ഐമി വർഗീസിന് അമേരിക്കയിൽ അവാർഡ്
വാർത്ത: വിൻസി തോമസ് കുമ്പനാട്
ന്യൂയോർക്ക്: എറണാകുളം തിരുവാണിയൂർ സ്വദേശി ഐമി വർഗീസിന് മികച്ച നഴ്സുമാർക്ക് നല്കുന്ന ഡെയ്സി അവാർഡിനു അർഹയായി. നഴ്‌സുമാർ നൽകുന്ന പരിചരണത്തിനും ദയയ്ക്കും നന്ദിയർപ്പണത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡാണ് DAISY അവാർഡ്.
6 വർഷമായി ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിലെ കാർഡിയക് ICU വിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.
എലിവേറ്ററിൽ കുടുങ്ങിപ്പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ചതിനാണ് ഐമിയ്ക്കു ഡെയ്സി അവാർഡിനു അർഹയാക്കിയത്.
ഐപിസി പിറവം സെന്റർ വെട്ടിക്കൽ സഭ അംഗം ആയിരുന്ന ഐമി ഇപ്പോൾ ന്യൂയോർക്കിൽ ഇന്ത്യ ക്രിസ്ത്യൻ അസംബ്ളി(ICA ) സഭാഗം ആണ്.
മുഖത്തല വാറഴികത്ത് കുടുംബാഗം ജെയ്സൺ ജോർജ് ആണ് ഭർത്താവ്. മക്കൾ തബീഥാ ,തലീഥാ.
രോഗികളിൽ നിന്നും,രോഗികളുടെ കുടുംബങ്ങളിൽ നിന്നും,സഹപ്രവർത്തകരിൽ നിന്നും നോമിനേഷനുകളിലൂടെയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
6 ലക്ഷത്തോളം നോമിനേഷനുകളിൽ നിന്നും 55,000 പേർക്കാണ് ഇതുവരെ ഡെയ്സി അവാർഡ് ലഭിച്ചിട്ടുള്ളത്.
Advt