Content

  • എൺപതുകളിലും ജ്വലിക്കുന്ന സുവിശേഷാഗ്നിയുമായി പാസ്റ്റർ വി. എ. തമ്പി

    തയ്യാറാക്കിയത്സന്ദീപ് വിളമ്പുകണ്ടം പ്രായത്തിന്റെ ക്ഷീണമേൽക്കാത്ത ശബ്ദം, ഹൃദയത്തിൽ കത്തുന്ന സുവിശേഷാത്മാവ് നിഴലിക്കുന്ന മുഖം, സംഭാഷണത്തിലുടനീളം സുവിശേഷാഹ്വാനവും സഭ സ്ഥാപിക്കലും, ആകർഷകമായ ഇടപെടൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പിയുമായി ചെലവഴിച്ച സമയം എം. സി. കുര്യൻ സാറിനും എനിക്കും പുതിയ അനുഭവമായിരുന്നു. 1960 കളിൽ തകര മെഗാഫോണിലൂടെ സുവിശേഷം വിളിച്ചുപറഞ്ഞു തുടങ്ങിയ തമ്പിച്ചായൻ ഇന്നും നിരവധി രാജ്യങ്ങളിൽ യാത്രചെയ്തു സുവിശേഷത്തിന്റെ കുഴലൂത്തുകാരനാണ്. 81 പിന്നിട്ട അദ്ദേഹം ദൈവത്തോടൊപ്പം നടന്ന  62 വർഷങ്ങൾ ഓർത്തെടുത്തപ്പോൾ ദൈവത്തെ സ്തുതിക്കാൻ സംഭവങ്ങൾ നിരവധിയാണ്. ക്രിസ്തീയ ജീവിതത്തിൽ അദ്ദേഹം തരണംചെയ്ത  പ്രതിസന്ധികളും, എണ്ണിയാൽ തീരാത്ത അത്ഭുതങ്ങളും വിവരിക്കുന്നതു കേട്ടപ്പോൾ ഞങ്ങൾക്കു ദൈവത്തെ മഹത്ത്വപ്പെടുത്താതിരിക്കാൻ കഴിഞ്ഞില്ല. 1941 ഏപ്രിൽ ഒൻപതിനു കുട്ടനാട്ടിൽ നീലംപേരൂർ എന്ന ഗ്രാമത്തിൽ മഞ്ഞപ്പള്ളത്ര വീട്ടിൽ ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വീട്ടിലും വിദ്യാലയത്തിലും തലവേദനയായിരുന്ന താൻ നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. പത്താം ക്ലാസ്സിൽ പരീക്ഷപോലും എഴുതാൻ സമ്മതിക്കാതെ സ്കൂൾ മേധാവി പുറത്താക്കി. പിന്നീട് വടക്കൻ മലബാറിൽ റബ്ബർ പ്ലാറ്റേഷനിൽ സൂപ്പർവൈസറായത് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1960 ഡിസംബർ 23നു “ഇന്ന് നീ മരിച്ചാൽ നിന്റെ നിത്യത എവിടെയാകും?” എന്ന് ജോലിസ്ഥലത്തു സന്ദർശിച്ച സി.എസ്.ഐ ഉപദേശി കെ. പി. ജോസഫിന്റെ ചോദ്യം അദ്ദേഹത്തെ അലട്ടി. ആദ്യം കുപിതനായി ഉപദേശിയെ ഓടിച്ചെങ്കിലും പിന്നീട് ചോദ്യത്തിന് മറുപടിയ്ക്കായി ഉപദേശിയുടെ വീട്ടിലെത്തി സംവാദിച്ചു. അവസാനം യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. ഈ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ തമ്പിക്കു വട്ടാണെന്നു പലരും ചിന്തിച്ചു. സുവിശേഷമറിയിക്കാനുള്ള വിളി ഹദയത്തിൽ ഉയർന്നു. ജോലി രാജിവെച്ചാൽ എങ്ങനെ ജീവിക്കും എന്നോർത്തു ഒരു വർഷം വരെ അവിടെ തുടർന്നു. മാർത്ത എന്ന സാധുവായ സ്ത്രീയിലൂടെ ദൈവാത്മാവ് ശക്തമായി പ്രവചനം അറിയിച്ചതിനാൽ മനസാന്തരസന്ദേശവുമായി ജോലി വിട്ടു വീട്ടിലേക്കു തിരിച്ചു. മകന്റെ മാനസാന്തരവാർത്ത വീട്ടിൽ അസ്വസ്ഥത ഉണ്ടാക്കി. മകൻ നാട്ടിലെല്ലാം യേശു രക്ഷിക്കുമെന്നൊക്കെ വിളിച്ചു പറയാൻ തുടങ്ങിയതറിഞ്ഞ്ത് അമ്മ കലിതുള്ളി! പെന്തെക്കോസ്തുകാർ പറ്റിച്ചതാണെന്ന നിഗമനത്തിൽ …

Back to top button
Translate To English »
error: Content is protected !!