Featured Article

Featured Article

 • “BETWEEN – 2022”: മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോ. 1ന്

  ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ “Between – 2022” – മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 7 PM മുതൽ 9 PM വരെ സൂമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശവും ഡോ. സാബു കെ. ഉമ്മൻ, യു.എസ്.എ. (ചീഫ് എഡിറ്റർ, ബിറ്റ് വീൻ മാഗസിൻ) പ്രത്യേക അഭിസംബോധനയും നടത്തും. ബ്രദർ ജോയൽ സാമുവേൽ, ഡാളസ് ആരാധനയ്ക്ക് നേതൃത്വം നൽകും. Zoom ID : 7599662068Passcode : 110017 Direct entry:https://us02web.zoom.us/j/7599662068?pwd=K2ttWWFtd0ZjeWdnd3I5bkR1eWxpUT09 കൂടുതൽ വിവരങ്ങൾക്ക്:ഇവാ. ജെയിംസ് ജോൺ: +1 740 803 4828

 • അരോഗ ദൃഢഗാത്രനായ പാസ്റ്റർ റ്റി.ജി. ഉമ്മൻ്റ മുഖത്ത് തുപ്പലേറ്റപ്പോഴും മറുവാക്ക് (‘മറുഭാഷ’) പറഞ്ഞില്ല; പറഞ്ഞത് “സ്ത്രോത്രം” മാത്രം

  ചരിത്രത്തിൽ നിന്നും അരോഗ ദൃഢഗാത്രനായ പാസ്റ്റർ റ്റി.ജി. ഉമ്മൻ്റ മുഖത്ത് തുപ്പലേറ്റപ്പോഴും മറുവാക്ക് (‘മറുഭാഷ’) പറഞ്ഞില്ല, പറഞ്ഞത് “സ്ത്രോത്രം” മാത്രം സന്ദീപ് വിളമ്പുകണ്ടം പാസ്റ്റർ റ്റി.ജി. ഉമ്മനെ ഒരു ‘ആജാനുബാഹു’ എന്നു വിളിച്ചാൽ അതിൽ അതിശയോക്തിയില്ല. ഒത്തവണ്ണവും ഒത്ത ഉയരവുമുള്ള ശക്തനായ മനുഷ്യൻ! എന്നാൽ ബലവാനായിരുന്ന ആ മനുഷ്യൻ അസാമാന്യ സഹനശക്തിയുള്ളവനായിരുന്നു എന്നറിയുന്നിടത്താണ് നമുക്കദ്ദേഹത്തോടുള്ള ആദരവ് ഏറെ വർദ്ധിക്കുന്നത്. റ്റി.ജി. ഉമ്മന്റെ ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ അദ്ദേഹം തനിക്കുണ്ടായ ഉപദ്രവങ്ങളോടു പ്രതികരിച്ചത് ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1930 ജൂൺ : നെല്ലിക്കമണ്ണിൽ ഒരു പ്രാർത്ഥനായോഗം കഴിഞ്ഞ് രാവിലെ ആറു മണിയോടെ പാസ്റ്റർ ഉമ്മൻ ഭവനത്തിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽവെച്ച് ഒരു യാക്കോബായ സന്യാസി അദ്ദേഹത്തെ പരിചയപ്പെട്ടു. ഉമ്മൻ ഒരു പെന്തെക്കോസ്തുകാരനാണെന്നറിഞ്ഞ് സന്യാസി അദ്ദേഹത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി. മുഖത്ത് തുപ്പൽ വന്നു പതിച്ചപ്പോഴും ഉമ്മച്ചന്റെ വായിൽ നിന്ന് ഒരു വാക്കു മാത്രമേ പുറത്തുവന്നുള്ളൂ…  “സ്ത്രോത്രം”,  പിന്നെ വഴിവക്കിൽ വെള്ളമൊഴുകുന്ന ഒരു തോടുകണ്ടപ്പോൾ അവിടെയിറങ്ങി മുഖം കഴുകി വീട്ടിലേക്കു മടങ്ങിപ്പോയി. 1931: കുമ്പളംതാനം കവലയിൽ പരസ്യയോഗം കഴിഞ്ഞപ്പോൾ മൂന്നു നാലു യുവാക്കൾ റ്റി.ജി. ഉമ്മന്റെ അടുത്തുവന്ന് കഴുത്തിൽ കിടന്ന നേര്യത് പിടിച്ച് മുമ്പോട്ടും പിന്നോട്ടും വലിച്ച്, കഴുത്ത് ഇറുക്കി ശ്വാസം മുട്ടിച്ചു. “ദൈവകൃപയും ശക്തിയും ഇല്ലായിരുന്നുവെങ്കിൽ ഞാൻ തേറ്റുപോകുമായിരുന്നു” എന്ന് ഉമ്മച്ചൻ പറയുന്നു. ദൈവകൃപയില്ലായിരുന്നെങ്കിൽ അദ്ദേഹം ആ യുവാക്കളെ ശാരീരികമായി എതിരിട്ട് തോൽപ്പിച്ചേനെ ശക്തിയില്ലായിരുന്നുവെങ്കിൽ അദ്ദേഹം അന്ന് ശ്വാസം മുട്ടി മരിച്ചേനെ. 1933: കുമ്പളംതാനത്ത് ഒരു സഹോദരന്റെ വീട്ടുമുറ്റത്ത് ക്രമീകരിച്ചിരുന്ന പ്രാർത്ഥനായോഗത്തിൽ റ്റി.ജി. ഉമ്മൻ വചനം ശുശ്രൂഷിച്ചശേഷം പ്രാർത്ഥിക്കുമ്പോൾ ഒരാൾ കിണറ്റിന്റെ പാലത്തടി പൊക്കിയെടുത്ത് അദ്ദേഹത്തിന്റെ തലയിൽ ഇട്ടു. എന്നാൽ അത്ഭുതകരമായ നിലയിൽ അത് തലയിൽ വീഴാതെ തെറ്റി വഴുതി എങ്ങനെയോ താഴെ വീണു. തന്റെ ഉന്നം തെറ്റിയെന്നു കണ്ട് അരിശം മൂത്ത ആ മനുഷ്യൻ ഗദപോലുള്ള ഒരു മുളവടികൊണ്ട് ഉമ്മച്ചന്റെ നട്ടെല്ലിന് ഇടിച്ച് അരിശം തീർത്തു. (പാലത്തടി പൊക്കിയെടുക്കാൻ തക്കശക്തിയുള്ള മനുഷ്യന്റെ അടിയാണെന്നോർക്കണം). എന്നാൽ റ്റി.ജി. ഉമ്മനോ, മറ്റു …

 • ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സുവി. ജെ.സി. ദേവ്

  ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സുവി. ജെ.സി. ദേവ് ടോണി ഡി. ചെവ്വൂക്കാരൻ തളർന്ന ശരീരവും നിറം മങ്ങിയ ഓർമ്മകളുമായി രോഗക്കിടക്കയിൽ ജീവിതം തള്ളിനീക്കിയ ജെ.സി.ദേവ് ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സ്ട്രോക്ക് മൂലം ശരീരത്തിൻ്റെ വലതുവശം തളർന്നു പോയ ദേവിന് സംസാരശേഷിയും ഓർമ്മ ശക്തിയും നഷ്ടപ്പെട്ടിരുന്നു. ആഴമായ ആത്മ സമർപ്പണവും ദൈവത്തിലുള്ള ആശ്രയവും അനേകരുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയും വൈദ്യശാസ്ത്രത്തിൻ്റെ കണക്ക് കൂട്ടലുകളെ മാറ്റി എഴുതി. പഴയതുപോലെ കാര്യങ്ങൾ ഓർത്തെടുക്കുവാനും സ്ഫുടമായി സംസാരിക്കാനും ദേവിന് ഇന്ന് കഴിയും. വേണ്ടുംവിധം എഴുതുവാൻ കഴിയുന്നില്ലെങ്കിലും ഹൃദയത്തിൽ ഉയർന്നു വരുന്ന ചിന്തകളും ആശയങ്ങളും ഭാര്യ ജോയ്സിനു പറഞ്ഞുകൊടുത്ത് എഴുത്തിൽ സജീവമായിക്കൊണ്ടിരിക്കുന്നു. ഒരു വാക്കുപോലും വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്ന ഈ സുവിശേഷകൻ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ഭവനത്തിൽ ബൈബിൾ ക്ലാസും നടത്തി വരുന്നു. വചന പഠനത്തിനായി സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന ഫിലിപ്പ് എന്ന ചെറുപ്പക്കാരൻ യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും വിശ്വാസ സ്നാനം കൈക്കൊള്ളുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്. 6 ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ ഒന്നിച്ച് കോട്ടയം നെടുങ്ങാടപ്പള്ളിയിലെ ഭവനത്തിൽ നടന്ന കൂടികാഴ്ച ഏറെ ഹൃദ്യവും സന്തോഷവും പകർന്ന അനുഭവമായി മാറി. ദേവിൻ്റെ ഭവനത്തിലെ പ്രധാന മുറികൾ പുസ്തകങ്ങളും ആനുകാലികങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിശാലമായ അക്ഷരഖനിയുടെ അരികെയിരുന്നു ദീർഘനേരം പഴയ കാല ഓർമ്മകൾ പങ്കുവെച്ച് സൗഹൃദ സംഭാഷണം നടത്തിയ ജെ.സി ദേവിനെ ഏറെ ഉൻമേഷവാനായി കാണപ്പെട്ടു. വളരെ നാളുകൾക്ക് ശേഷം നടന്ന ആ കൂടിക്കാഴ്ച ഗുഡ്ന്യൂസുമായുള്ളഇഴയടുപ്പം ഒന്നുംകൂടെ ദൃഢമാക്കി. പ്രശസ്ത സാഹിത്യകാരനും സുവിശേഷകനുമായ ജെ.സി.ദേവ് പ്രേക്ഷിത പ്രവർത്തനത്തിൽ അരനൂറ്റാണ്ടും സാഹിത്യ രംഗത്ത് അഞ്ചര പതിറ്റാണ്ടും പിന്നിട്ടു. സഭാ ചരിത്രകാരൻ, വേദഅദ്ധ്യാപകൻ, സംഘാടകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പത്രാധിപർ, അപ്പോളജിസ്റ്റ് എന്നിങ്ങനെ വിവിധ നിലകളിൽ ആത്മീയ രംഗത്ത് സജീവമായി പ്രവർത്തിച്ചു വന്ന ജെ.സി.ദേവ് നാല്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മുൻകാലങ്ങളിലെ പോലെ …

 • ഐപിസി ഡൽഹി സ്റ്റേറ്റ് 28-ാമത് വാർഷിക കൺവെൻഷൻ ഒക്ടോ. 28 മുതൽ

  ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് 28-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഉൽഘാടനം ചെയ്യും. ഡോ. ജോർജ് ചാവണിക്കാമണ്ണിൽ, പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർ കെ. സി. തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ രാജു സദാശിവൻ & ടീം (ഗാസിയബാദ്) പ്രയ്‌സ് & വർഷിപ്പിന് നേതൃത്വം നൽകും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് കൺവെൻഷന്റെ ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു. ഇ.എം. ഷാജി (കോർഡിനേറ്റർ, സെക്യൂരിറ്റി / വോളന്റീഴ്‌സ്) പാസ്റ്റർ സി. ജി. വർഗീസ് (പ്രയർ കോർഡിനേറ്റർ), കെ. വി. തോമസ് (അക്കൊമൊഡേഷൻ), പാസ്റ്റർ. കെ. വി. ജോസഫ് (ഭക്ഷണം, ടെന്റ് & ലൈറ്റ് ) പാസ്റ്റർ സി. ജോൺ (പബ്ലിക്കേഷൻ& പബ്ലിസിറ്റി), ജോൺസൺ മാത്യു (സൗണ്ട് & ലൈവ് സ്ട്രീം), ഷിബു തോമസ് (ട്രാൻസ്‌പോർട്ടേഷൻ), പാസ്റ്റർ റ്റി. സി. സന്തോഷ്‌ (സ്റ്റേജ്), പാസ്റ്റർ ബിനോയ്‌ ജേക്കബ് (സീറ്റിങ് അറേഞ്ച്മെന്റ്സ്), പാസ്റ്റർ കെ. ജെ. സാമുവേൽ (ഓഫറിങ്), ബ്രദർ ടോമി വർഗീസ് (വിജിലൻസ് ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ഒക്ടോബർ 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പാസ്റ്റഴ്‌സ് & ഫാമിലി കോൺഫറൻസോടുകൂടി ആരംഭിക്കുന്ന കൺവെൻഷൻ 30 ഞായർ ന് സംയുക്ത ആരാധനയോടുകൂടി സമാപിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. 29 ന് ശനിയാഴ്ച പകൽ ബൈബിൾ ക്ലാസുകൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, സോദരി സമാജം മീറ്റിംഗ്, സൺ‌ഡേ സ്കൂൾ, PYPA മീറ്റിങ്ങുകളും നടക്കും.

 • അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യ വേദിയുടെ നാഷണൽ ഭരണ സമിതി സംഗമം

  ജോൺലി ജോഷി കോട്ടയം: അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യ വേദിയുടെ നാഷണൽ ഭരണ സമിതി സംഗമം സെപ്റ്റം. 26ന് പെരുമ്പാവൂർ ടൌൺ എജി ഹാളിൽ നടന്നു. നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ മത്തായി പുന്നൂസ് യോഗത്തിനു അധ്യക്ഷത വഹിച്ചു. ഫൗണ്ടർ ചെയർമാൻ പാസ്റ്റർ കെ.പി. ശശി ഉൽഘാടനം ചെയ്തു. അഡ്വൈസറി ബോർഡ്‌ ചെയർമാൻ പാസ്റ്റർ ശീമോൻഷൈൻ വചന ശുശ്രൂഷ നിർവഹിച്ചു. APA യുടെ പ്രവർത്തനങ്ങളെ പറ്റി പൊളിറ്റിക്കൽ സെക്രട്ടറി പാസ്റ്റർ രഞ്ജിത് തമ്പി പ്രസ്ഥാവിച്ചു. പ്രവർത്തന റിപ്പോർട്ട്‌ നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ക്രിസ്റ്റീൻ ജോൺ അവതരിപ്പിച്ചു, നാഷണൽ മീഡിയ കൺവീനർ സുവി. ജോൺലി ജോഷി കൃതജ്ഞത അറിയിച്ചു. APA കേരള സംസ്ഥാന കമ്മിറ്റിയുടെ രക്ഷധികാരി പാസ്റ്റർ കെ.ജെ. ജോർജ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു.

 • വെറുതെ ഭാവിക്കുന്നവർ

  ഉൾക്കാഴ്ച 106 വെറുതെ ഭാവിക്കുന്നവർ പാസ്റ്റർ ഷിബു ജോസഫ് ഉയർച്ചയെ ഇഷ്ടപ്പെടാത്തവർ ഒരു പക്ഷേ ആരും തന്നെ കാണുകയില്ല. സ്വന്തം ഉയർച്ചയെ മാത്രം സ്വപ്നം കാണുന്നവരുടെ എണ്ണം ഇന്നു കൂടുതലാണ്. അതു ഈ കാലത്തിന്റെ ഒരു പ്രത്യേകത കൂടിയാണ്. എല്ലാ മേഖലയിലും ഇത്‌ ദൃശ്യമാണ്. ആത്മീയമണ്ഡലം ഉൾപ്പടെ. ആ ലക്ഷ്യം പൂർത്തീകരിക്കുവാൻ ഏതു തരത്തിലുമുള്ള മാർഗങ്ങൾ തേടുന്നവർ ഉണ്ട്‌. ചിലരെങ്കിലും നേരായ പാത വിട്ട് കുൽസിത വഴികളിലൂടെ പോകുവാൻ തയ്യാറാകും. അർഹത ഇല്ലാത്ത സ്ഥാനങ്ങളിൽ എങ്ങനെയെങ്കിലും കയറിപ്പറ്റി വിലസുന്നതും കാണാം. ഇങ്ങനെയുള്ള പലരും ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരുന്നവർ ആണ്.അബ്രഹാമിനോട് ദൈവം അരുളിയ വാഗ്ദത്തങ്ങളിൽ ഒന്നായിരുന്നു ഞാൻ നിന്റെ പേര് വലുതാക്കും എന്ന്. അദ്ദേഹത്തിന്റെ ജീവിതം നോക്കിയാൽ അതിനുവേണ്ടി താനായിട്ട് ഒരു ശ്രമവും നടത്തിയില്ല എന്ന് മനസ്സിലാക്കാം. വിളിച്ചവന്റെ സമയത്തിന് വേണ്ടി കാത്തിരുന്നു.ഇന്നാണെങ്കിലോ? കർത്താവു പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു സ്വന്തം ശ്രമങ്ങളാൽ പേര് വലുതാക്കാൻ ഇറങ്ങി പുറപ്പെടും. പേര് വലുതാക്കാനുള്ള പ്രയന്തങ്ങൾ എവിടെയും കാണാം. ദൈവത്താലുള്ള ഉയർച്ചയെ തടയുവാൻ ആർക്കും കഴിയില്ല. അപ്പോസ്തലൻ ഓർപ്പിക്കുന്നത്, “ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചു ഉയരാതെ “.. (റോമാ.12:3) ജീവിക്കണം എന്നാണ്. അവനവനു ലഭിച്ച കൃപയാണ് പ്രധാനം. ഞാൻ നേടി എടുക്കുന്ന ഉയർച്ച കൊണ്ട് എന്റെ കൃപയും ശുശ്രുഷയും ജീവിതം തന്നെയും നഷ്ടമായാൽ എന്റെ ഉയർച്ച കൊണ്ടു എന്ത് പ്രയോജനം? പുതിയ ഭാഷന്തരത്തിൽ, നമ്മെക്കുറിച്ചു ചിന്തിച്ചു അഹങ്കരിക്കരുത് എന്നാണ്. നമുക്ക് ലഭിച്ചിരിക്കുന്നു വിശ്വാസത്തിന്റെ മാനദണ്ഡമുപയോഗിച്ച് സ്വയം വിലയിരുത്തണം. അപ്പോൾ അതിൽ ദൈവപ്രസാദം ഉണ്ടാകും.

 • ഐപിസി കുറവിലങ്ങാട് സെൻ്റർ ഭാരവാഹികൾ

  പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ കെ.റ്റി. ബാബു, പാസ്റ്റർ മനോജ് എൻ.ഇ, പി.ജെ തങ്കച്ചൻ, മാത്യു കെ. ബേബി എന്നിവർ കുറവിലങ്ങാട് : ഇന്ത്യാ പെന്തകൊസ്ത് ദൈവസഭ കുറവിലങ്ങാട് സെൻ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡണ്ട് പാസ്റ്റർ സുനിൽ വേട്ടമല, വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.റ്റി. ബാബു ,സെക്രട്ടറി പാസ്റ്റർ മനോജ് എൻ.ഇ, ജോ.സെക്രട്ടറി പി.ജെ തങ്കച്ചൻ, ട്രഷറർ മാത്യു കെ. ബേബി കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ പി.പി ചാക്കോ, ഹാൻസൺ ടി.പി, മാർട്ടിൻ വർഗീസ്, കെ.ജെ മാത്തുക്കുട്ടി സഹോദരന്മാരായ വി.സി , ടി.എ പീറ്റർ, സോമൻ തോമസ് , രാജേഷ് റ്റി.എ എന്നിവരെ തിരഞ്ഞെടുത്തു. വാർത്ത: പാസ്റ്റർ കെ..ജെ. മാത്തുകുട്ടി (പബ്ലിസിറ്റി കൺവീനർ )

 • ഏ.ജി. ഇളമ്പൽ ടൗൺ ചർച്ച് ഒരുക്കുന്ന “ബ്ലെസ് ഇളമ്പൽ” സെപ്റ്റ. 25 മുതൽ

  ഇളമ്പൽ: അസംബ്ലീസ് ഓഫ് ഗോഡ് ഇളമ്പൽ ടൗൺ സഭയുടെ ആഭിമുഖ്യത്തിൽ “ബ്ലെസ് ഇളമ്പൽ” സെപ്റ്റംബർ 25 മുതൽ 27വരെ നടക്കും. പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ പ്രിൻസ് തോമസ് എന്നിവർ പ്രസംഗിക്കുo. ഇമ്മാനുവേൽ കെ. ബി & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ കെന്നഡി പോൾ നേതൃത്വം നൽകുo

 • മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ പ്രവർത്തനോത്ഘാടനവും സംഗീത സന്ധ്യയും സെപ്റ്റം. 25 നാളെ

  മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ പ്രവർത്തനോത്ഘാടനവും സംഗീത സന്ധ്യയും സെപ്റ്റം. 25 നാളെ ഐപിസി മല്ലപ്പള്ളി സിയോൻപുരം ചർച്ച് ഗ്രൗണ്ടിൽ വൈകുന്നേരം 5.30 മുതൽ 8.45 വരെ നടക്കും. മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി. ചാക്കോ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ജെയ്‌സ് പാണ്ടനാട് മുഖ്യ സന്ദേശം നൽകും. സുവി. യേശുദാസ് ജോർജ് നേതൃത്വം നൽകുന്ന ഹോളി ഹാർപ്സ് ചെങ്ങന്നൂരിന്റെ ഗാനസന്ധ്യയും ഉണ്ടായിരിക്കും. സെൻ്ററിൻ്റെ വിവിധ സഭകളിൽ നിന്ന് ദൈവദാസൻന്മാരും വിശ്വാസികളും യുവജനങ്ങളും പങ്കെടുക്കും.

 • ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 16 മുതൽ

  കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കുവൈറ്റ് റീജിയൻ വാർഷീക കൺവൻഷനും സംയുക്ത സഭായോഗവും 16 മുതൽ 19 നടക്കും. 16 മുതൽ 18 വരെ വൈകിട്ട് 7 മുതൽ 9 വരെ കുവൈറ്റ് സിറ്റിയിലുള്ള എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരീഷ് ഹാളിലും, സംയുക്ത ആരാധന 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെ അബ്ബാസിയയിലുള്ള യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലും 19 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ അഹമ്മദി, ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും നടക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

Back to top button
Translate To English »
error: Content is protected !!