ബഹ്റൈൻ എംഇപിസി മ്യൂസ്സിക്കൽ ഈവനിങ്ങ് ഡിസം.7 ന്
മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യവേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് (MEPC) ൻ്റെ നേത്യത്വത്തിൽ 'വൺ ബോഡി വൺ വോയ്സ് ' എന്ന പേരിൽ ഡിസംബർ 7 ശനിയാഴ്‌ച മ്യൂസ്സിക്കൽ ഈവനിങ്ങ് നടക്കും. സെഗയായിലുള്ള ശാരോൻ ചർച്ച് ഹാളിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന സംഗീത സന്ധ്യയിൽ, എം ഇ പി സി പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ജോൺസൺ, ക്വയർ ലീഡർ മനോജ് തോമസ്സ് എന്നിവർ നേതൃത്വം കൊടുക്കും. ഐപിസി ബഹ്റൈൻ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ കെ.എം. ജോർജ് മുഖ്യസന്ദേശം നൽകും.
വിവരങ്ങൾക്ക് : +973 6670 9406 (സെക്രട്ടറി മാർട്ടിൻ ജോ മാത്യു)