ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നവം. 26 ന്

0
1118

പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

പുനലൂർ  : ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കുടുംബ സംഗമം  നവംബർ  26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 4  വരെ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ  നടക്കും.  പാസ്റ്റർ ജെ. ജോൺസൺ (ALUMNI അസോസിയേഷൻ പ്രസിഡന്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ  പി. എസ് ഫിലിപ്പ് ( SIAG മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വി.ടി എബ്രഹാം (SIAG സൂപ്രണ്ട്) മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ റോയ് നറോണ, സാംസൺ കോട്ടൂർ , സുനിൽ സോളമൻ എന്നിവർ  ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

     ബെഥേൽ  ബൈബിൾ കോളേജിൽ പഠനം പൂർത്തീകരിച്ച് വിവിധ ഇടങ്ങളിൽ ശുശ്രൂഷിക്കുന്ന എല്ലാ ശുശ്രൂഷകൻമാരും അവരുടെ കുടുംബങ്ങളും  പങ്കെടുക്കും.  സമ്മേളനത്തിൽ പ്രിൻസിപ്പൽ പാസ്റ്റർ ടി.എസ് സാമുവേൽ കുട്ടി,  പാസ്റ്റർമാരായ കെ. രാജൻ, സുരേഷ്കുമാർ ഡാനിയൽ,  ജോൺ മാത്യു , ജെയിംസ് യോഹന്നാൻ,  ബിജു ദാനം എന്നിവർ നേതൃത്വം നൽകും.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here