ക്രൈസ്റ്റ് അംബാസ്സഡർസ് ലീഡർഷിപ് സമ്മിറ്റ് ചെങ്ങന്നൂരിൽ

0
629

ചെങ്ങന്നൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് ന്റെ മലയാളം ഡിസ്ട്രിക്ട് നേതൃത്വ സമ്മേളനം മെയ്‌ 6 നു ചെങ്ങന്നൂർ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ  നടക്കും. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന് സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകും. തിരുവനന്തപുരം മുതൽ തൃശൂർ വരയുള്ള അമ്പത്തിമൂന്നു സെക്ഷനുകളിൽ നിന്നും ഭാരവാഹികൾ യോഗത്തിൽ സംബന്ധിക്കും.

സെപ്റ്റംബറിൽ നടക്കുന്ന വാർഷിക യുവജന സമ്മേളനം സംബന്ധിച്ച ചർച്ചകൾ നടക്കും. ക്യാമ്പിന്റെ വിവിധ ഭാരവാഹികളെ തിരഞ്ഞെടുക്കും. തുടർന്നുള്ള മാസങ്ങളിൽ നടക്കേണ്ട വിവിധ പരുപാടികളെപ്പറ്റിയുള്ള രൂപരേഖ അവതരിപ്പിക്കുമെന്ന് സി.എ. പ്രസിഡണ്ട് പാസ്റ്റർ സാം ഇളമ്പൽ അറിയിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു രാവിലെ ഒൻപതു മണി മുതൽ ചെങ്ങന്നൂർ പട്ടണത്തിൽ ക്രൈസ്റ്റ് അംബാസ്സഡർസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലക്കാർഡ് ഇവാൻജെലിസവും സുവിശേഷ സാഹിത്യ പ്രതികളുടെ വിതരണവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here