രക്ത ദാനം മഹാദാനമാക്കി ഇരുപത് യുവാക്കൾ
തിരുവനന്തപുരം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്ത് സി.എ അംഗങ്ങളായ 20 യുവാക്കൾ മാതൃകയായി.
ജൂൺ 15ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ബ്ലഡ് ബാങ്കിൽ അവർ ഒരുമിച്ചെത്തി രക്തം ദാനം ചെയ്തത്. പാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള യുവാക്കൾ സി എ ഭാരവാഹികളോടൊപ്പം എത്തി മാതൃകാ സേവനം ചെയ്തത് ഏറെ പ്രശംസനീയമായി.
വാക്സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയാതെ വരുന്നത് രക്തദാതാക്കളുടെ എണ്ണം കുറക്കുന്ന സാഹചര്യത്തിലാണ് 18നും 45നും ഇടയിലുള്ള സി എ അംഗങ്ങൾ വാക്സിനേഷനു മുൻപായി രക്തം ദാനം ചെയ്യുവാൻ ഏ.ജി. മലയാളം ഡിസ്ട്രിക്ട് സിഎ കമ്മിറ്റി ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി രക്തം ദാനം ചെയ്യാൻ യുവജനങ്ങൾ മുന്നോട്ട് വരാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗം ഈ ദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ, കോട്ടയം മെഡിക്കൽ കോളേജുകൾ, എറണാകുളം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി നൂറിലധികം പേർ ഇതിനോടകം രക്തം ദാനം ചെയ്തു. സഭയുടെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവരാണ് രക്തദാനം നിർവ്വഹിച്ചത്. പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഇതിനായി ആത്മീയ സേവനവും സാമൂഹിക സേവനവും ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോകണമെന്നും
ഏ.ജി. സഭയുടെ യുവജന വിഭാഗം സെക്രട്ടറി അരുൺകുമാർ പ്രസ്താവിച്ചു.
സാബു റ്റി.സാം, ജോൺസൻ ഡബ്ല്യു ഡി. എന്നിവർ നേതൃത്വം നൽകി.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്‍കുന്നതിനും കാണുന്നതിനും
Advertisement