കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ ക്യാമ്പ് : 'ഇൻപാക്റ്റ് 2023' ജൂലൈ 28 മുതൽ  ഓഷവയിൽ

കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ ക്യാമ്പ് : 'ഇൻപാക്റ്റ് 2023' ജൂലൈ 28 മുതൽ  ഓഷവയിൽ

ടൊറന്റൊ: കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പ് വാർഷിക ക്യാമ്പ് ഇമ്പാക്ട് ജൂലൈ 28 മുതൽ 30 വരെ ടൊറന്റൊയിലെ ഒഷാവ കൺവെൻഷൻ സെന്ററിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയവർ പ്രസംഗിക്കും. ഇമ്മനുവൽ കെ ബി, ഇമ്മാനുവൽ  ഗൊള്ളാർ തുടങ്ങിയവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. തീമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്തിലുള്ള  ‘ ടിം കിഡ്‌സ്‘ വി.ബി.സ്  സെഷനുകൾ കുട്ടികൾക്കായ് നടക്കും.

ഗെയിംസ് സെഷൻസ്, ടാലെന്റ നൈറ്റ്‌, കൗൺസിലിംഗ് സെഷൻസ്,  കരിയർ ഗൈഡൻസ് സെഷൻസ് തുടങ്ങി അനേകം വ്യത്യസ്ത പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പിലെ കൂട്ടായ്മകളുടെ  സംയുകത ആരാധനയോടെ ക്യാമ്പ് സമാപിക്കും. രജിസ്ട്രേഷൻ ആരംഭിച്ചു. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 905 516 2345

Advertisemen