പാസ്റ്റർ ബേബി മാത്യു അടപ്പനാം കണ്ടത്തിലിൻ്റെ വെളിപ്പാടു പുസ്തക വ്യാഖ്യാനം പ്രകാശനം ചെയ്തു
ന്യൂയോർക്ക്: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച ''ഇതാ ഞാൻ വേഗം വരുന്നു''( വെളിപ്പാട് പുസ്തക വ്യാഖ്യാനം ഒന്നാം ഭാഗം) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ത്യ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ചർച്ചിൽ നടന്നു.
സഭയുടെ സീനിയർ പാസ്റ്ററും ഐപിസി ഈസ്റ്റേൺ റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ ജോസഫ് വില്യംസ് പുസ്തകത്തിന്റെ ആദ്യപ്രതി പാസ്റ്റർ കെ.എം. മാത്യുവിന് നൽകി പ്രകാശനം നിർവഹിച്ചു.
സഭാജനങ്ങളും സഭയുടെ ഔദ്യോഗിക ഭാരവാഹികളും അസോസിയേറ്റ് പാസ്റ്റർമാരായ ഡോ.സാമുവൽ തോമസ്, രാജു ജോർജ് എന്നിവരും പ്രകാശനസമ്മേളനത്തിൽ പങ്കെടുത്തു.
പാസ്റ്റർ ജെയിംസ് വർഗീസ് നിലമ്പൂർ ആശംസ അറിയിച്ചു.
വെളിപ്പാടു പുസ്തക വ്യാഖ്യാനത്തിൻ്റെ ഒന്നാം ഭാഗത്ത് എട്ടാം അധ്യായം അഞ്ചാംവാക്യം വരെയുള്ള പഠനമാണുള്ളത്. വേദപഠിതാക്കൾക്കും അധ്യാപകർക്കും മാത്രമല്ല സാധാരണക്കാർക്കും വെളിപ്പാടു പുസ്തകം മനസ്സിലാക്കുവാൻ കഴിയുംവിധം ലളിതമായി എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിന് 150 രൂപയാണു വില. തപാൽ ചെലവു സഹിതം ഇപ്പോൾ 120 രൂപയ്ക്കു ലഭിക്കും. വിവരങ്ങൾക്ക്: 9447585414
Advertisement
Advertisement
Advertisement