കോഴിക്കോട് ബഥേൽ  ഫുൾ ഗോസ്പൽ ചർച്ച്: സുവിശേഷ മഹോത്സവം 2019

0
802

സുജാസ് ചീരൻ               

കോഴിക്കോട് : ബഥേൽ  ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹോത്സവം 2019 എന്ന പേരിൽ ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രുഷയും ഏപ്രിൽ 5 വെള്ളി മുതൽ 7 ഞായർ വരെ കോഴിക്കോട് പ്ലാനറ്റോറിയത്തിനടുത്ത് ജാഫർഖാൻ കോളനിയിലെ ഖാൻസ് അവന്യുവിൽ നടക്കും.  ഐ പി സി കോഴിക്കോട് ഡിസ്ട്രിക്ട് പാസ്റ്റർ ബാബു എബ്രഹാം ഉത്ഘാടനം നിർവഹിക്കും. ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെയും, വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് പൊതുയോഗങ്ങൾ. പാസ്റ്റർമാരായ റോയ്‌ ഹെൻട്രി (സിങ്കപ്പൂർ), ഡാനിയേൽ അയിരൂർ (തൃശൂർ) എന്നിവർ പ്രസംഗിക്കും. ഗോൾഡൻ മ്യൂസിക് ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്
പാസ്റ്റർ ഷാജി ആന്റണി
9496524570

LEAVE A REPLY

Please enter your comment!
Please enter your name here