World

 • ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ) കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 4 മുതൽ 8 വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. എല്ലാദിവസവും വൈകിട്ട് 6ന് പൊതുയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, പി വൈ പി എ, സോദരി സമാജം, സൺഡേ സ്കൂൾ തുടങ്ങിയ പുത്രിക സംഘടനകളുടെ വാർഷിക യോഗങ്ങൾ എന്നിവ പകൽ നേരങ്ങളിൽ നടക്കും. ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധനയോടുംകൂടെ കൺവെൻഷൻ സമാപിക്കും. മേഖലകൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്) പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻ്റ്) പാസ്റ്റർ വി.വൈ തോമസ്, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, പാസ്റ്റർ എ.ഒ തോമസ് കുട്ടി എന്നിവർ വൈസ് പ്രസിഡൻറമ്മാരായും, ബ്രദർ ജെയിംസ് ജോർജ് (സെക്രട്ടറി) ബ്രദർ പി എം ഫിലിപ്പ് (ട്രഷറർ),പാസ്റ്റർ ജോസ് കെ എബ്രഹാം, ബ്രദർ കെ.പി തോമസ് എന്നിവർ ജോയിൻ്റ് സെക്രട്ടറിമ്മാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൺവെൻഷൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തു.പ്രയർ കൺവീനറായി പാസ്റ്റർ സണ്ണി എബ്രഹാം , ഫിനാൻസിംഗ് കൺവീനറായി ബ്രദർ പി.എം ഫിലിപ്പ്, ജോയിൻ്റ് കൺവീനറായി റോയി അലക്സ്, ബ്രദർ ഗീവർഗീസ് എന്നിവരെയും പബ്ലിസിറ്റി കൺവീനർ ആയി പാസ്റ്റർ ബോബൻ ക്ലീറ്റസിനെയും ബ്രദർ ഡി അലക്സാണ്ടർ (പന്തൽ), ബ്രദർ റോബിൻ (ഫുഡ്), ബ്രദർ തോമസ് ജോൺ( ലൈറ്റ് & സൗണ്ട്), ബ്രദർ ബാബു അടൂർ (അക്കോമഡേഷൻ), പാസ്റ്റർ ഷിബു ജോർജ്ജ് (വോളൻ്റിയേഴ്സ്), തോമസുകുട്ടി (സീറ്റിംങ് അറേഞ്ച്മെൻറ്), പാ വിൽസൺ പി (കർതൃമേശ), ബ്രദർ ജോൺ തോമസ് (വിജിലൻസ്), ബ്രദർ മാത്യു സാം (മീഡിയ), ബ്രദർ ജോജി കൃപ (മ്യൂസിക്), പാ. സാജൻ ഈശോ (പാട്ട് പുസ്തകം).ഐ പി സി യുടെ ആദ്യത്തെ മേഖല ആണ് കൊട്ടാരക്കര മേഖല.

 • കുമ്പളം പുറക്കാട്ടു ജോളി ജോസഫ്(63) നിര്യാതയായി

  സംസ്കാരശുശ്രൂഷകൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം കൊച്ചി: ഐപിസി ഹെബ്രോൺ വളഞ്ഞമ്പലം സഭാംഗം കുമ്പളം എൽ.എൻ.റ്റി റോഡിൽ പുറക്കാട്ടു ജോസഫ് സ്റ്റീഫന്റെ ഭാര്യ ജോളി ജോസഫ് (63) നിര്യാതയായി.ഭൗതിക ശരീരം സെപ്റ്റംബർ 23 വെള്ളി രാവിലെ 7.30 മുതൽ വസതിയിലും 9.30 മുതൽ 12 വരെ വളഞ്ഞമ്പലം ഐ പി സി ഹെബ്രോൺ ചർച്ചിലെയും ശുശ്രുഷകൾക്ക്ശേഷം1 ന് വടുതല ഐ പി സി സഭാ സെമിത്തേരിയിൽ. മക്കൾ : ജൂലിയ, ജൂഡിയമരുമക്കൾ : സോണി, ലിൻസൺ.സഹോദരങ്ങൾ: പരേതയായ ജെസി ജോൺ, ജെയിൻ ഫ്രാൻസീസ്, ജോഷി ജോൺ (ഫോഗ് ജനറേഷൻ ,കൊച്ചി), ജേഷു ജോൺ.

 • ഉമ്മന്നൂർ വടക്കേക്കര ലീലാമ്മ ജോർജ് (63) പൂനെയിൽ നിര്യാതയായി

  മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെൻ്റർ ശാന്തിനഗർ സഭാംഗം പൂനെ ടിൻഗ്രനഗർ പെരുമ്പറേത്ത് വീട്ടിൽ ജോർജ് ഫിലിപ്പിൻ്റെ (അച്ചൻകുഞ്ഞ്) ഭാര്യ ലീലാമ്മ ജോർജ് ( 63) നിര്യാതയായി.സംസ്കാരം സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിലും 10 ന് ടി.പി.എം ശാന്തിനഗർ വിശ്വാസ ഭവനത്തിലെ ശുശ്രൂഷകൾക്കുംശേഷം 12 ന് ഹോൾക്കർ ബ്രിഡ്ജ് ക്രിസ്റ്റ്യൻ സെമിത്തേരിയിൽ. മക്കൾ: അലക്സ്, പ്രെയ്സി.മരുമകൾ: റിയാ അലക്സ്

 • അടൂർ കടമ്പനാട് പുത്തൻവിളയിൽ ഏലിയാമ്മ മറിയാമ്മ (97) ബെംഗളൂരുവിൽ നിര്യാതയായി

  ബെംഗളൂരു: ശാരോൻ ഫെലോഷിപ്പ് നോർത്ത് കടമ്പനാട് സഭയിലെ ആരംഭകാല വിശ്വാസി പുത്തൻവിളയിൽ പരേതനായ കൊച്ചുകുഞ്ഞ് ഉമ്മൻ്റെ ഭാര്യ ഏലിയാമ്മ മറിയാമ്മ (97) ബെംഗളൂരുവിൽ നിര്യാതയായി.ഭൗതിക ശരീരം സെപ്റ്റംബർ 22 വ്യാഴം രാവിലെ 9 മുതൽ 11 വരെ ഐ.പി.സി ഹൊറമാവ്, അഗര ഹെഡ്ക്വാർട്ടേഴ്സിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 ന് അടൂർ നോർത്ത് കടമ്പനാട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, പി.ഒ. ശാമുവേൽ (ഐ.പി.സി കർണാടക സ്റ്റേറ്റ് ട്രഷറർ), പി.ഒ.തോമസ് , പി.ഒ.ജോൺ, കുഞ്ഞമ്മ ശാമുവേൽ (അടൂർ), പി.ഒ.ജോയ് (ബഹ്റിൻ), പി.ഒ.ബാബു , പി.ഒ.രാജു (ഇരുവരും ബാംഗ്ലൂർ). മരുമക്കൾ: പരേതയായ അമ്മിണി ബേബി, ലില്ലി ശാമുവേൽ, കുഞ്ഞമ്മ തോമസ്, പരേതയായ ലീലാമ്മ ജോൺ, ശാമുവേൽ മാത്യൂ, മോളി ജോയ്, കൊച്ചുമോൾ ബാബു, ലിനി രാജു.

 • കൗൺസിലിംഗ് ഫോറം: പഠനക്ലാസ് സെപ് .25 ന്

  വിശ്വാസം, മാനസികാരോഗ്യം, മാറുന്ന സാമൂഹിക പ്രവണതകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ പലതും പരസ്പര വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. ഇവയെക്കുറിച്ച് ശരിയായ പഠനവും ചർച്ചകളും കൂടുതൽ അറിവുകളും പകരുന്ന സെമിനാർ സെപ്. 25 ന് വൈകുന്നേരം 6 മണിക്ക്, കവനന്റ് ഹൗസ് ഓഫ് പ്രയർ, ബെറ്റ്‌സ് ഡ്രൈവ് 4683 ബെറ്റ്‌സ് ഡോ, ഗ്രാൻഡ് പ്രയറി, TX 75052, നടക്കും. ഈ വിഷയത്തെക്കുറിച്ച് പാസ്റ്റർമാരെയും മാതാപിതാക്കളെയും യുവാക്കളെയും ക്രിസ്ത്യൻ വീക്ഷണകോണിൽ അറിയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്.22 നകം രജിസ്റ്റർ ചെയ്യുക: https://tinyurl.com/api-dallas സെപ്റ്റംബർ 22-നകം.

 • ഐസിപിഎഫ് പ്രവർത്തകൻ ആറ്റുചാലിൽ അജി.എ.എസ് (43) വാഹനാപകടത്തിൽ മരണമടഞ്ഞു

  തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭാംഗവും ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപി എഫ് മുട്ടമൺ മൗണ്ട് ഒലിവ് കൗൺസിലിംങ് സെൻ്റർ) സ്റ്റാഫുമായ ആറ്റുചാലിൽ അജി.എ.എസ് (43)വാഹനാപകടത്തിൽ മരണമടഞ്ഞു. അജിയും ഭാര്യ നിഷയുമായി സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണഇരുവരെയും ഉടനെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അജി മരണമടയുകയായിരുന്നു. ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചെങ്ങന്നൂർ ഗവൺമെൻ്റ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം സെപ്റ്റംബർ 21 ബുധനാഴ്ച കുമ്പനാട് ഐ സി പി എഫ് ഓഫീസിലും , ടി.പി.എം സഭാഹാളിലും പൊതുദർശനത്തിനു ശേഷം സ്വദേശമായ കട്ടപ്പനയ്ക്ക് കൊണ്ടു പോകും. മക്കൾ: പ്രെയ്സൺ, പ്രെയ്സി, പ്രെയ്സൽ.കട്ടപ്പന ഇരട്ടയാർ ആറ്റുചാലിൽ അച്ചൻകുഞ്ഞ് – അന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ്. വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

 • സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസിന് ബെംഗളൂരുവിൽ അനുഗ്രഹീത തുടക്കം

  ചാക്കോ കെ. തോമസ്, ബെംഗളൂരു ബെംഗളൂരു: :സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് 38-ാമത് ദ്വിവത്സര ജനറൽ കോൺഫറൻസ് ബെംഗളൂരുവിലെ കണ്ണൂർ എഫ് ജി എ ജി ചർച്ചിൽ ആരംഭിച്ചു. എ.ജി.അഖിലേന്ത്യാ സൂപ്രണ്ടൻറ് റവ.പോൾ തങ്കയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം സെപ്റ്റംബർ 22 ന് സമാപിക്കും. റവ. ഡോ. വി.റ്റി. ഏബ്രഹാം പ്രാരംഭ ദിന സമ്മേളനത്തിൽ പ്രസംഗിച്ചു. റവ.പോൾ തങ്കയ്യ , റവ.ഡോ.റ്റി. സത്യനേശൻ എന്നിവർ പ്രാരംഭദിന സമ്മേളനത്തിൽ അദ്ധ്യക്ഷരായിരുന്നു. എഫ്. ജി.എ.ജി ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ബുധനാഴ്ച നടക്കുന്ന സമ്മേളനത്തിൽ റവ.ഡി.മോഹൻ, റവ.പോൾ തങ്കയ്യ എന്നിവർ പ്രസംഗിക്കും. റവ.ഡോ.വി.റ്റി.ഏബ്രഹാം, റവ.എം. തിമോത്തി റാവു വിവിധ സെക്ഷനിൽ നേതൃത്വം നൽകും. സമാപന ദിവസമായ സെപ്റ്റംബർ 22 ന് റവ.ഡോ.കെ.ജെ. മാത്യൂ മുഖ്യ പ്രഭാഷണം നടത്തും. റവ. പാപ്പി മത്തായി തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പ്രസ്ബിറ്റേഴ്‌സും ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും അടക്കം മൂവായിരത്തോളം ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡിന് ശേഷം 3 വർഷങ്ങൾക്കു ശേഷമാണ് എസ് ഐ എ ജി കോൺഫറൻസ് നടക്കുന്നത്. Advertisement

 • പാസ്റ്റർ വി.ജെ.തോമസിൻ്റെ സഹധർമ്മിണി അമ്മുക്കുട്ടി തോമസ് (67) നിര്യാതയായി

  തിരുവല്ല: ഐപിസി വയലത്തല എബനേസർ സഭാഗവും വേങ്ങമൂട്ടിൽ പരേതനായ പാസ്റ്റർ വി.ജെ.തോമസിൻ്റെ സഹധർമ്മിണി അമ്മുക്കുട്ടി തോമസ് (67) നിര്യാതയായി. സംസ്കാരം സെപ്.21 ന് ഉച്ചക്ക് 12 ന് നടക്കും. മക്കൾ : ഷൈനി ടി.എം , ഷേർളി ടി.എം.മരുമക്കൾ : പ്രകാശ് വർഗീസ് , ഷിജു സി.എം.

 • ഐപിസി പൊൻകുന്നം സെന്റർ ആത്മീയ സംഗമം നാളെ സെപ്.21 ന്

  കോട്ടയം: ഐപിസി പൊൻകുന്നം സെന്റർ പി വൈ പി എ, സൺഡേസ്കൂൾ, സഹോദരീസമാജം സംയുക്തമായി ഒരുക്കുന്ന 25മത് ഏകദിന ക്യാമ്പ് ‘Awake’ 2022 ഐപിസി സിയോൺ വാഴൂർ സഭാ ഹാളിൽ സെപ്തംബർ 21 ന് രാവിലെ 9:30 മുതൽ 4 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ഷാജി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്, പി വൈ പി എ കോട്ടയം നോർത്ത് സെന്റർ) പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ജോർജ് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ‘ഇതാണ് സമയം (എഫ 5:16) ‘ എന്നതാണ് ചിന്താവിഷയം. ബ്രദർ സന്തോഷ് സി. കെ. ജനറൽ കൺവീനറായും, ബദർ സിഐ മാത്യു, സിസ്റ്റർ മേഴ്സി ബിജു എന്നിവർ ജോയിൻ കൺവീനിയേഴ്സ് നേതൃത്വം നല്കും.

 • ഐപിസി പൊൻകുന്നം സെന്റർ ഏകദിന സമ്മേളനം നാളെ സെപ്. 21 ന്

  കോട്ടയം: ഐപിസി പൊൻകുന്നം സെന്റർ പി വൈ പി എ, സൺഡേസ്കൂൾ, സഹോദരീസമാജം സംയുക്തമായി ഒരുക്കുന്ന 25മത് ഏകദിന ക്യാമ്പ് ‘Awake’ 2022 ഐപിസി സിയോൺ വാഴൂർ സഭാ ഹാളിൽ സെപ്തംബർ 21 ന് രാവിലെ 9:30 മുതൽ 4 വരെ നടക്കും.സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ഷാജി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്, പി വൈ പി എ കോട്ടയം നോർത്ത് സെന്റർ) പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ജോർജ് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ‘ഇതാണ് സമയം (എഫ 5:16) ‘ എന്നതാണ് ചിന്താവിഷയം.ബ്രദർ സന്തോഷ് സി. കെ. ജനറൽ കൺവീനറായും, ബദർ സിഐ മാത്യു, സിസ്റ്റർ മേഴ്സി ബിജു എന്നിവർ ജോയിൻ കൺവീനിയേഴ്സ് നേതൃത്വം നല്കും.

Back to top button
Translate To English »
error: Content is protected !!