Prayer & Praise
Prayer & Praise
-
അടിയന്തിര പ്രാർത്ഥനയ്ക്ക്
ചെങ്ങന്നൂർ : ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും, കൊട്ടാരക്കര ഡിസ്ട്രിക്റ്റ് പാസ്റ്ററും, മുൻ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം. ജോൺസൺ ഓഗസ്റ്റ് 5 വെള്ളിയാഴ്ച്ച ബ്ലഡ് ഷുഗർ കുറഞ്ഞ് തലയടിച്ച് വീണു. ഇപ്പോൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരിക്കുന്നു. സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
-
അടിയന്തിര പ്രാർത്ഥനക്ക്
മല്ലപ്പള്ളി: പുല്ലുകുത്തി ഐപിസി സഭാഗം ലൗലി(54) മരം വീണു ഉണ്ടായ അപകടത്തെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ICU ൽ സീരിയസ് ആയി കഴിയുന്നു. ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.
-
പാസ്റ്റർ ഡി കുഞ്ഞുമോന് വേണ്ടി പ്രാർത്ഥിക്കുക
തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് ദൂതൻ മാഗസിന്റെ എഡിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ഡി കുഞ്ഞുമോന് ജൂലൈ 16 ശനിയാഴ്ച്ച രാവിലെ ഒരു ബൈക്കപകടമുണ്ടായി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കർത്തൃദാസൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി എന്ന് അറിയുന്നു. അല്പം സമയം തന്റെ ബോധം നഷ്ടപ്പെട്ട് റോഡിൽ കിടന്ന കർത്തൃദാസനെ ആ വഴി വന്ന പോലീസുകാരാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തനിക്ക് ബോധം വന്നതിന് ശേഷമാണ് പിന്നിൽ ഒരു വാഹനം വന്ന് തന്റെ ബൈക്കിൽ ഇടിച്ച കാര്യം അദ്ദേഹം ഓർത്ത് പറഞ്ഞത്. നെഞ്ചിൽ ഏറ്റ ക്ഷതം ഒഴിച്ച് മറ്റ് കാര്യമായ പരുക്കുകൾ ഒന്നും ഇല്ല എന്ന് അറിയുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.
-
അടിയന്തിര പ്രാർത്ഥനയ്ക്ക്
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ശുശ്രൂഷകൻ പാസ്റ്റർ പി.എസ് രാജു ചില ശാരീരിക ബുദ്ധിമുട്ടുകളാൽ തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു കർതൃദാസൻ്റെ പരിപൂർണ്ണ വിടുതലിനായി പ്രാർത്ഥിച്ചാലും.