ഷാജൻ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാർഡ്, എലൈറ്റ് ബുക്ക് ഓഫ് അവാർഡ്

ഷാജൻ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാർഡ്, എലൈറ്റ് ബുക്ക് ഓഫ് അവാർഡ്

കോട്ടയം : പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനും അവതാരകനുമായ ഷാജൻ പാറക്കടവിലിന് ഇന്ത്യ ബുക്ക് ഓഫ് അവാർഡ്, എലൈറ്റ് ബുക്ക് ഓഫ് അവാർഡ് ലഭിച്ചു. ഇന്ത്യയിൽ ഒരു വ്യക്തി മലയാള ഭാഷയിൽ ഏറ്റവും കൂടുതൽ പ്രചോദാത്മക ചിന്തകൾ ഫെയ്സ്ബുക്കിൽ എഴുതിയതിനാണ്  (Maximum inspirational qoutes in malayalam posted on facebook by an individual) ഈ അവാർഡുകൾ ലഭിച്ചത്. 2023 ഫെബ്രുവരി പതിനഞ്ചാം തീയതി മുതൽ 2024 ഡിസംബർ 9 വരെ എല്ലാ ദിവസങ്ങളിലും ഫെയ്സ്ബുക്കിൽ എഴുതുന്ന 'സചേതന ചിന്തകൾ' എന്ന പ്രചോദാത്മക ചിന്തകൾ 550 - എണ്ണം തികഞ്ഞപ്പോൾ ആണ് ഈ അവാർഡുകൾ ലഭിച്ചത്.

ഇന്ത്യയിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവർക്ക് ഈ അവാർഡുകൾ ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടന്ന് അദ്ദേഹം പറഞ്ഞു.

" പതിമൂന്നാം വയസ്സിൽ ഒരു ചെറുകഥ എഴുതി കൊണ്ട് എഴുത്തിന്റെ മേഖലയിൽ എളിയ തുടക്കം കുറിച്ച എനിക്ക് കഴിഞ്ഞ 43 വർഷമായി വൈവിധ്യമാർന്ന മേഖലയിൽ ഒരു എഴുത്തുകാരനായി പ്രവർത്തിക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം ഒന്നു മാത്രം. സകലമാനവും മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു , ഒപ്പം എനിക്ക് പ്രോത്സാഹനം നൽകിയ എല്ലാവർക്കും നന്ദി".

 ആത്മീയ യാത്ര ടെലിവിഷൻ, പവർ വിഷൻ ടെലിവിഷൻ എന്നീ ചാനലുകളിൽ സീനിയർ പ്രോഗ്രാം ഡയറക്ടറായി പ്രവർത്തിച്ച ഇദ്ദേഹം ആത്മീയ യാത്ര റേഡിയോയ്ക്ക് വേണ്ടി 375-ൽ പരം റേഡിയോ നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ ചാനലുകൾക്ക് വേണ്ടി നിരവധി പ്രോഗ്രാമുകൾ എഴുതി സംവിധാനം ചെയ്ത ഇദ്ദേഹം മാരാമൺ കൺവെൻഷനു വേണ്ടി മനോരമ മ്യൂസിക്കലിലൂടെ മൂന്നു ഗാനങ്ങൾ എഴുതി സംഗീതസംവിധാനം നിർവഹിച്ചു. വിവിധ വിഭാഗങ്ങളിൽപ്പെട്ട 500 ലധികം ഗാനങ്ങൾ എഴുതുകയും 200 ഓളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിക്കുകയും ചെയ്തു. " 'നീങ്ങിപ്പോയ് ഭാരങ്ങൾ' എന്ന എന്ന ആഗോള പ്രശസ്ത ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചതും ഇദ്ദേഹമാണ്.

 ഫെയ്സ്ബുക്കിൽ ഇപ്പോൾ എല്ലാ ദിവസവും ഷാജൻ പാറക്കടവിലിന്റെ ദിനവൃത്താന്തങ്ങൾ എന്ന പേരിൽ ബ്ലോഗ് എഴുതാറുണ്ട്. ചാനലുകളിലും സോഷ്യൽ മീഡിയയിൽ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന ഇദ്ദേഹം മികച്ച അവതാരകൻ കൂടിയാണ്.

 ഭാര്യ സോണിയ ഷാജൻ പ്രശസ്ത ക്രിസ്തീയ ഗായികയാണ്. മക്കൾ വിദ്യാർഥികളായ സേറ സോണ ഷാജൻ, സെറീൻ സോണ ഷാജൻ.

Advt