ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവൻഷൻ ജനു.23 മുതൽ
പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി 34-മത് ജനറൽ കൺവൻഷനും ദ്വിവത്സര കോൺഫറൻസും ജനു. 23 മുതൽ 26 വരെ സഭാ ആസ്ഥാനമായ പത്തനാപുരം കൺവൻഷൻ സെന്റെറിൽ നടക്കും. ഓവർസിയർ ഡോ.ജോയി പി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സണ്ണി ഫിലിപ്പ്, കോശി വൈദ്യൻ, രാജു പൂവക്കാല, കെ.വി. ഏബ്രഹാം, ബിജു മാത്യു, ഗ്രെയ്സ് ഉമ്മൻ, മേഴ്‌സി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും.
ജനറൽ സെക്രട്ടറി പാസ്റ്റർ എം.ഒ. അനിയൻ ജനറൽ കൺവീനറായും സെക്ഷൻ പ്രസ്ബിറ്റർമാർ കൺവീനർമാരായും വിവിധ കമ്മറ്റികളുടെ ചുമതലയിൽ നിവർത്തിച്ചു വരുന്നു.
ബൈബിൾ ക്ലാസ്സ്, ശുശ്രൂഷക സമ്മേളനങ്ങൾ, സഹോദരീ സമ്മേളനം,സണ്ടേസ്കൂൾ-യുവജന സമ്മേളനം, പൊതു യോഗങ്ങൾ തുടങ്ങിയവയും നടക്കും. ശനിയാഴ്ച രാവിലെ 9 ന് സ്നാന ശുശ്രൂഷയും , 10.30 മുതൽ സഹോദരീ സമ്മേളനവും നടക്കും. സഹോദരീ സമ്മേളനത്തിൽ സിസ്റ്റർ മേഴ്സി ഫിലിപ്പും, ഉച്ചയ്ക്ക് 3 മുതൽ നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ ബിജു മാത്യുവും പ്രസംഗിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ സഭയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ജനറൽ ബോഡി യോഗവും നടക്കും. ഞായറാഴ്ച 8ന് ആരംഭിക്കുന്ന സഭായോഗത്തോടും കർത്തൃമേശയോടും കൂടി സമാപിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർത്തൃശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
പാസ്റ്റർ രാജേഷ് പാലോടിൻ്റെ നേതൃത്വത്തിൽ ബ്രദർ ഇമ്മാനുവൽ ഹെന്ററി, സിസ്റ്റർ മോളമ്മ തുടങ്ങിയവർ ഉൾപ്പെടെ ചെങ്ങന്നൂർ റീമാ വോയ്സ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും.