സമലിംഗവിവാഹം ബൈബിൾ വീക്ഷണത്തിൽ 

ഡോ. തോംസൺ കെ. മാത്യു

സമലിംഗവിവാഹം ബൈബിൾ വീക്ഷണത്തിൽ 

സമലിംഗവിവാഹം ബൈബിൾ വീക്ഷണത്തിൽ 


മേരിക്കയുടെ സുപ്രീംകോടതി സമലിംഗ (same-sex) വിവാഹം മൗലികാവകാശത്തിന്റെ പേരിൽ അംഗീകരിച്ചതോടെ വേദപുസ്തകം സ്വവർഗഭോഗത്തെക്കുറിച്ച് എന്തുപറയുന്നു എന്ന ചോദ്യം ലോകമെങ്ങും ഉയർന്നുവരുന്നുണ്ട്. മറ്റു രാജ്യങ്ങൾ അമേരിക്കയെ അനുകരിക്കാൻ സാധ്യ തയുള്ളതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ക്രിസ്തീയവിശ്വാസികൾ എല്ലായിടത്തും ബോധവാന്മാരായിത്തീ രണം. 
സ്വന്തനിലപാട് വ്യക്തമായി അറിയാവുന്നവർക്കേ മറ്റു നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്തപ്പോഴും അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹിക്കാനും വിടുതലിലേക്ക് അവരെ വിളിക്കാനും കഴിയുകയുള്ളൂ.


വേദപുസ്തകമാണ് ഈ വിഷയത്തിൽ ഒരു ദൈവപൈതലിന്റെ വഴി കാട്ടി. വേദവാക്യങ്ങളുടെ ശരിയായ വ്യാഖ്യാനമാണു നമ്മെ നയിക്കേണ്ടത്. താഴെപ്പറയുന്ന വേദഭാഗങ്ങളാണ് ഈ വിഷയത്തെക്കുറിച്ചു വ്യക്തമായ ഉപദേശം നൽകുന്നത്.
 ഉൽപ. 1 27; 2: 23,24; 19: 4-11; ലേവ്യ. 18:22; 20:13; 20. 19: 1-12; റോമ. 1: 26, 27; 1 കൊരി. 6:9; 1 തിമൊ. 1:10.  ലിബറൽ വേദശാസ്ത്രജ്ഞർ ഈ വേദഭാഗങ്ങളെക്കുറിച്ച് അസാധാരണമായ വ്യാഖ്യാനങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും ചാരിത്രിക വ്യാഖ്യാനരീതി യാണു ഇവിടെ പരിഗണിക്കുന്നത്.

പഴയനിയമത്തിൽ

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സ്വന്തം സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ചു എന്നു നാം വായിക്കുന്നു. ആണും പെണ്ണുമായി ദൈവം സൃഷ്ടിച്ചു. മനുഷ്യൻ ഏകനാ യിരിക്കുന്നതു നന്നല്ലായ്കയാലാണ് അവൻ സ്ത്രീയെ സൃഷ്ടിച്ചത്. അവർ ഒരു ശരീരമായിത്തീരത്തക്കവിധമാണു ദൈവം അവരെ രൂപകല്പനചെയ്തത്. “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്" എന്ന കല്പനയും ദൈവം നൽകി. വിവാഹത്തിന്റെ അടിസ്ഥാനം ഇതാണ്. ഒരു പുരുഷനും ഒരു സ്ത്രീയും ഒരു ശരീരം ആകത്തക്കവിധം ഒന്നാകുന്നതാണു ക്രിസ്തീയവിവാഹം. ഉൽപത്തിയിൽ ഹവ്വ ആദമിനെ സമ്പൂർണനാക്കുന്നു (Complement). എന്നാൽ, ഹവ്വ ആദാമിനു സമമല്ല (Identical). അതേസമയം തന്നെ അവർ ദൈവ മുൻപാകെ തുല്യരാണ്.


ഉൽപത്തി 19-ാം അധ്യായത്തിൽ ലോത്തിന്റെ ചരിത്രമാണ്. ദൂതന്മാരെ ആദരിച്ചു സ്വീകരിച്ച ലോത്തിന്റെ വീട്ടിൽ അവരെ ഭോഗിക്കാൻ എത്തിയ വരെ ദൈവം നശിപ്പിച്ച സൊദോമിന്റെ ചരിത്രമാണവിടെ. സൊദോമിന്റെ പാപം ആതിഥേയത്തിന്റെ അഭാവമായിരുന്നു എന്നു ആധുനിക വേദശാ സ്ത്രജ്ഞർ വ്യാഖ്യാനിക്കുന്നു. 
അതും അവരുടെ പാപമായിരുന്നു എന്നതു സത്യമാണ്. എന്നാൽ, അതു മാത്രമായിരുന്നില്ല അവരുടെ പാപം, സ്വവർഗ ഭോഗമായിരുന്നു അവരുടെ പ്രധാന പാപം.


പഴയനിയമത്തിൽ സൊദോമിനെക്കുറിച്ച് പതിമൂന്നു പ്രസ്താവനകളു ണ്ട്. പുതിയനിയമത്തിൽ എട്ടും. അവരുടെ ലൈംഗികപാപത്തെ അനുകരിക്കരുത് എന്നതാണു ബൈബിളിന്റെ 2 പത്രോ. 2:7 , യൂദ .7 ). ലേവ്യപുസ്തകം വിശുദ്ധജീവിതത്തിന്റെ രൂപരേഖയാണ്. 
തന്റെ ജനത്തെ വിശുദ്ധിയിലേക്കുവിളിച്ച ദൈവത്തിന്റെ കല്പനയായി വേണം ലേവ്യ.18:22 നെ കാണാൻ. 
സ്വവർഗത്തോടൊപ്പം ശയിക്കരുത് എന്നൊരു കല്പനയാണ്. ഈ വിഷയത്തിൽ പാപം ചെയ്ത കനാന്യരെപ്പോലും ദൈവം ശിക്ഷിച്ചു എന്നതു (ലേവ്യ.18: 24,25) സകല ജാതികൾക്കുമുള്ള ദൈവകല്പനയാകുന്നു എന്നു തെളിയിക്കുന്നു.

പുതിയനിയമത്തിൽ

 യേശു ഈ വിഷയത്തെക്കുറിച്ചു വ്യക്തമായി സംസാരിച്ചില്ല എന്നതു സത്യമാണ്. എന്നാൽ, അതുകൊണ്ടു യേശു സമലിംഗവിവാഹത്തിനു അനുകൂലമായിരുന്നു എന്നു വാദിക്കുന്നതു ബുദ്ധികേടാണ്. 
അന്നത്തെ യെഹൂദർക്കു ചിന്തിക്കാൻ പോലും സാധി ക്കാത്ത വിഷയമായിരുന്നതിനാലാണ് അതിനെക്കുറിച്ച് യേശു സംസാരിക്കാതെയിരുന്നതെന്നു വ്യാഖ്യാനിക്കുന്ന താണ് ഉത്തമം. വിവാഹമോചനത്തി നെതിരായുള്ള യേശുവിന്റെ കല്പനയും (മത്താ.19: 6) ഷണ്ഡന്മാരെക്കുറിച്ചുള്ള സംഭാഷണവും (മത്താ.19:12) ശരിയായ ലൈംഗികജീവിതത്തെക്കുറിച്ചുള്ള കർത്താവിന്റെ ഉപദേശമാണു വെളിപ്പെടുത്തുന്നത്.

റോമാലേഖനത്തിലും കൊരിന്ത്യലേഖനത്തിലും വിശുദ്ധ പൗലൊസ് ലൈംഗികവിശുദ്ധിയെക്കു റിച്ചു സംസാരിക്കുന്നുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലുള്ള ലൈംഗികപാപങ്ങളെയും സ്വവർഗലൈംഗികപാപ ങ്ങളെയും വിട്ടകലണമെന്നാണ് അപ്പൊസ്തലന്റെ ഉപദേശം. 
ഇവയൊക്കെയും ജാതികളുടെ ഇടയിലെ നടപ്പുകളാണെന്നും, ദൈവമക്കൾക്കു യോജി ച്ചതല്ലെന്നും പൗലൊസ് കർശനമായി പറയുന്നു. അതോടൊപ്പം ഭയാനക മായ ഒരു മുന്നറിയിപ്പും അപ്പൊസ്തലൻ നൽകുന്നുണ്ട്: “ഇങ്ങനെയുള്ള വർ ദൈവരാജ്യത്തിൽ പ്രവേശിക്കയില്ല. (1 കൊരി. 6:9,10).

കൊരിന്തിലെ വിശ്വാസികളിൽ ചിലർ അങ്ങനെയുള്ളവരായിരുന്നു എന്നു പൗലൊസ് ഓർപ്പിക്കുന്നു (1 കൊരി. 6:11). അവരുടെ വർത്തമാനകാലമായിട്ടല്ല, ഭൂതകാലാനുഭവമായിട്ടാണ് അപ്പൊസ്തലൻ അക്കാര്യം പറയുന്നത്. “എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവി നാലും നിങ്ങളെത്തന്നെ കഴുകി, ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു”  (1 കൊരി. 6:11). ഈ വിഷയത്തിൽ കുരുങ്ങിയവർക്കു പ്രത്യാശ നൽകുന്ന വാക്കുകളാണിവ. രക്ഷയും നീതീകരണവും ശുദ്ധീകര ണവും യേശുക്രിസ്തുവിൽ ഇവർക്കായി കാത്തിരിക്കുന്നു.

നമ്മുടെ നിലപാട്

ഈ വാക്യങ്ങളുടെ സാരം ഇതാണ്. വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലാണ്. ലൈംഗികാനുഭവം ദൈവം യോജിപ്പിച്ചവരുടെ ഇടയിൽ മാത്രം അനുവദിച്ചിരിക്കുന്നു. ഇരുലിംഗപാപങ്ങളും സ്വവർഗഭോഗവും ദൈവമക്കൾക്കു യോജിച്ചതല്ല. എല്ലാ പാപങ്ങൾക്കും പരിഹാരം യേശുക്രിസ്തുവിലുണ്ട്. വിടുതലും ശുദ്ധീകരണവും യേശുവിന്റെ രക്തം മു ലവും പരിശുദ്ധാത്മാവുമൂലവും പ്രാപിക്കാവുന്നതാണ്. എല്ലാ പാപങ്ങളെയും വെടിഞ്ഞ് ദൈവകൃപയിൽ ആശ്രയിച്ചു ദൈവമക്കൾ മുൻപോട്ട് ഓടുകയാണു വേണ്ടത്.

നാം വിശ്വാസത്താലാണു ജീവിക്കുന്നത്. വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു നാം എല്ലാവരും. ശിഷ്യത്വ ത്തിന്റെ വില എണ്ണി തങ്ങളുടെ കൂ ടുത്തു ക്രിസ്തുവിനെ അനുഗമിക്കാൻ നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ലൈംഗികപ്രശ്നങ്ങളിൽ വലഞ്ഞവരെ അവഹേളിക്കാൻ നമുക്കു അനുവാദമില്ല. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യ ത്തിലേക്കു അവരെ മാടിവിളിക്കുകയാണു വേണ്ടത്. എല്ലാവരുടെയും വിടുതലും ആത്മീയവളർച്ചയുമായിരി ക്കണം എപ്പോഴും നമ്മുടെ മുഖ്യ ലക്ഷ്യം.

Advertisement