കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാർഷിക ക്യാമ്പ് IMPACT 2019 ജൂലൈ 19 മുതൽ ടോറോന്റോയിൽ

0
1443

 

സാം പടിഞ്ഞാറേക്കര

ടോറോണ്ടോ : കാനഡയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യ കൂട്ടായ്മയായ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാമ്പും കൺവൻഷനും ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ നടക്കും. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിലാണ് ക്യാമ്പ്. 

സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാമ്പാണ് IMPACT 2019 .കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും പട്ടണങ്ങളിലുമുള്ള കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് പ്രവർത്തകരുടെ ഒരു ഒത്തുചേരൽ കൂടിയാണ് ഈ സംഗമം.

 പാസ്റ്റർ ബാബു ചെറിയൻ മുഖ്യ പ്രഭാഷകനായിരിക്കും. ക്രൈസ്‌തവ ഗായകരിൽ ശ്രദ്ധേയനായ പാസ്റ്റർ ലോർഡ്‌സൺ ആൻറണി, ബെനിസൻ ബേബി എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Empowered,Walking with God എന്നതാണ് ഈ വർഷത്തെ ചിന്ത വിഷയം.

യുവജനങ്ങൾക്കായും കുട്ടികൾക്കായും പ്രത്യേക സെഷനുകൾ ഇംഗ്ലീഷിലും മലയാളത്തിലും നടക്കും. 5 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന VBS നടക്കും.

 21 ന് ഞായറാഴ്ച സംയുക്ത ആരാധന .മറ്റു ദിവസങ്ങളിൽ വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ , ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയവയും നടക്കും.

ജൂലൈ 10 വരെ രജിസ്റ്റർ ചെയ്യുവാൻ സാവകാശം ഉണ്ട്. 60 ഡോളർ ആണ് രജിസ്‌ട്രേഷൻ ഫീസ്.
നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട് .

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും 500 യുവജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് ഭാരവാഹികൾ IMPACT 2019 ന് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക് :              സാം പടിഞ്ഞാറേക്കര: 905 516 2345 രേണു വർഗീസ് :647 773 1831

LEAVE A REPLY

Please enter your comment!
Please enter your name here