ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 11 മുതൽ

ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 11 മുതൽ

വാർത്ത: പാസ്റ്റർ പി.ടി. ഷാജി പെരിന്തൽമണ്ണ

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 11 മുതൽ 18 വരെ HUNTS HOTEL LIVERPOOL - 2415 CAMDEN VALLEY WAY, CASULA NSW 2170 നടക്കും.

ഒക്ടോബർ 11 നു വൈകിട്ട് 6.30ന് ചാപ്‌റ്റർ ഡയറക്ട്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

 സമാപന ദിനമായ ഞായർ വൈകുന്നേരം 5 ന് Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി സമാപിക്കും.   

 കോൺഫറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടന്നുവരുന്നു. 

178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും 9 മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആസ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറായി പ്രവർത്തിക്കുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Advertisement 

Advertisement