ചെങ്കൽച്ചൂളയിലെ ജീവിതം തന്നെ പാഠപുസ്തകമായ ധനുജകുമാരിക്ക് അവാർഡ്

ചെങ്കൽച്ചൂളയിലെ ജീവിതം തന്നെ പാഠപുസ്തകമായ ധനുജകുമാരിക്ക് അവാർഡ്

പരിശുദ്ധ ദിദിമോസ് Unsung Hero Award ധനുജകുമാരിക്ക്

വാർത്ത: റോജിൻ പൈനുംമൂട്

ദുബായ് : സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയിട്ടുള്ള പരിശുദ്ധ ദിദിമോസ് Unsung Hero അവാർഡിന് ധനുജകുമാരി.എസ് അർഹയായി. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

കഠിന പ്രയത്നത്തിലൂടെ എഴുത്തിൻറെ വഴിയിൽ എത്തി ചേർന്ന ധനുജ ഇന്ന് വീടുകളിൽ നിന്നു മാലിന്യങ്ങൾ ശേഖരിക്കുന്ന തിരുവനന്തപുരത്തെ ഹരിത കർമ്മ സേനയിലെ അംഗമാണ്. ധനുജയുടെ ജീവിതം തന്നെ പാഠപുസ്തകമാണ് , അവർ എഴുതിയ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കും വിദ്യാർത്ഥികൾ പഠിക്കുന്നു. രാജാജി നഗറിൽ (പഴയ ചെങ്കൽച്ചൂള) ജനിച്ചു വളർന്ന ധനുജകുമാരി എഴുതിയ 'ചെങ്കൽച്ചൂളയിലെ എൻറെ ജീവിതം" എന്ന കുറിപ്പുകളാണ് പിന്നീട് പാഠപുസ്തകമായത്. 

സാമൂഹിക പുരോഗതിക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും,പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും ആർജ്ജവത്തോടു കൂടി ജീവിതയാഥാർഥ്യങ്ങളെ നേരിട്ട നിശ്ചയദാർഢ്യം പ്രശംസാർഹമാണ് . 

നവംബർ 10-ന് ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

Advertisement 

Advertisement