സുവിശേഷ യോഗവും സംഗീതവിരുന്നും ആറ്റിങ്ങലിൽ 

സുവിശേഷ യോഗവും സംഗീതവിരുന്നും ആറ്റിങ്ങലിൽ 

ആറ്റിങ്ങൽ: ഐ.പി.സി ആറ്റിങ്ങല്‍ സെന്റര്‍ ഇവാഞ്ചലിസം ബോര്‍ഡിന്റെയും ആറ്റിങ്ങല്‍ ഐ.പി.സി ശാലേം സഭയുടെയും അഭിമുഖ്യത്തില്‍ നവംബര്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ ആറ്റിങ്ങല്‍ വലിയകുന്നില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. ഐ.പി.സി. ആറ്റിങ്ങല്‍ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ വില്‍സണ്‍ ഹെന്‍ട്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.  ഇവാ. ഷിബിന്‍ സാമൂവേല്‍, പാസ്റ്റര്‍ ഏലിയാസ് ആന്‍ഡ്രയൂസ് എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റർ നിശ്ചല്‍ റോയി & ടീം (ന്യൂമ സിംഗേഴ്‌സ്, തിരുവനന്തപുരം) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിനോയ് ടൈറ്റസ് (Evangelism Board President), പാസ്റ്റർ ആന്‍സണ്‍ ആഗസ്റ്റിന്‍ (Evangelism Board Secretary)
 എന്നിവര്‍ നേതൃത്വം നൽകും.

Advertisement