ബയ്‌റുത്തില്‍ ഇരട്ടസ്‌ഫോടനം;78 പേര്‍ മരിച്ചു

0
1967

ബയ്‌റുത്തില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്; ചുവന്ന കൂണുപോലെ തീയും പുകയും

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ബയ്റുത്ത്: ല​ബ​ന​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെയ്റൂത്തില്‍ ഇ​ര​ട്ട സ്ഫോ​ട​നം.  ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.

2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറഞ്ഞു. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു.

ആളുകൾ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രണ്ടാമത്തെ സ്ഫോടനം കൂടി നടന്നതോടെ അതിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. ചുറ്റും തകർന്ന കെട്ടിടങ്ങുടെ അവശിഷ്ടങ്ങൾ, തീയും പുകയും.

240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ സ്ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നതാണ്.

1975 മുതൽ 1990 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് സാക്ഷിയായവർ പോലും ഇത്തരമൊരു അവസ്ഥയെ മുമ്പ് പരിചയിച്ചിരുന്നില്ല. ആണവസ്ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലർ പറയുന്നു. സ്ഫോടനത്തെ തുടർന്ന് കൂൺ ആകൃതിയിൽ പുകയും തീയും ഉയർന്നതാണ് ഇത്തരമൊരു സംശയം ആളുകൾ പ്രകടിപ്പിക്കാൻ കാരണം. എന്നാൽ തീയുടെ നിറം ചുവന്നതായി കാണപ്പെട്ടതിനാൽ സ്ഫോടനത്തിന് കാരണം അമോണിയം നൈട്രേറ്റാണെന്ന് പിന്നീട് വിശദീകരണം വന്നു.

സ്ഫോടന വീഡിയോ വീക്ഷിക്കാം👇

 

LEAVE A REPLY

Please enter your comment!
Please enter your name here