ക്രൈസ്തവചിന്ത അവാർഡ് ദാനം ഇന്നു മെയ് 26 ന് കട്ടപ്പനയിൽ

0
1098

കട്ടപ്പന:  മികച്ച ക്രൈസ്തവ പത്രപ്രവർത്തകനുള്ള 2018-ലെ ക്രൈസ്തവചിന്ത മാധ്യമ അവാർഡ് ദാന ചടങ്ങ് ഇന്നു കട്ടപ്പനയിൽ നടക്കും. തൂക്കുപാലം ചർച്ച് ഓഫ് ഗോഡ് സഭ ഹാളിൽ വൈകിട്ട് നാലിനു നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ. സി.സി.  തോമസ് അവാർഡ് ജേതാവ് സാബു തൊട്ടിപ്പറമ്പിലിനു പ്രശസ്തി പത്രം നൽകി ആദരിക്കും. ഡൽഹി ഹാർവെസ്റ്റ് മിഷൻ ബൈബിൾ സെമിനാരി പ്രസിഡന്റ് റവ. ബാബു ജോൺ ക്യാഷ് അവാർഡ് സമ്മാനിക്കും. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക്ക് ഫെലോ പ്രൊഫ. ഡോ. ഓമന റസ്സൽ, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ. റസ്സൽ, എഡിറ്റർ ഇൻ ചാർജ് എം.പി. ടോണി എന്നിവർ പങ്കെടുക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here