിക്കും. ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതെന്നു പൗലോസിനോട് ചേർന്ന് നമുക്ക് പറയാൻ കഴിയട്ടെ. പരിശുത്മാവിനെ ലഭിക്കാത്തവർ കാത്തിരുന്ന് പരിശുത്മാവിനെ പ്രാപിക്കുന്ന സമയങ്ങളായി ഈ ലോക്ക് ഡൌൺ പീരീഡ് ഉപയോഗപ്പെടുത്താം. അർദ്ധരാത്രിയിൽ എണ്ണ വാങ്ങിക്കാൻപോയവരെ പോലെ ബുദ്ധി ശൂന്യത സംഭവിക്കാതെ തിരക്കുകളൊന്നും ഇല്ലാത്ത ഈ കൊറോണ കാലം തക്കത്തിൽ ഉപയോഗിച്ച് മണവാളനെ എതിരേൽക്കാൻ ഒരുങ്ങാം.
അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി(മത്തായി 25:6) എണ്ണ വാക്യം നമുക്ക് ഓർക്കാം.

ഏലിയാവിന്റെ കൂടെ നടന്ന എലീശായുടെ ഏക ആഗ്രഹം തന്റെ ഗുരുവിന്റെ ആത്മാവിന്റെ ഇരട്ടി പങ്കു തനിക്കു ലഭിക്കണമെന്നായിരുന്നു. എലീശായുടെ ആഗ്രഹത്തെ ദൈവം സാധിപ്പിച്ചു നൽകിയെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും ദൈവം നിശ്ചയമായും മറുപടി നൽകും.

ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്‍റെ സന്തതിമേല്‍ എന്‍റെ ആത്മാവിനെയും നിന്‍റെ സന്താനത്തിന്മേല്‍ എന്‍റെ അനുഗ്രഹത്തെയും പകരും (യെശയ്യാവ് 44:3). ആത്മീയ ദാഹമുണ്ടെങ്കിൽ ആത്മപകർച്ച ഈ കാലത്തും നടക്കും. ഒരു ആത്മപകർച്ച ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും, അപ്പോസ്തോലന്മാരാൽ ഏറിയ അത്ഭുതങ്ങളൂം അടയാളങ്ങളും നടന്നു.

ഈ കാലഘട്ടത്തിൽ ലോകത്തിൽ ആത്മീക ശാരീരിക മാനസിക സൗഖ്യം ആവശ്യമാണ്. അത് നമ്മിൽ ഓരോത്തരിലൂടെയാകാൻ നമുക്ക് ശ്രമിക്കാം.ഇരുളിൽ പ്രകാശിക്കുന്ന വെളിച്ചമായിത്തീരാം നമുക്ക്. ദുഃഖത്തിനു പകരം ആനന്ദതൈലം കൊടുന്നവനാണ് അഭിഷേകം നമ്മുടെമേൽ പകർന്നിരിക്കുന്നത്. നാം വീക്ഷിക്കുന്ന അനേകർ വിഷണ്ഡ മനസുള്ളവരാണ്. നമ്മുടെ വാക്കുകൾ അനേകർക്ക് ആശ്വാസവും സമാധാനവും പകരുന്നതായി തീരട്ടെ. നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എണ്ണ വാക്യം നമുക്ക് ധൈര്യം നൽകട്ടെ.

പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്‍ന്നതു കണ്ടു വിസ്മയിച്ചു.നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു(അപ്പൊ. പ്രവർത്തി 10:46,47) പ്രസ്തുത വാക്യങ്ങൾ പത്രോസ് അനേകരെ വിശ്വാസത്തിലേക്ക് നയിച്ചതിനു തെളിവുകളാണ്. നമ്മുടെ ശുശ്രൂഷകളും അനേകരെ ദൈവത്തിലേക്ക് നയിക്കുന്നതിനും പരിശുത്മാവിനെ പ്രാപിക്കാൻ ഉതകുന്നതുമായി തീരട്ടെ.

ഈ ഭീതിജനകമായ സാഹചര്യത്തിൽ പതറിപ്പോകാതെ ദൈവത്തിൽ പ്രത്യാശയുള്ളവരായി നിലനിൽക്കും. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here