കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ് പ്രകാശനം ചെയ്തു

കഷ്ടതയിൽ പതറാത്ത ധീര യോദ്ധാവ്  പ്രകാശനം ചെയ്തു

ഫ്ളോറിഡ: ബ്രദർ മോൻസി പൊന്നോലിൽ എഴുതിയ  'കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ് 'എന്ന പാസ്റ്റർ കെ.വി.മാത്യു (കുഞ്ഞൂഞ്ഞ് ഉപദേശി) ന്റെ ജീവചരിത്ര ഗ്രന്ഥം ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ പ്രകാശനം ചെയ്തു.

പി.സി.എൻ.എ.കെ കോൺഫ്രൻസ് സെക്രട്ടറി  രാജു പൊന്നോലിയും, റവ. മൈക്കിൾ ജോൺസനും ചേർന്ന് ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പുസ്തകത്തിൻറെ പ്രകാശ കർമ്മം നിർവഹിച്ചത്.

സമൂഹത്തിൽ അറിയപ്പെടാത്തവരായി വിസ്മരിക്കപ്പെട്ടിട്ടുള്ള ബഹുശതം വ്യക്തി ജീവിതങ്ങൾ കാലയവനിയക്കുള്ളിൽ മറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ജീവചരിത്രങ്ങൾ ഇന്ന് വിരളമാണ്. തലമുറകൾ മാറുമ്പോൾ ഇളം തലമുറകൾക്ക് കൈമാറുവാൻ ശ്രേഷ്ഠമാരായാ പൂർവ്വികരുടെ ചെയ്തികളും ചരിത്രങ്ങളും ഒരു നിധിപോലെ രേഖപ്പെടുത്തി സൂക്ഷിക്കണ്ടത് നമ്മുടെ കർത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം. '

 ഈ പുസ്തകത്തിന്റെ  മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള പതിപ്പുകൾ സൗജന്യമായി (ഫ്രീ- പി.ഡി.എഫ്) ലഭിക്കും. വിവരങ്ങൾക്ക്: moncyponnolil@gmail.com

[407] 954 1109 o (what's app ) .

വാർത്ത: നിബു വെള്ളവന്താനം