പെന്തെക്കോസ്ത് സഭാംഗം ശ്രുതി ലാൽ ബാംഗ്ലൂർ സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർത്ഥി കൗൺസിൽ പ്രസിഡന്റ്‌

0
1775

 ബാംഗ്ലൂർ : സെന്റ് ജോസഫ്‌സ് കോളേജ് ബാംഗ്ലൂർ വിദ്യാർത്ഥി കൗൺസിൽ പ്രസിഡന്റ്‌ ആയി മല്ലപ്പള്ളി മാളിയേക്കൽ ശ്രുതി ലാൽ തെരഞ്ഞെടുക്കപ്പെട്ടു. 138 വർഷം  പഴക്കമുള്ള സെന്റ് ജോസഫ്‌സ് കോളേജിൽനിന്നും ആദ്യമായാണ് ഒരു പെന്തക്കോസ്ത് സഭാംഗം ഈ പദവിയിലെത്തിയത്. ഏഴായിരത്തോളം വിദ്യാർത്ഥികളുടെ പ്രതിനിധിയായ ശ്രുതി  ബി.എ. രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

മാഗ്ലൂർ ഇംഗ്ലീഷ് ഐ പി സി  അംഗമായ ശ്രുതി ആത്മീയ വിഷയങ്ങളിലും സജീവമാണ്. ചെറിയ പ്രായം മുതൽ വേദ വാക്യങ്ങൾ മനഃപാഠമാക്കുന്ന ശ്രുതി നിരവധി കവിതകളും രചിച്ചിട്ടുണ്ട്.

ഷാർജ ഐ പി സി  ട്രഷററും, യൂണിയൻ ചർച് മുൻ ചെയർമാനുമായ ലാൽ മാത്യുവിന്റെയും രാജീവ്‌ഗാന്ധി യൂണിവേഴ്സിറ്റി പ്രൊഫസറായ സൂസൻ ലാലിന്റെയും ഇളയ മകളാണ് ശ്രുതി. ഏക സഹോദരി ഡോ. സ്‌നേഹ ഇപ്പോൾ എം ഡി എസ് വിദ്യാർത്ഥിനിയാണ്. ശ്രുതിയുടെ പിതൃ സഹോദരനാണ് പ്രശസ്ത ബിഹാർ  മിഷനറി ഡോ. എബി പി മാത്യു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here