മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ 17 മത് നാഷണൽ കോൺഫറൻസ് ബെൽഫാസ്റ്റിൽ

0
343

പാസ്റ്റർ പി.സി സേവ്യർ ഇംഗ്ലണ്ട്

ബെൽഫാസ്റ്റ്റ്റ്:  എം പി എ യു കെ നാഷണൽ കോൺഫറൻസ് 2020 ഏപ്രിൽ 10 മുതൽ 12 വരെ നോർത്തേൺ അയർലണ്ടിൽ ബെൽഫാസ്റ്റിൽ നടക്കും. എം പി എ യു കെ പ്രസിഡന്റ് പാസ്റ്റർ ബാബു സഖറിയ  ഉദ്ഘാടനം ചെയ്യും.  മുഖ്യ  പാസ്റ്റർ അജി ആന്റണി (ഇന്ത്യ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.  വർഷിപ്പ് ലീഡർ ബ്രദർ ജോയൽ പടവത്ത് എം പി എ ക്വയറിനൊപ്പം ആരാധന നയിക്കും.

സഹോദദരിമാർക്കായുള്ള പ്രത്യേക സെക്ഷനിൽ സിസ്റ്റർ ദേവാ രാജൻ, സിസ്റ്റർ ലീല ദാനിയേൽ എന്നിവർ പ്രസംഗിക്കും. ആദ്യമായാണ് നോർത്തേൺ അയർലണ്ടിൽ എം പി എ യു കെ യുടെ ഒരു കോൺഫറൻസ് നടക്കുന്നത്. കോൺഫറൻസിന്റെ പ്രവർത്തനങ്ങൾക്കായി ഇരുപത് പേർ അടങ്ങുന്ന കമ്മറ്റി വിവിധ ഡിപ്പാർട്ട്മെന്റുകളിൽ പ്രവർത്തിക്കുന്നതായി മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ഗുഡ്ന്യൂസിനെ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here