ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ:   വിദ്യാർഥികളെ ആദരിച്ചു

ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ:   വിദ്യാർഥികളെ ആദരിച്ചു

ബെംഗളൂരു: ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ 10, +2 ന് 80 ശതമാനത്തിനും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

റോയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം  പാസ്റ്റർ സെൽവൻ്റെ പ്രാർഥനയോടെ ആരംഭിച്ചു. പ്രസിഡണ്ട് പി.ജെ തോമസ് അധ്യക്ഷത വഹിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാമ്പത്തിക സഹായവും ബോർഡ് മെമ്പേഴ്സിന്‍റെ നേതൃത്വത്തിൽ നൽകി. റവ.പ്രകാശ് സൈമൺ മുഖ്യ സന്ദേശം നല്കി. വിദ്യാർത്ഥികളും മാതാപിതാക്കളും അനുഭവസാക്ഷ്യം പങ്കിട്ടു. ബാംഗ്ലൂർ സൗത്ത് സെക്ഷനിലുള്ള ശുശ്രൂഷകർ വിദ്യാർഥികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. റവ.പളനി പീറ്റർ നന്ദി പ്രകാശനം നടത്തി.