ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് അംഗങ്ങൾ ആശുപത്രികളിൽ രക്തം ദാനം ചെയ്യും

0
366

പുനലൂർ: ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വരുന്ന ആഴ്ചകളിൽ വിവിധ ജില്ലാ ആശുപത്രികളിൽ രക്ത ദാനം നിർവഹിക്കും. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഈ സാഹചര്യത്തിൽ 18നും 45നും ഇടയിലുള്ള സി. എ അംഗങ്ങൾ വാക്സിനേഷനു മുൻപായി രക്തം ദാനം ചെയ്യുവാൻ ഡിസ്ട്രിക്റ്റ് സിഎ കമ്മിറ്റി ആഹ്വാനം ചെയ്തു. 

 രക്തം ദാനം ചെയ്യാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് കേരളാ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള രക്തദാനം നിർവഹിക്കാൻ കഴിയുന്ന ജില്ലാ ഗവൺമെൻ്റ് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും വരും ദിവസങ്ങളിൽ സി.എ അംഗങ്ങൾ രക്തം ദാനം ചെയ്യും. സി.എ അംഗങ്ങൾ ഇതിനു മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. പാസ്റ്റർ യു.സാമിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here