ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

0
2383
വിക്ടറി എ ജി വേർഷിപ്പ് സെന്റർ 21-ദിന ഉപവാസ പ്രാർഥന സമാപന ദിനത്തിൽ റവ .അനിസൻ കെ ശാമുവേൽ (ഇടത് ) പ്രസംഗിക്കുന്നു. റവ.രവി മണി സമീപം

ബെംഗളുരു: “ക്രിസ്തീയ വിശ്വാസികൾ അനുദിനം ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് റവ .അനിസൺ കെ.ശാമുവേൽ (കാനഡ) പറഞ്ഞു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ (വി ഐ എ ജി ) നേത്യത്വത്തിൽ നടത്തിയ 21-ദിന ഉപവാസ പ്രാർഥനയുടെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയെ വർണിക്കുന്നത് പോലെ സ്രഷ്ടാവായ ദൈവത്തെ അത്യതികം സ്തുതിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർണാടക മന്ത്രി കൃഷ്ണബൈര ഗൗഡ മുഖ്യാതിഥിയായിരുന്നു. റവ.ഡേൽ (കാനഡ), പാസ്റ്റർമാരായ ഏബ്രഹാം തോമസ്, ജിബി പോൾ രാജ്, ഡാനിയേൽ ഭട്ടേല എന്നിവരും പ്രസംഗിച്ചു. വി ഐ എ ജി സീനിയർ പാസ്റ്റർ. റവ.രവി മണി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ലോക മാതൃദിനത്തോടനുബന്ധിച്ച് സഭയിലെ മുതിർന്ന മാതാക്കളായ സിസ്റ്റർ ജാനമ്മ മണി, സിസ്റ്റർ സാറാമ്മ ശാമുവേൽ എന്നിവരെ ആദരിച്ചു. വി ഐ എ ജി ക്വയർ ഗാനങ്ങൾ ആലപിച്ചു. ഏപ്രിൽ 21 മുതൽ രാവിലെയും വൈകിട്ടും നടന്ന പ്രാർഥനയിൽ പാസ്റ്റർമാരായ അനിസൻ കെ.ശാമുവേൽ, ഏലിയാസ് ജേക്കബ്, റ്റി.ജെ.ശാമുവേൽ ,ഡിനോ, ജോൺ തോമസ്, ആൽവിൻ തോമസ്, റോയ് ചെറിയാൻ, ജെരമ്യാ , അരവിന്ദ്, ജിബു ജേക്കബ്, ജിമ്മി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

 

കർണാടക ഇലക്ഷൻ സമാധാനപരമായ് തീരുന്നതിനും, കുടിവെള്ളം പോലും ലഭിക്കാത്ത കർണാടകയിലെ വിവിധയിടങ്ങളിൽ മഴ ലഭിക്കേണ്ടതിനും, സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തിയതെന്ന് പാസ്റ്റർ. രവി മണി പറഞ്ഞു. എണ്ണായിരത്തോളം വിശ്വാസികൾ സമാപന ദിന പ്രാർഥനയിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here