ഗുഡ്‌ന്യൂസ് ബാലലോകം പ്രവർത്തക സംഗമം ജൂൺ 12 നാളെ

ഗുഡ്‌ന്യൂസ് ബാലലോകം പ്രവർത്തക സംഗമം ജൂൺ 12 നാളെ

കോട്ടയം: ഗുഡ്‌ന്യൂസ് ബാലലോകം സീനിയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുൻകാല പ്രവർത്തകരുടെ സംഗമം കോട്ടയം കഞ്ഞിക്കുഴി ചർച്ച് ഓഫ് ഗോഡ് ഹാളിൽ (ഗുഡ്‌ന്യൂസ് ഓഫീസിനു എതിർവശം) ജൂൺ 12ന് രാവിലെ 10 മുതൽ നടക്കും.

ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി മാത്യു ഉത്‌ഘാടനം ചെയ്യും. പ്രസിഡന്റ്  പാസ്റ്റർ വി.പി. ഫിലിപ്പ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് സന്ദേശം നൽകും. ഇവാ. എം.സി കുര്യൻ, സെക്രട്ടറി സ്റ്റാൻലി കിഴക്കേടത്ത് എന്നിവർ  പങ്കെടുക്കും. 

ഗുഡ്‌ന്യൂസ് നേതൃത്വവും, മുൻകാല പ്രവർത്തകരും, സീനിയർ ഫോറം ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഭാവി പരിപാടികൾ തയ്യാറാക്കും.

ഗുഡ്‌ന്യൂസ് ബാലലോകം സീനിയർ ഫോറം എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: +918149261268

Advertisement