World

 • കുളങ്ങരയിൽ കെ. ഇ. ദാനിയേൽ (Rtd. എഞ്ചിനീയർ, BHEL – 90) നിര്യാതനായി

  ആനിക്കാട്: ഐപിസി ബെദേസ്ത നീലംപാറ സഭാംഗം കുളങ്ങരയിൽ കെ.ഇ. ദാനിയേൽ (Retd. എഞ്ചിനീയർ, BHEL – 90) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വ 4ന് നാഗ്പുർ ജാരിപത്ക ക്രിസ്ത്യൻ സെമിത്തേരിയിൽ ഭാര്യ: പരേതയായ അന്നമ്മ ദാനിയേൽ.മക്കൾ : മേഴ്‌സി, ഈശോ, മാത്യുമരുമക്കൾ : ആന്റണി, ലീല, സുഹാസിനി.

 • പാസ്റ്റർ തോമസ് ജോൺ (66) കർതൃ സന്നിധിയിൽ

  കോട്ടയം: സൗത്ത് പാമ്പാടി ചർച്ച് ഓഫ് ഗോഡ് ഇലക്കൊടിഞ്ഞി സഭാംഗവും ചാമംപതാൽ ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ പുതുമണ്ണിൽ ശാലോം തോമസ് ജോൺ (66) കർതൃസന്നിധിയിൽ. സംസ്കാരം പിന്നീട്. മൂന്ന് പതിറ്റാണ്ടിലധികം നോർത്ത് ഇന്ത്യയിൽ സുവിശേഷ പ്രവർത്തകനായിരുന്നു. ഭാര്യ: സാലമ്മ തോമസ് താഴ്ചയിൽ പുതുപ്പറമ്പിൽ കുടുംബാഗം.മക്കൾ : സാം തോമസ് (കർണാടക വൈ.പി.ഇ ബോർഡ് അംഗം). ഫെബാ അജു (യു.കെ)മരുമക്കൾ – ഫെബി സാം, അജു കെ പാപ്പച്ചൻ

 • കാനം കൊല്ലനാകുഴിയിൽ ഉലഹന്നാൻ മത്തായി (ബേബിച്ചായൻ -92) നിര്യാതനായി

  കോട്ടയം : ഐ പി സി എബെനെസർ കാനം സഭാഗവും സഭയുടെ ആദ്യകാല വിശ്വാസ കുടുംബങ്ങളിൽ ഒന്നായ കൊല്ലനാകുഴിയിൽ ഉലഹന്നാൻ മത്തായി (ബേബിച്ചായൻ -92) നിര്യാതനായി. സംസ്കാരം 20.09.2022(നാളെ ) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 12.30ന് കാനം ചേട്ടിയാറ പള്ളിക്കു സമീപമുള്ള കല്ലറയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ഉലഹന്നാൻ.മക്കൾ: റെജി, റെനി, റീന. മരുമക്കൾ: പി. വി എബ്രഹാം പഴയമണ്ണിൽ, എം കെ ചാണ്ടി, ബിജു വരുഗീസ് പ്ലാചേലിൽ.വാർത്ത : എ റ്റി എബ്രഹാം, റായിപുർ

 • ഐപിസി മേഖല സണ്‍ഡേസ്‌കൂള്‍:
  ജോജി ഐപ്പ് മാത്യൂസ് പ്രസിഡൻ്റ്

  കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍. മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ – ചങ്ങനാശേരി ഈസ്റ്റ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസ് വര്‍ഗീസ് – കുമ്പനാട് (ജോയിന്റ് സെക്രട്ടറി).കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പന്തളം, പുന്നവേലി, കറുകച്ചാല്‍, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുമ്പനാട്, ചാലാപ്പള്ളി എന്നീ സെന്ററുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പനാട് മേഖല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ് മാത്യൂസ് തിരുവല്ല സെന്ററിലെ മേപ്രാല്‍ സഭാംഗവും മാധ്യമപ്രവര്‍ത്തകനുമാണ്. ഐ.പി.സി സണ്‍ഡേസ്‌കൂള്‍ സെന്റര്‍, മേഖല സെക്രട്ടറി, ഡെപ്യൂട്ടി സൂപ്രണ്ട്, കേന്ദ്ര അസോസിയേറ്റ് സെക്രട്ടറി, പി.വൈ.പി.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭാ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. സെക്രട്ടറിയായ പി.പി.ജോണ്‍ ഓതറ ഫിലദെല്‍ഫ്യ സഭാംഗമാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. സഭാ കൗണ്‍സില്‍ അംഗമായും മേഖല സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് അസോസിയേറ്റ് സെക്രട്ടറിയാണ്. ട്രഷറാറായ ബാബു വി.സി കറുകച്ചാല്‍ സെന്ററിലെ കണിച്ചുകുളം സഭാംഗമാണ്. കറുകച്ചാല്‍ സെന്റര്‍ ട്രഷറര്‍ ആണ്. വൈസ് പ്രസിഡന്റായ പാസ്റ്റര്‍ ഏബ്രഹാം പി. ജോണ്‍ ചങ്ങനാശേരി ഈസ്റ്റ് സെന്ററിലെ മാടപ്പള്ളി ബഥേല്‍ സഭയുടെ പാസ്റ്ററാണ്. ജോയിന്റ് സെക്രട്ടറിയായ പാസ്റ്റര്‍ ജോസ് വര്‍ഗീസ് കുമ്പനാട് സെന്റര്‍ സെക്രട്ടറിയും കിടങ്ങന്നൂര്‍ എബനേസര്‍ സഭയുടെ പാസ്റ്ററുമാണ്.വാര്‍ഷിക സമ്മേളനത്തില്‍ പാസ്റ്റര്‍ എം.മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മറ്റി അംഗം പാസ്റ്റര്‍ സാംകുട്ടി ജോണ്‍ ചിറ്റാര്‍ റിട്ടേണിങ്ങ് ഓഫീസര്‍ ആയിരുന്നു.

 • ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടിക വിഭാഗക്കാർക്കായി കമ്മിഷൻ

  ന്യൂഡൽഹി: ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്ര നീക്കം. ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിവിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷൻ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പരിവർത്തിതരായ പട്ടികവിഭാഗക്കാരുടെ സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസ സ്ഥിതി കമ്മിഷൻ പഠിക്കും .നിലവിലെ പട്ടികവിഭാഗങ്ങളുടെ പട്ടികയിൽ കൂടുതൽ പേരെ ചേർക്കുന്നതിന്റെ പ്രത്യാഘാതവും പഠിക്കും. കാബിനറ്റ് റാങ്കുള്ള മൂന്നോ നാലോ അംഗങ്ങൾ കമ്മിഷനിലുണ്ടാകും . റിപ്പോർട്ട് സമർപ്പിക്കാൻ ഒരുവർഷത്തിലേറെ സമയമെടുത്തേക്കും. കമ്മിഷൻ രൂപീകരണത്തോട് ന്യൂനപക്ഷകാര്യ മന്ത്രാലയം അനുഭാവപൂർവം പ്രതികരിച്ചിട്ടുണ്ട്. ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്ര നീക്കം.

 • പുതിയ സംഘടനനയുമായി ക്രൈസ്തവ സഭ; ആശങ്കയോടെ രാഷ്ട്രീയ പാർട്ടികൾ

  ഭാരതീയ ക്രൈസ്തവ സംഗമം (ബി.സി.എസ്) എന്നതാണ് പുതിയ സംഘടനയുടെ പേര് കൊച്ചി: ക്രൈസ്തവ – ന്യൂനപക്ഷ രാഷ്ട്രീയം പറയാൻ സഭയുടെ മേൽനോട്ടത്തിൽ പുതിയ സംഘടന കഴിഞ്ഞ ദിവസം രൂപീകരിച്ചു. ഭാരതീയ ക്രൈസ്തവ സംഗമം ( ബി.സി.എസ്) എന്ന പുതിയ സംഘടനയുടെ ഇടപെടൽ എങ്ങനെയാവുമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ആശങ്കയോടെ വീക്ഷിക്കുന്നത്. കത്തോലിക്കാ സഭ മുൻകൈയെടുത്ത് സംഘടനയിൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം. രാഷ്ട്രീയ പാർട്ടിയല്ലെന്ന മുഖവുരയുണ്ടെങ്കിലും പുതിയ സംഘടനയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ കെട്ടും മട്ടും ഉണ്ടാവുമെന്നും പുതിയ സംഘടന ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം രാഷ്ട്രീയ പ്രാധാന്യമുള്ളതും കൃത്യമായ നിലപാടുകൾ ഉള്ളതുമായിരിക്കമെന്നാണ് കരുതുന്നത്. തങ്ങളുന്നയിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരള കോൺഗ്രസുകൾക്ക് കഴിയുന്നില്ലെന്ന പരാതി ക്രൈസ്തവ സഭാ നേതൃത്വത്തിനു നേരത്തേ ത്തന്നെയുണ്ട്. വിവിധ മുന്നണികളിലായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസുക്കൾക്ക് ക്രൈസ്തവ – ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന പ്രശ്‌നങൾ വേണ്ട വിധം ഏറ്റെടുക്കാൻ കയിയുന്നില്ല. ഇതു കുറെക്കാലമായി സഭയ്ക്കുള്ളിൽ ചർച്ച ചെയ്തു വരുന്നതാണ്.ആ ചിന്തയിൽ നിന്നാണ് പുതിയ സംഘടന. വിഷയങ്ങളിൽ നേരിട്ടിടപെടാൻ ലക്ഷ്യമിട്ടാണ് പുതിയ സംഘടയ്ക്ക് സഭ മുൻകൈയെടുത്തത്. സഭയ്ക്കുള്ളിൽ രാഷ്ട്രീയ നിലപാടെടുക്കുന്ന വിവിധ സംഘടനകളെ ബി.സി.എസുമായി ചേർത്തുകൊണ്ടു പോകാനുള്ള അലോചനകളും നടക്കുന്നുണ്ട്. ക്രൈസ്തവ സമുദായത്തിൻ്റെ ഐക്യത്തിനൊപ്പം വിവിധ പാർട്ടികളിലായി വിഭജിച്ചു കിടക്കുന്നവരെ ഒറ്റ കുടക്കീഴിൽ കൊണ്ടു വരുന്നതും ലക്ഷ്യമാണ്. ബഫർ സോൺ, തീരദേശ പരിപാലന നിയമം, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ, സമുദായ നേതാക്കൾക്കും മറ്റും നേരെ നടക്കുന ആക്രമണങ്ങൾ തുടങ്ങി സഭ ഉന്നയിച്ചു വരുന്ന വിവിധ വിഷയങ്ങളിൽ ശക്തമായി ഇടപെടാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കൾ ഈ സംഘടനയുമയി സഹകരിച്ചു വരുന്നുണ്ട്.ജോർജ്ജ് ജെ. മാത്യു (ചെയർമാൻ), വി.വി.അഗസ്റ്റിൻ (ജനറൽ സെക്രട്ടറി) തുടങ്ങി 51 അംഗ എക്സിക്യൂട്ടീവ് സംഘടന ഭാരവാഹികൾ.

 • മാതാവിനു പിന്നാലെ മകൻ പാസ്റ്റർ തോമസ്‌ വർഗീസും കർതൃ സന്നിധിയിൽ

  റാന്നി: ഇടമുറി ചരിവുപറമ്പിൽ സി . വി തോമസിന്റെ (കുഞ്ഞുട്ടി ) മകൻ കണ്ണമം ശരോൻ ഫെല്ലോഷിപ് സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ്‌ വർഗീസ് (സണ്ണി – 56) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആണ് മരണം സംഭവിച്ചത്. സംസ്കാരം സെപ്തം. 20 ചൊവ്വാഴ്ച രാവിലെ 7:30ന് ഇടമുറിയിലെ ഭവനത്തിലും 9ന് ഇടമൺ ശരോൺ ഫെല്ലോഷിപ്പ് സഭയിലും ആരംഭിക്കുന്ന ശ്രുശൂഷകൾക്ക് ശേഷം 12:30 ഇടമൺ ശരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തെരിയിൽ. മോളി തോമസ് കഴിഞ്ഞ ദിവസം പാസ്റ്റർ തോമസ്‌ വർഗീസിൻ്റെ മാതാവ് മോളി തോമസും (81) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടിരുന്നു. ഭാര്യ മിനി (പെരുംമ്പാവൂർ വെള്ളാഞ്ഞിൽ കുടുംബാംഗം). മക്കൾ: ഐഡാ തോമസ്‌, അലെൻ തോമസ്‌,(ഇരുവരും ദുബൈ) മരുമകൻ : റ്റിറ്റോ (ദുബൈ ). വാർത്ത: കൊച്ചുമോൻ ആന്തിയാരത്ത്

 • കർണാടക മതപരിവർത്തന നിരോധന ബിൽ: കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

  ചാക്കോ കെ തോമസ്‌, ബെംഗളൂരു ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി.സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്. കോൺഗ്രസ് ലീഗൽസെൽ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് മുൻമന്ത്രിയും കോൺഗ്രസ് പാർട്ടി വ്യക്താവുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു.ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടാൻ ലക്ഷ്യമിട്ടുള്ള ബിൽ ജനാതിപത്യ വിരുദ്ധമാണ്. ബില്ലിന് നിയമസാധ്യതയില്ല.ബില്ലിന്റെ നിയമസാധുതയെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നതെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ‘‘ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ സമാനമായ ബിൽ നേരത്തെ നിയമസഭ പാസാക്കിയിരുന്നെങ്കിലും നിയമം നടപ്പാക്കുന്നത് ഹൈക്കോടതിയും സുപ്രീംകോടതിയും സ്റ്റേ ചെയ്തതാണന്ന് അദ്ദേഹം പറഞ്ഞു. ‘കർണാടക പ്രൊട്ടക്‌ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ-2022’ എന്നപേരിലുള്ള ബിൽ വ്യാഴാഴ്ചയാണ് നിയമനിർമാണകൗൺസിൽ പാസാക്കിയത്. കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. കഴിഞ്ഞ ഡിസംബറിൽ ബിൽ നിയമസഭ പാസാക്കിയിരുന്നു. ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും. കൗൺസിൽ അംഗീകാരം ലഭിക്കുന്നതിനുമുമ്പുതന്നെ ബിൽ പ്രാബല്യത്തിൽ വരുത്തി സർക്കാർ ഓർഡിനൻസിറക്കിയിരുന്നു. ഇതിന്റെ കാലാവധി നവംബറിൽ അവസാനിക്കാനിരിക്കെയാണ് ബിൽ കൗൺസിലിന്റെ അംഗീകാരവും നേടി നിയമമാകുന്നത്. ജനങ്ങളെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന നിയമത്തെ അംഗീകരിക്കില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ പാസാക്കിയ നിർബന്ധിത മതപരിവർത്തന ബിൽ കഴിഞ്ഞ ദിവസമാണ് നിയമനിർമാണ കൗൺസിലിലും പാസായത്.നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് 10 വർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കും. ബിൽ നടപ്പാക്കുന്നതിൽ കർണാടകയിലെ ക്രൈസ്തവസഭൾ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.

 • ലോക പരിഭാഷാ ദിനം; ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ ‘: സൂം സെമിനാർ സെപ്റ്റംബർ 30ന്

  കോട്ടയം: ആത്മീയ രണാങ്കണത്തിലെ അറിയപ്പെടാത്ത പോരാളികളാണ് ബൈബിൾ പരിഭാഷകർ. ലോക ബൈബിൾ പരിഭാഷാ ദിനമായ (World Translation Day) സെപ്റ്റംബർ 30 വെള്ളിയാഴ്ച ‘ബൈബിൾ പരിഭാഷയുടെ നാൾവഴികൾ’ എന്ന പേരിൽ ഓൺലൈൻ സെമിനാർ വൈകിട്ട് 6.15 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ബൈബിൾ നമുക്ക് എങ്ങനെ ലഭിച്ചു എന്ന ആവേശകരമായ ചരിത്രം ജോർജ് കോശി മൈലപ്ര ശ്രോതാക്കളോട് പങ്ക് വയ്ക്കും. ഇതുവരെ ഭാഗീകമായിമായി പോലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവിധ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സംഘടനാ ലീഡേഴ്സായ ജോൺ മത്തായി കാതേട്ട് (C.E.O Wycliffe lndia), Rt.Rev. Dr.റോയ്സ് മനോജ് വിക്ടർ (Bishop of CSI Calicut Dioces), ഡോ. അലക്സാണ്ടർ ഫിലിപ്പ് (NIEA Pooniya), ഡോ.മാത്യു വർഗ്ഗീസ് (Senior Translation Consultant, Biblica), ഡോ. അലക്സ് എബ്രഹാം (Operation Agape Ludhiana), റവ. സുദർശൻ തോമസ് (FMPB), സിസ്റ്റർ എലിസെബെത്ത് ജോൺ മത്തായി (IEM), ബിജുമോൻ വർഗ്ഗീസ് (NLCI), റൂബി മാത്യൂസ് ( F.T.S. Manakkala) പരിഭാഷകരായ മാത്യു പോൾ (നിത്യതയിൽ വിശ്രമിക്കുന്ന ഗാന രചയിതാവ് എം.ഇ ചെറിയാൻ സാറിൻ്റെ മകളുടെ ഭർത്താവ്), മാത്യു എബനേസർ (Wycliffe lndia), ജിജി മാത്യു (Wycliffe lndia), പാസ്റ്റർ ജോർജ് മാത്യു (Kashmiri Bible) തുടങ്ങി പരിഭാഷകരായ നിരവധി വ്യക്തികൾ അവരുടെ ത്രസിപ്പിക്കുന്ന ജീവിതാനഭവങ്ങൾ പങ്ക് വയ്ക്കും. പലരുടെയും ആയുസിൻ്റെ പകുതിയോളം വനാന്തരങ്ങളിലും മറ്റും ചെലവഴിച്ചാണ് പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്. അവരോടുള്ള ബഹുമാനാർത്ഥം പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൺ ജോസഫ്, ഡോ. ഒ.എം.രാജുകുട്ടി, ഡോ.ജോർജ് സാമുവൽ നവജീവോദയം, ഡോ. കെ.മുരളീധർ, പാസ്റ്റർ സജി മാത്യു ഗുജറാത്ത് തുടങ്ങി വിവിധ സഭാ/ സംഘടനാ നേതാക്കൾ പങ്കെടുത്ത് ലോകമെങ്ങുമുള്ള പരിഭാഷകർക്ക് ആശംസകൾ അറിയിയ്ക്കും. പാസ്റ്റർ ബാബു ചെറിയാൻ സമാപന സന്ദേശം നൽകും. ബൈബിൾ പരിഭാഷാ രംഗത്തെ വെള്ളിനക്ഷത്രങ്ങളായിരുന്ന ജോൺ വിക്ലിഫ് …

 • മണ്ണാoമൂല പെനിയേൽ മാത്യൂ എം ജോർജ്ജ് (സണ്ണി- 74) നിര്യതനായി

  തിരുവനന്തപുരം: ഐ.പി.സി താബോർ സഭാംഗം റിട്ട. എസ്.ബി.റ്റി ഡെപ്യൂട്ടി മാനേജർ മണ്ണാoമൂല പെനിയേൽ ഭവനത്തിൽ മാത്യൂ എം ജോർജ്ജ് (74) (സണ്ണി) നിര്യാതനായി. സംസ്ക്കാരം സെപ്റ്റംബർ 20 ചൊവ്വാഴ്ച രാവിലെ 9 ന് താബോർ സഭയിലെ ശുശ്രൂഷകൾക്കു ശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ മാത്യൂ .മക്കൾ : നിഷാ മാത്യൂ , ആശ ബിജോയ്.മരുമക്കൾ. പാസ്റ്റർ മാത്യൂ (North India), ബിജോയ്

Back to top button
Translate To English »
error: Content is protected !!