World

 • പാസ്റ്റർ ബേബി കടമ്പനാടിൻ്റെ മാതാവ് ചിന്നമ്മ ചെറിയാൻ (93) കർതൃ സന്നിധിയിൽ

  കടമ്പനാട്: ഐപിസി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ചിന്നമ്മ ചെറിയാൻ (93) അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 27ന് നടക്കും. ഭർത്താവ് : കെ വി ചെറിയാൻ.മറ്റുമക്കൾ : പരേതയായ റേച്ചൽ, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി, ആനി.മരുമക്കൾ : പരേതനായ തോമസ്, പൊന്നമ്മ, ജോർജ്കുട്ടി, വെസ്‌ലി, സജി, സാബു, ജെയിംസ്, സന്തോഷ്‌.

 • പി കെ നൈനാൻ മണ്ണൂർ (80 ) നിര്യാതനായി

  മണ്ണൂർ : മണ്ണൂർ തടത്തിൽ പി.കെ. നൈനാൻ ( റിട്ട. എയർഫോഴ്‌സ് – 80) ഓസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്കാരം ആഗസ്റ് 25 ന് കൊല്ലം – മണ്ണൂർ ദി പെന്തക്കോസ്റ്റൽ മിഷൻ സെമിത്തേരിയിൽ . ദുബായ് എയർപോർട്ട് ട്രെയിനിങ് സൂപ്രണ്ട് , ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ കുഞ്ഞമ്മ മണ്ണൂർ പെരുമലയിൽ കുടുംബാഗം . മക്കൾ: ഷാജു നൈനാൻ (ദുബായ്), ഷിജി നൈനാൻ (ഓസ്‌ട്രേലിയ), ബിജോ നൈനാൻ (കാനഡ). മരുമക്കൾ: മിനി ( ദുബായ് ), ജയിൻ എബ്രഹാം ( ഓസ്‌ട്രേലിയ), ബ്ലെസി (കാനഡ ) വാർത്ത റോയ് മണ്ണൂർ

 • ഗില്ഗാൽ ഫെലോഷിപ്പ് അബുദാബി പിവൈപിഎ ഒരുക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20ന്

  അബുദാബി: ഐപിസി ഗില്ഗാൽ ഫെലോഷിപ്പ് അബുദാബി പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20ന് ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ (യു.എ.ഇ സമയം) നടക്കും. പ്രോഗ്രാമിന് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. സഭ ശുശ്രൂഷകനും ഐപിസി കണ്ണൂർ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കും. പി വൈ പി എ ഭാരവാഹികൾ നേതൃത്വം നൽകും. വിവരങ്ങൾക്ക്: ജോർജ് ജോ മത്ത്യു : 0529090477

 • പാസ്റ്റർ വി. എ. തമ്പി (81) കർത്തൃസന്നിധിയിൽ

  ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ മൂലംകുളം ബദേസ്ഥയിൽ പാസ്റ്റർ വി.എ.തമ്പി (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സംസ്കാരം ഓഗസ്റ്റ് 23നു രാവിലെ 8 മുതൽ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ പൊതുദർശനത്തിനു വയ്ക്കും.സംസ്കാരം ഉച്ചയ്ക്ക് 3 ന് നടക്കും. കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഓഗസ്റ്റ് 18 ഇന്ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. 1941 ഏപ്രിൽ ഒൻപതിനു കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന വി.എ. തമ്പി ശക്തമായ എതിർപ്പുകളെ അതിജീവിച്ച് പെന്തെക്കോസ്ത് ആശയങ്ങളുടെ പ്രചാരകനായി ഉറച്ചു നിന്നു. കഷ്ടതയുടെയും ത്യാഗത്തിന്റെയും ആദ്യ കാലഘട്ടങ്ങൾ പിന്നിട്ട് ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലൂടെ പതിനായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ഈ തലമുറയിലെ അതുല്യനായ അപ്പാസ്തലനായിരുന്നു പാസ്റ്റർ വി.എ. തമ്പി. മികച്ച പ്രഭാഷകനും സുവിശേഷകനുമായ പാസ്റ്റർ വി.എ തമ്പി വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ദൈവവേലയിൽ പ്രശോഭിച്ചു. ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങളിൽ അഭ്യുദയകാംക്ഷിയും ഉപദേശകനുമായിരുന്ന പാസ്റ്റർ വി.എ.തമ്പി ഒട്ടനവധി ലേഖനങ്ങൾ ഗുഡ്ന്യൂസിലൂടെ എഴുതിയിട്ടുണ്ട്. 1976 ലാണ് ന്യൂ ഇന്ത്യാ ദൈവസഭയ്ക്ക് തുടക്കം കുറിച്ചത്. ഭാരത്തിൽ നാലായിരത്തിലധികം ലോക്കൽ സഭകളും ഒട്ടേറെ വിദ്യാഭ്യാസ, ആതുരസേവന സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി വളർന്നു. ആറ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളും ഗ്വാളിയറിൽ ബദേസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് എൻജിനീയറിംഗ് കോളജുമുണ്ട്. 12 അനാഥശാലകളും വിവിധയിടങ്ങളിലുണ്ട്. ഭാര്യ: മറിയാമ്മ തമ്പി (സുവിശേഷ പ്രഭാഷക). മക്കൾ : ബിജു തമ്പി (ന്യൂ ഇന്ത്യാ ദൈവസഭ വൈസ് പ്രസിഡൻ്റ്) , ബിനി തമ്പി , ബീന തമ്പി , ബിനു തമ്പി ( മിഷൻ ഡയറക്ടർ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കൊൽക്കത്ത). മരുമക്കൾ: സെക്കുന്ദ ബിജു, ഷിബു സഖറിയ, മാർട്ടിൻ ഫിലിപ്പ്, ഡീന ബിനു.

 • ചീരാക്കുന്നേൽ, പുളിച്ച്മാമ്മൂട്ടിൽ പുതിയവീട് വർഗ്ഗീസ് മത്തായി നിര്യാതനായി

  മല്ലപ്പള്ളി : മുരണി, ചീരാക്കുന്നേൽ, പുളിച്ച്മാമ്മൂട്ടിൽ പുതിയവീട് വർഗ്ഗീസ് മത്തായി നിര്യാതനായി. സംസ്കാരം നാളെ ഓഗസ്റ്റ് 19നു രാവിലെ 10നു ആരംഭിക്കുന്ന വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2നു ശാരോൻ സഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: രാജു (ബീഹാർ), മോളി, ജോളി(ചെന്നൈ ), സാം, ബിജു (മുംബൈ) ബിനു. മരുമക്കൾ: ഗ്രേസി (ബീഹാർ), ജോൺസൺ, ജോസഫ്(ചെന്നൈ ), ശോഭ, ജയ, ഗ്രേസി.

 • മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ നിര്യാതരായി

  ഗുജറാത്ത് (ഗാന്ധിധാം): മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെൻ്റർ പ്രാദേശിക സഭ എഴുമറ്റൂർ സഭയുടെ ആരംഭകാല വിശ്വാസികളായ കീഴ്‌വായ്പൂർ കരിമ്പുകുഴി തോട്ടത്തിമലയിൽ ജോൺ ജോസഫ് (84) ഭാര്യ മറിയാമ്മ ജോൺ (79) എന്നിവരാണ് ഗാന്ധിധാമിലുള്ള മകൻ്റെ ഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടത്. സംസ്കാരം ആഗസ്റ്റ് 18 ഇന്ന് രാവിലെ 11ന് Plot no.254/2, Sector 7 ഗാന്ധി ധാം ഭവനത്തിൽ ടി.പി.എം സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഗാന്ധിധാം ക്രിസ്ത്യൻ സെമിത്തെരിയിൽ. 2003 മുതൽ ഇരുവരും ഗാന്ധിധാമിലുള്ള മക്കൾക്കൊപ്പമായിരുന്നു താമസം.മസ്തിഷ്കാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന മാതാവ് ചൊവ്വാഴ്ച പുലർച്ചെ 5-നും വാർധക്യ സഹചകമായ അസുഖം മൂലം പിതാവ് 10-നും നിര്യാതനായി. മക്കൾ: ബിജു ജോൺ (ദുബായ്), തോമസ് ജോൺ (അനിയൻകുഞ്ഞ് – ഗാന്ധിധാം), ഏബ്രഹാം ജോൺ (കുഞ്ഞുമോൻ- ബഹ്റൈൻ), വർഗീസ് ജോൺ (ബാബുക്കുട്ടി – ഗാന്ധിധാം).മരുമക്കൾ: സൂസൻ, ഗ്രേസി, ഷൈനി, മോൻസി . വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

 • വടശ്ശേരിക്കര വലിയകുളം റോസമ്മ തമ്പി നിര്യാതയായി

  മുംബൈ : ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് കഞ്ചൂർ മാർഗ്ഗ് സഭയുടെ ആദ്യകാല സഭാംഗം വടശ്ശേരിക്കര വലിയകുളം പരേതനായ തമ്പി മത്തായിയുടെ സഹധർമ്മിണി റോസമ്മ തമ്പി (65) നിര്യാതനായി. ആരാധയ്ക്ക് പങ്കെടുക്കാനുള്ള യാത്രയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചക്ക് 1 ന് ഐപിസി ഡോമ്പിവ് ലി ശാലേം സഭയുടെ നേതൃത്വത്തിൽ കമ്പൽപാട ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ : അലക്സ്‌ തമ്പി.മരുമകൾ: അനിത അലക്സ്‌.

 • പാസ്റ്റർ എം. ജോൺസൺ കർതൃ സന്നിധിയിൽ

  മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62) കർതൃസന്നിധിയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നു (17/8/2022) രാവിലെ ആയിരുന്നു അടൂർ ഹോളിക്രോസ്സ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. പത്തനാപുരം പനംപറ്റ ഇടത്തുണ്ടില്‍ ജി. മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1961-ല്‍ ജനിച്ചു. പിന്നീട് വെള്ളക്കുളങ്ങരയിലേക്ക് താമസം മാറി. മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ദൈവസഭയോട് ചേർന്ന് സുവിശേഷവേലയില്‍ വ്യാപൃതനായി. സഭാ ശുശ്രൂഷകന്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്‍,സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ദൈവസഭയുടെ സൗത്ത് സോണ്‍ ഡയറക്ടര്‍, ക്രഡന്‍ഷ്യല്‍ ബോര്‍ഡ് ഡയറക്ടര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി മെമ്പര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : റാന്നി വലിയകാവ്, കാവും മണ്ണിൽ കുടുംബാംഗം ജെസി. മക്കള്‍: ജോബിൻ USA , ജിബിന്‍.(വേദ വിദ്യാർത്ഥി).

 • തലവൂർ കുര പറങ്കിമാംമൂട്ടിൽ മറിയാമ്മ ഏബ്രഹാം (89) നിര്യാതയായി

  കൊട്ടാരക്കര : തലവൂർ കുര പറങ്കിമാംമൂട്ടിൽ പരേതനായ പി. ജെ ഏബ്രഹാമിന്റെ ഭാര്യ തലവൂർ പാണ്ടിയഴികത്ത് കുടുംബാംഗം മറിയാമ്മ ഏബ്രഹാം (89) നിര്യാതയായി. കുരാ എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആദ്യകാല കുടുബത്തിലെ അംഗമാണ്. സംസ്കാരം കുരാ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17 രാവിലെ 10നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2നു കുടുംബകല്ലറയിൽ. മക്കൾ: പരേതനായ പി എ ഡേവിഡ്, വൽസമ്മ പി ടോം, പി എ വർഗീസ്, എ സാറാമ്മ ( കെ എസ് ഇ ബി ചെങ്ങമനാട്). മരുമക്കൾ: ടോംസ് പി നൈനാൻ,ജൂലി വർഗീസ്,ജോസ്(ജില്ലാ ട്രഷറി കൊട്ടാരക്കര).

 • പുതുക്കുഴി സെലിൻ സെബാസ്റ്റ്യൻ (92) നിര്യാതയായായി

  നീലഗിരി: ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പരേതനായഡോ. പുതുക്കുഴി സെബാസ്റ്റ്യൻ്റെ ഭാര്യ സെലിൻ സെബാസ്റ്റ്യൻ (92)നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : സന്തോഷ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല സെബാസ്റ്റ്യൻ (കാത്തലിക് കോൺവെൻ്റ് USA) ലാലു ജെയിംസ്,സുരേഷ് സെബാസ്റ്റ്യൻ.മരുമക്കൾ : സൂസൻ സന്തോഷ്‌, ജെയിംസ്, ജെസ്സി സുരേഷ്.

Back to top button
Translate To English »
error: Content is protected !!