എം.എം ലോറൻസിന്റെ മകൾ സുജാത ബോബന്റെ പുസ്തക പ്രകാശനം നവംബർ 7ന്

0
1337

കൊച്ചുമോൻ ആന്താരിയത്ത്

കൊച്ചി: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എൽ ഡി എഫ് കൺവീനറുമായ എം.എം.ലോറൻസിന്റെ മകൾ സുജാത ബോബന്റെ ജീവിതാനുഭവം വിവരിക്കുന്ന പുസ്തകം ‘എന്റെ അമ്മ എവിടെ?’ (പരിഷ്കരിച്ച പതിപ്പ്) നവംബർ 7 ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് പ്രകാശനം ചെയ്യും. പാസ്റ്റർ പി ആർ ബേബി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ കെ.ഓ തോമസ് മുഖ്യ പ്രഭാഷണം നടത്തും. പവർ വിഷൻ ടി.വി ചെയർമാൻ ഡോ. കെ. സി ജോൺ പുസ്തക പ്രകാശനം നിർവഹിക്കും. വിവിധ മേഖലയിൽ ഉള്ളവർ ആശംസകൾ അറിയിക്കുന്ന യോഗത്തിൽ മാധ്യമ പ്രവർത്തകൻ ഷിബു മുള്ളംകാട്ടിൽ അവതരണം നടത്തും.

ഓൺലൈൻ ഗുഡ്‌ന്യൂസ്, മന്നാ ന്യൂസ് , ഓഡിയോടെക്‌ പ്രൊഡക്ഷൻ എന്നീ ഫേസ്ബുക് പേജുകളിൽ തത്സമയം വീക്ഷിക്കാം.

നിരീശ്വര വാദവും മാനസിക രോഗവും അതിന്റെ തിക്ത അനുഭവങ്ങളും നേരിട്ട് ഒടുവിൽ യേശുവിലുള്ള സമാധാനവും സന്തോഷവും കണ്ടെത്തിയ അനുഭവങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് ‘എന്റെ അമ്മ എവിടെ?’

ഗുഡ്‌ന്യൂസ് പുതിയ ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here