ബിസിപിഎ മാധ്യമ സെമിനാർ നവം. 9 ന് ബാംഗ്ലൂരിൽ

ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളുടെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ക്രൈസ്തവ പത്രപ്രവർത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) നേതൃത്വത്തിൽ നവംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ മാധ്യമ സെമിനാർ ഹെന്നൂർ എച്ച് ബി ആർ ലേഔട്ട് നവജീവ കൺവെൻഷൻ സെൻററിൽ നടത്തും.
സെൻ്റർ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ബിറ്റർ റവ.ഡോ.രവി മണി ഉദ്ഘാടനം ചെയ്യും.
മാധ്യമ പ്രവർത്തകനും ഐ.പി.സി ഗ്ലോബൽ മീഡിയാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ) ക്ലാസ്സുകൾ നയിക്കും.
ബിസിപിഎ രക്ഷാധികാരി പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിക്കും.
ന്യൂസ് സ്റ്റോറി , ഫീച്ചർ , അഭിമുഖം , ലേഖനങ്ങൾ, എഡിറ്റിംഗ് , റിപ്പോർട്ടിംഗ് എന്നിവ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് ക്ലാസുകൾ എടുക്കും.
പ്രസിഡൻ്റ് ചാക്കോ കെ തോമസ്, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോമോൻ ജോൺ, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , ജോയിൻ്റ് സെക്രട്ടറി ജോസ് വി.ജോസഫ്, ട്രഷറർ ഡേവീസ് ഏബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ ബെൻസൺ ചാക്കോ എന്നിവർ നേതൃത്വം നൽകും.
എഴുത്തുകാർക്കും എഴുതാൻ അറിയുന്നവർക്കുമായി നടത്തുന്ന മാധ്യമ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:98867 20313 , 98868 34301
Advertisement