ഡോ.സി.റ്റി ലൂയിസ്‌കുട്ടി,മാത്യു എബ്രഹാം എന്നിവരുടെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു

0
232

കെ.ബി.ഐസക്

തിരുവല്ല: ഡോ.സി.റ്റി ലൂയിസ്‌കുട്ടി, മാത്യു എബ്രഹാം
എന്നിവരുടെ ഗ്രന്ഥങ്ങള്‍
ഐ സി.പി..എഫ് പ്രകാശനം ചെയ്തു.


ജൂൺ 27 ശനിയാഴ്ച്ച ICPF ന്റെ മുട്ടുമണ്ണിൽ ഉള്ള ഹെഡ് ഓഫീസിൽ നടന്ന ഗവേർണിംഗ് കൌൺസിൽ മീറ്റിംഗിൽ ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജിന്റെ നേതൃത്വത്തിൽ ഐ സിപിഎഫ് ബോർഡ് ഓഫ് പബ്ലിക്കേഷൻ്റെ രണ്ടു പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടന്നു .
മുൻ ജനറൽ സെക്രട്ടറിയും ഇപ്പോൾ വൈസ് പ്രെസിഡന്റുമായ ഡോക്ടർ C.T ലൂയിസ്‌കുട്ടി ഇംഗ്ലീഷില്‍ രചിച്ച “To me to live is Christ – A study in Christian Discipleship” എന്ന പുസ്തകം ICPF ന്‍റെ ഫൗണ്ടർ പ്രൊഫ. മാത്യു പി തോമസ്‌, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജടെക്നോളജയിൽ (IIST) പ്രൊഫസർ ആൻഡ് ഡീൻ ആയ ഡോ. രാജു കെ ജോർജിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

ICPF ന്റെ നാഷണൽ കൌൺസിൽ മെമ്പറും, ഖത്തറിൽ ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ബ്രദർ മാത്യു എബ്രഹാം രചിച്ച “250 വേദധ്യാന ചിന്തകൾ” എന്ന മലയാള പുസ്തകം പ്രൊഫ മാത്യു പി തോമസ്‌ ,ഡോ. C .T ലൂയിസ്‌കുട്ടിക്കു നൽകികൊണ്ട് പ്രകാശനം ചെയ്തു.കോപ്പികള്‍ക്കു  ബന്ധപ്പെടുക: 0469-2968877.

 

LEAVE A REPLY

Please enter your comment!
Please enter your name here