ബീഹാറിൽ ആരാധനാലയത്തിനു തീയിട്ടു

ബീഹാറിൽ ആരാധനാലയത്തിനു തീയിട്ടു

വാർത്ത: ജേക്കബ് പാലക്കൽ ജോൺ, പാട്ന 

നവാദ (ബീഹാർ):നവാദ സെൻററിൽ കൃഷ്ണ നഗറിലെ 80 വീടുകളും, ക്രിസ്തീയ പ്രാർത്ഥനാലയവും വിരോധികൾ അഗ്നിക്കരയാക്കി. 

അതിൽ 50 ഭവനങ്ങളും ക്രിസ്തീയ വിശ്വാസ ഭവനങ്ങൾ ആയിരുന്നു. ചൂളയിൽ പണിയെടുക്കുന്ന മുസാഹർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്ന പാവപ്പെട്ടവരായ ആളുകളാണ് അവിടെ താമസിച്ചിരുന്നത്. ഇവിടെ സർക്കാർ അനുവദിച്ചു കൊടുത്ത 24 ഏക്കറോളം വരുന്ന സ്ഥലത്ത് ചെറിയ കുടിലുകൾ ഉണ്ടാക്കിയാണ് അവർ പാർത്തിരുന്നത്. അവരുടെ ഇടയിൽ നിന്നും യേശുക്രിസ്തുവിനെ രക്ഷിതാവായ സ്വീകരിച്ച ആളുകൾ ഉണ്ടാക്കിയ ആരാധനാലയവും അവരുടെ കുടിലുകളും ആണ് ആണ് അഗ്നിക്കിരയാക്കിയത്.

നാളുകളായി ഇവിടെ നിലനിന്നിരുന്ന സ്ഥലം സംബന്ധിച്ച തർക്കമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് കാരണമായിട്ടുള്ളത് എന്നറിയുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളത് ആണ് എന്നും പറയപ്പെടുന്നു. ദരിദ്രരായ ദളിത് വിഭാഗങ്ങൾക്ക് എതിരെയുള്ള ഇത്തരത്തിലുള്ള അക്രമണങ്ങളെ എതിർക്കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ നീച പ്രവർത്തിയെ ശക്തമായി അപലപിക്കുകയും കുറ്റക്കാരായവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഈ പ്രദേശത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാകേണ്ടതിനായി ഓർത്ത് പ്രത്യേകം പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisement

Advertisement