ഛത്തീസ്ഗഡിൽ പാസ്റ്റർക്ക് മർദ്ദനം
റായ്പൂർ: ദംതറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാസ്റ്റർ വറുഗീസ് ചാക്കോയെ സുവിശേഷ വിരോധികൾ വ്യാജ മതപരിവർത്തനം ആരോപിച്ച് മൃഗീയമായി മർദ്ദിച്ചു. രാജിം എന്ന സ്ഥലത്തുള്ള ഒരു വിശ്വാസിയുടെ പുതുതായി നിർമ്മിച്ച ഭവന പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷണിച്ചതനുസരിച്ചാണ് അദ്ദേഹം അവിടെ എത്തിയത്. മറ്റു വിശ്വാസികളും അവിടെയെത്തി പ്രാർത്ഥന ആരംഭിച്ചിരുന്നു.
മതപരിവത്തനം ആരോപിച്ച് അടുത്തുള്ള അമ്പലത്തിൽ നിന്നും പോലിസിനെ വിവരം അറിയിക്കുകയും പോലീസ് ഇടപെട്ടു പാസ്റ്ററെ മടക്കിയ യക്കുകയും ചെയ്തു. ഇതിനിടെ ആരോ പാസ്റ്ററുടെ വാഹനത്തിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. പാസ്റ്റർ വണ്ടിയിൽ കാറ്റു നിറച്ച് മടങ്ങി പോകുമ്പോൾ ഏതാണ്ട് 20-25 - പേർ വരുന്ന സംഘം പാസ്റ്ററെ തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. തലക്കും ശരീരഭാഗങ്ങളിലും ക്രൂരമായി മർദ്ദനവും മുറിവുമേറ്റ അദ്ദേഹം സ്വയം വണ്ടിയോടിച്ചു ഏതാണ്ട് 50 കിലോമീറ്റർ ദൂരെയുള്ള ദംതറിയിലെ തന്റെ ഭവനത്തിൽ എത്തി. പ്രാഥമിക ചികിൽസക്കു വിധേയനായി. രാത്രിയിൽ ശക്തമായ പനിയും മറ്റു ദേഹാസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്നു രാവിലെ ആശുപത്രിയിൽ ആവശ്യമായ ചികിത്സ തേടി. ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നു.
ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന സുവിശേഷ വിരോധികളുടെ അഴിഞ്ഞാട്ടവും അക്രമവും എത്രയും വേഗം അവസാനിപ്പിക്കാൻ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
പീഠകൾക്കു നടുവിലും വിശ്വാസികൾ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രാർത്ഥിക്കാം.
വാർത്ത: എ.റ്റി. എബ്രഹാം. റായിപുർ