Uncategorized

 • ‘യജമാനനേൽപ്പിച്ച വേലയുമായ്’ പുസ്തക പ്രകാശനം ഓഗസ്റ്റ് 8 ഇന്ന്

  തൃശൂർ: അറുപത്തിയേഴ് സഹോദരിമാരുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന ‘യജമാനനേൽപ്പിച്ച വേലയുമായ്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 8 ഇന്ന് നടക്കും. പറവട്ടാനി ശരോൻ ഫെല്ലോഷിപ്പ് സഭയിൽ നടക്കുന്ന ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് തൃശൂർ ജില്ല സമ്മേളനത്തിൽ ടോണി ഡി. ചെവ്വൂക്കാരൻ പാസ്റ്റർ റോയി ചെറിയാന് നൽകി പ്രകാശനം നിർവ്വഹിക്കും. സിസ്റ്റർ ഷീല ദാസ് പ്രസംഗിക്കും.

 • ബൈബിൾ & ബുക്സ് എക്സിബിഷനില്‍ ഗുഡ്ന്യൂസ് സ്റ്റാള്‍ പ്രവര്‍ത്തിക്കും

  തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായ ഇന്ത്യ ബൈബിള്‍ ലിറ്ററേച്ചറിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 8 – 12വരെ പട്ടം ജോസ്കോ ജ്യൂവലേറിക്എതിര്‍ വശത്തുള്ള എസ് സിഎം സെന്‍ററില്‍ നടക്കുന്ന ബൈബിള്‍ ആന്‍ഡ്ബുക്സ് എക്സിബിഷനില്‍ ഗുഡ്ന്യൂസ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. രാവിലെ 9 – വൈകിട്ടു 7 വരെപ്രവര്‍ത്തിക്കുന്ന എക്സ്പോയില്‍ബൈബിള്‍, സ്റ്റഡി ബൈബിള്‍, ഡിക്ഷറീസ് തുടങ്ങിയവ റെഡക്ഷനില്‍ലഭിക്കും. ഗുഡ്ന്യൂസ് സ്റ്റാളില്‍ വായനക്കാര്‍ക്കു പുതിയ വരികരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനുംസാധിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്:9847984956, 9447 447119 (ഷാജി),ജാനകി രാമന്‍ 095660 26687 (ജാനകിരാമന്‍) എന്നീ നമ്പറുകളില്‍ബന്ധപ്പെടാവുന്നതാണ്.

 • ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ദ്വിദിന യൂത്ത് കൺവൻഷൻ ആഗസ്റ്റ് 7 ഇന്നു മുതൽ

  ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ‘കിംഗ്ഡം ഇംപാക്ട് 2022’ എന്ന പേരിൽ ദ്വിദിന യൂത്ത് കൺവൻഷൻ നടത്തപ്പെടുന്നു. ആഗസ്റ്റ് 7 ,8 ( ഇന്നും നാളെയും വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ . കൺവൻഷൻ നടക്കും. പാസ്റ്റർ. ജോ തോമസ് (ബാംഗ്ലൂർ ) മുഖ്യ പ്രാസംഗികനായിരിക്കും.. ബ്രദർ. ബ്ലസ്സൻ ഡൽഹി, സിസ്റ്റർ. ബിൻസി ബിബിൻ അബുദാബി എന്നിവർഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൺവൻഷൻ യുട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. റീജിയൺ പി.വൈ.പി.എ ഭാരവാഹികളും പാസ്റ്റർമാരായ എൻ.ജി.ജോൺ, ജിജോ, ബ്രദർ.ജയകൃഷ്ണൻ, ബ്രദർ.സ്റ്റാൻലി എന്നിവർ കൺവൻഷൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. സൂം ഐഡി: 82372521727പാസ്കോഡ്: K2022.

 • സിബി ഷാജിക്ക് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് ലഭിച്ചു

  വാർത്ത: ചാക്കോ കെ തോമസ്, ബെംഗളുരു ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ ജാലഹള്ളി സഭാംഗവും സൺഡേ സ്ക്കൂൾ അധ്യാപികയും ഗാർഡൻസിറ്റി യൂണിവേഴ്സിറ്റി രജിസ്ട്രാറുമായ സിബി ഷാജിക്ക് കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ ബിസിനസ്സ് സ്കൂളുകളിൽ ഉപയോഗിക്കുന്ന മാനവവിഭവശേഷി വിവരങ്ങളുടെ സോഫ്റ്റ് വെയർ സിസ്റ്റംസിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ടി.പി.എം സഭയുടെ കൺവൻഷൻ ഗാനരചയിതാവായിരുന്നചെങ്ങന്നൂർ പള്ളിപ്പറമ്പിൽ പരേതനായ പി.എസ്.തോമസിൻ്റയും (കുഞ്ഞുമോൻച്ചായൻ) സാറാമ്മ തോമസിൻ്റെയും ഏകമകളാണ് ഡോ.സിബി ഷാജി. ബെംഗളൂരുഗോകുല ,സുന്ദർനഗർ നമ്പർ 55 മേലൂട്ട് വീട്ടിൽ നോക്കിയ കമ്പനി മാനേജർ ഷാജി ജെയിംസിൻ്റെ ഭാര്യയാണ്.മക്കൾ: സ്റ്റെഫി ഷാജി, സെറിൻ ഷാജി. Advertisement

 • അടുക്കോലിൽ റെയ്ച്ചൽ അലക്സ്(90) ബെംഗളൂരുവിൽ നിര്യാതയായി

  ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ബാംഗ്ലൂർ കൊറമംഗല സഭാംഗം പരേതനായ എ.എൻ അലക്സിൻ്റെ ഭാര്യ റെയ്ച്ചൽ അലക്സ് (90) ബാംഗ്ലൂർ കുഡ്‌ലു ഗേറ്റ്, വാസ്തു ലേഔട്ട് , ബഥേൽ വീട്ടിൽ നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 8 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30ന് കൊറമംഗല ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. കോട്ടയം പള്ളം നാട്ടുവായിൽ കുടുംബാംഗമാണ്. മക്കൾ: ബിനു അലക്സ് (ബാംഗ്ലൂർ)മിനി തോമസ് (ഇംഗ്ലണ്ട്)മരുമക്കൾ: ജെസ്സി ബിനുതോമസ് കാവിൽ (ഇംഗ്ലണ്ട്).

 • പാലക്കുഴിയിൽ അവറാച്ചൻ (70) നിര്യാതനായി

  സംസ്കാരം ഗുഡ്ന്യൂസിൽ തത്സമയം വീഷിക്കാം മണ്ണാർക്കാട്: ഐ.പി.സി മണ്ണാർക്കാട് സെന്ററിലെ ഇടക്കുറശ്ശി ഗിൽഗാൽ സഭാംഗമായ പാലക്കുഴിയിൽ അവറാച്ചൻ (70) നിര്യാതനായി. സംസ്കാര ആഗസ്റ്റ് 6 രാവിലെ 8ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച 10ന് മണ്ണാർക്കാട് കൈതചിറ സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ.

 • തൃശൂർ വിലങ്ങന്നൂർ കിഴക്കേതിൽ മറിയാമ്മ ചാക്കോ (94) നിര്യാതയായി

  പീച്ചി ( തൃശൂർ): ദി പെന്തെക്കൊസ്ത് മിഷൻ വിലങ്ങന്നൂർ സഭാംഗം കിഴക്കേതിൽ കെ.എം.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (94) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 6 നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് കണ്ണാറ ടി.പി.എം സഭാ സെമിത്തെരിയിൽ.തിരുവല്ല കുറിയന്നൂർ ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, റെയ്ച്ചൽ (കുഞ്ഞമ്മ ), അന്നമ്മ, സൂസി.മരുമക്കൾ: സെലീന,ജോസ്, മോറീസ്, പാസ്റ്റർ.സണ്ണി വർഗീസ് ( പറവട്ടാനി).

 • പി.വൈ.പി.എ അട്ടപാടി സെൻറർ പ്രവർത്തനോദ്ഘാടനവും കൺവെൻഷനും ആഗസ്റ്റ് 8ന്

  അട്ടപ്പാടി: ഐപിസി അട്ടപ്പാടി സെന്റർ പി.വൈ.പി. എ. യുടെ 2022-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും കൺവെൻഷനും ആഗസ്റ്റ് 8 തിങ്കളാഴ്ച അഗളി, അട്ടപ്പാടി ക്യാമ്പ് സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 9 വരെ നടക്കും. ഐപിസി അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ജെ. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം സെമിനാറിലും വൈകിട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷനിലും പ്രസംഗിക്കും. സംഗീതം ട്രിനിറ്റി വോയ്സ് നിർവഹിക്കും

 • ടി പി എം പുനലൂർ സെൻ്റർ പ്രാദേശിക സഭാ ശുശ്രൂഷക മദർ വത്സമ്മ കൊച്ചുകുഞ്ഞ് (67) കർതൃസന്നിധിയിൽ

  പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെൻറർ പ്രാദേശിക സഭാ ശുശ്രൂഷക മദർ.വത്സമ്മ കൊച്ചുകുഞ്ഞ് (67) കർതൃസന്നിധിയിൽ.സംസ്കാരം ആഗസ്റ്റ് 4 വ്യാഴം രാവിലെ 9 ന് പുനലൂർ ടി .പി .എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം പ്ലാച്ചേരി ടി.പി.എം സെമിത്തെരിയിൽ.കഴിഞ്ഞ നാല് പതിറ്റാണ്ട് (40 വർഷം) കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു.കൊല്ലം ചാത്തന്നൂർ വിളയിൽ വീട്ടിൽ കൊച്ചു കുഞ്ഞിൻ്റെ മകളാണ്.

 • ടിപിഎം കൊല്ലം സഭാ ശുശ്രൂഷക മദർ മേരിക്കുട്ടി ദാനിയേൽ (69) കർതൃ സന്നിധിയിൽ

  കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ കൊല്ലം പ്രാദേശിക സഭാ ശുശ്രൂഷക മദർ. മേരിക്കുട്ടി ദാനിയേൽ (69) കർതൃസന്നിധിയിൽ. സംസ്കാരം ആഗസ്റ്റ് 4 വ്യാഴം ഉച്ചയ്ക്ക് 12 ന് കൊട്ടാരക്കര സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി (42 വർഷം) കൊട്ടാരക്കര സെൻ്ററിലെ വിവിധയിടങ്ങളിൽ ടിപിഎം സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.കൊട്ടാരക്കര ചെങ്ങമ്മനാട് ആലുവിളയിൽ പരേതനായ ഉമ്മൻ ദാനിയേലിൻ്റെയും ചിന്നമ്മ ദാനിയേലിൻ്റെയും മൂത്ത മകളാണ്.സഹോദരങ്ങൾ: അലക്സാണ്ടർ, ജോർജ്കുട്ടി, പെണ്ണമ്മ, ജോപ്പച്ചൻ, ബെഞ്ചമിൻ, ജോസ് മോൻ, ആലീസ് ഉമ്മൻ, പരേതരായ തോമാച്ചൻ, അലക്സാണ്ടർ .

Back to top button
Translate To English »
error: Content is protected !!