സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി ഐപിസി ആയൂർ സെന്റർ പി.വൈ.പി.എ - സൺഡേ സ്കൂൾ 

സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി ഐപിസി ആയൂർ സെന്റർ പി.വൈ.പി.എ - സൺഡേ സ്കൂൾ 

ആയൂർ: ഐപിസി ആയൂർ സെന്റർ പി.വൈ.പി.എ. യുടെയും സൺഡേ സ്കൂൾ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സന്ദേശവും ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും നടന്നു. കൊട്ടാരക്കര മേഖല പി.വൈ.പി.എ. പ്രസിഡന്റ് പാസ്റ്റർ സാം ചാക്കോ പ്രാർത്ഥിച്ച്  ഉദ്ഘാടനം ചെയ്യുകയും ജനറൽ കൗൺസിൽ ജി. കുഞ്ഞച്ചൻ വാളകം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കൊട്ടാരക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെട്ട റാലിയിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മോനി പി. വർഗീസ് ഉൾപ്പെടെ വിവിധ പാസ്റ്റർമാർ സന്ദേശങ്ങൾ നൽകി. 

ആയൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു ജോസഫിന്റെ അധ്യക്ഷതയിൽ വാളകം ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം സമാപന സന്ദേശം നൽകി. പി.വൈ.പി.എ. പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ സോജൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ അനസ് എബ്രഹാം, സെക്രട്ടറി പാസ്റ്റർ ലിബിൻ ദാസ്, സൺഡേ സ്കൂൾ ആക്ടിംഗ് പ്രസിഡന്റ്  പാസ്റ്റർ സൈമൺ തോമസ്, സെക്രട്ടറി പാസ്റ്റർ  അജീഷ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. 

Advertisement