World

 • പാളത്ര പാലനില്‍ക്കുന്നതില്‍ പി.വി. വര്‍ഗീസ് (80) നിര്യാതനായി

  തിരുവനന്തപുരം: ഐപിസി വെമ്പായം ഏരിയ സെക്രട്ടറിയും കേശവദാസപുരം ഐപിസി പ്രയര്‍ ബാന്‍ഡ് സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ വെസ്ലി വര്‍ഗീസിന്റെ പിതാവ് കിടങ്ങന്നൂര്‍ പാളത്ര പാലനില്‍ക്കുന്നതില്‍ പി.വി. വര്‍ഗീസ് (Ex. Military & KSRTC Rtd. HVS – 80) നിര്യാതനായി. സംസ്‌കാരം സെപ്റ്റം. 19 (തിങ്കളാഴ്ച) രാവിലെ 9.30ന് കിഴക്കേ മുക്കോലയിലുള്ള ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് മലമുകള്‍ സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ വര്‍ഗ്ഗീസ് (പരേത) കോഴഞ്ചേരി പുന്നക്കാട് തെക്കെത്തൊണ്ടിയിൽ കുടുംബാഗംമറ്റു മകള്‍: സിസിലി ബാബു. മരുമക്കള്‍: ലെനി വെസ്ലി, ബാബു കെ. മാത്യു കുലാശ്ശേരിയില്‍ (ഐപിസി കൈനി, പാമ്പാക്കുട സെന്റര്‍). വാർത്ത: മാത്യു കിങ്ങിണിമറ്റം

 • മാന്നാർ അത്തിമൂട്ടിൽ സാമൂവേൽ മാത്യു (69) നിര്യാതനായി

  അഹ്‌മദാബാദ് : മാന്നാർ അത്തിമൂട്ടിൽ കുടുംബാംഗവും, അഹ്‌മദാബാദ്, സബർമതി മൗണ്ട് സിയോൻ ചർച്ച ഓഫ് ഗോഡ് ശാരോൺ സഭാംഗവുമായ സാമൂവേൽ മാത്യു (69) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 49 വർഷമായി അഹ്‌മദാബാദിൽ തന്റെ ബിസിനസിനോട് അനുബന്ധിച്ചു താമസിച്ചു വരികയായിരുന്നു. ഷാരോൺ സബർമതി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ ആയിരുന്നു പരേതൻ. സംസ്കാരം സെപ്റ്റംബർ 19 തിങ്കളാഴ്ച ശാരോൺ സബർമതി സഭയുടെ നേതൃത്വത്തിൽ നടക്കും. ഭാര്യ: മോളി. മക്കൾ : സിനി, നിസിമരുമക്കൾ : രാമകാന്ത്, സിബി. വാർത്ത: സാം തോമസ് ഗുജറാത്ത്‌

 • പാസ്റ്റർ എ.റ്റി ജോസഫ് മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനായി ചുമതലയേറ്റു

  ആസ്‌ട്രേലിയ: മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ലീഡ് പാസ്റ്ററായി എ.റ്റി.ജോസഫ് ചുമതലയേറ്റെടുത്തു.ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യയുടെ കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ, വിവിധ ഡിപ്പാർട്ട്മെൻറുകളുടെ ഡയറക്ടർ, സെൻറർ പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കൺവൻഷൻ പ്രസംഗകൻ, വേദാദ്ധ്യാപകൻ, കൗൺസിലർ ,എന്നീ നിലകളിൽ ശുശ്രൂഷാപാടവം തെളിയിച്ചിട്ടുണ്ട്. ഭാര്യ: ജൻസി, മക്കൾ: ജെഫിൻ, ജോയൽ. Advertisement

 • സുവിശേഷക സിസ്റ്റർ സാറാമ്മ (76) നിര്യാതയായി

  കായംകുളം: ഐപിസി കായംകുളം എബനേസർസഭാംഗവും ഇന്ത്യൻ പെന്തെക്കോസ് ദൈവസഭ അംഗീകൃത സേവനിമാരിൽ ഒരാളുമായിരുന്ന ഓലകെട്ടിയമ്പലം വാഴത്തറയിൽ സിസ്റ്റർ സാറാമ്മ (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ സെപ്.16 ന് രാവിലെ 9 മണിക്ക് സഭാഹാളിൽ ആരംഭിച്ച് 11. 30 സഭാ സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി : സുവിശേഷക ചിന്നമ്മ(ഐപിസി സേവിനി )

 • പാസ്റ്റർ പി.പി. ജോസഫിൻ്റെ പിതാവ് പി.യു. പൈലി (90) നിര്യാതനായി

  സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം ബെംഗളൂരു: ചിക്കമംഗളൂരു രംഗനഹള്ളി ഐ.പി.സി സഭയുടെ ആരംഭകാല വിശ്വാസി കോലഞ്ചേരി പാൽപാത്ത് പി.യു. പൈലി (90) ബെംഗളൂരുവിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 16 നാളെ രാവിലെ 10ന് നെലമംഗല ഐ.പി.സി ഹെബ്രോൺ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ. മക്കൾ: ഏലിയാമ്മ ജോസഫ്, ശലോമി ജോർജ്, പാസ്റ്റർ.പി.പി.ജോസഫ് ( ഐ പി സി ബാനസവാടി), മേരി ബസവരാജു, സാമുവേൽ പി.പി, മേഴ്സി ഫിന്നിമരുമക്കൾ: കെ.ജെ.ജോസഫ്, ജോർജ് ബെഞ്ചമിൻ, സൂസൻ ജോസഫ്, പാസ്റ്റർ വി.ആർ ബസവരാജ്, ജെൻസി സാമുവേൽ, ഫിന്നി മാത്യൂ

 • 14-ാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് നവംബറിൽ

  കോട്ടയം : എൻറിച്ച്മെന്റ്ബൈബിൾ ക്വിസിന്റെ പതിനാലാമത്തെ മത്സരം നവംബർ മാസം മുതൽ നടക്കും. പ്രാഥമിക മത്സരങ്ങൾ നവംബറിൽ ആരംഭിക്കുകയും ഗ്രാൻഡ് ഫിനാലെ ഡിസംബറിൽ നടക്കും. ഈ ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ Multiple Choice, Pass on, Rapid fire, Puzzle മുതലായ വിവിധ റൗണ്ടുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മത്തായി മുതൽ അപ്പോസ്തോല പ്രവർത്തികൾ വരെയുള്ള 5 പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരിക്കും ഈ പ്രാവശ്യം ഉണ്ടായിരിക്കുക . ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു 10000, 5000, 2500 എന്നീ ക്യാഷ് പ്രൈസും ട്രോഫിയും യഥാക്രമം ഉണ്ടായിരിക്കും . കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 9540-8949-77 Advertisement

 • ജോയൽ ഭവനിൽ അമ്മിണിക്കുട്ടി (71) നിര്യാതയായി

  കായിപാടി: കായിപാടി പി എഫ് ഐ സഭാംഗം പരേതനായ പാസ്റ്റർ എൽ. ജോർജിന്റെ ഭാര്യ എൽ. അമ്മിണിക്കുട്ടി നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 17 ശനിയാഴ്ച 9 മണിക്ക് ജോയൽ ഭവനിലെ (കൊടിക്കുന്ന്) ശുശ്രൂഷയ്ക്കുശേഷം 12 മണിക്ക് മലമുകളിൽ പിഎഫ്ഐ സഭാ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോസ് പ്രകാശ് ജോർജ്, ജയപ്രകാശ്, സന്തോഷ്.മരുമക്കൾ: ഷീജ ജോസ്, ബീന പ്രകാശ്, ബിന്ദു സന്തോഷ്.

 • തോട്ടകാട് അയ്യംപറമ്പിൽ തങ്കമ്മ തോമസിന്റെ സംസ്കാരം സെപ്റ്റം. 17 നാളെ

  തോട്ടകാട് : അയ്യംപറമ്പിൽ പരേതനായ ഏ. ഇ. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (73) നിര്യാതയായി, സംസ്കാരം ശനിയാഴ്ച്ച (17.09.2022) രാവിലെ10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാദേശ് ഏ.ജി. കാഞ്ഞിരത്തുംമൂട് ചർച്ച് സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. പരേത റാന്നി ചത്തോങ്കര കാരക്കാട് കവുകുംപ്ലാക്കൽ കുടുംബാഗംമാണ്. മക്കൾ: ബെറ്റി, ബെൻസി, കൊച്ചുമോൾ, ജോളി. മരുമക്കൾ: ജോസ് ചെരിവുപുരയിടത്തിൽ തോണിക്കടവ് (S.I Delhi Police), റെജി തേക്കുംകാട്ടിൽ മക്കപ്പുഴ, അജിത്ത് മുണ്ടകത്തിൽ തിരുവല്ല(behrin), ജിമോൻ നന്ന്യാട്ടു മാങ്ങാനം (Kuwait)

 • പുത്തൻകുരിശ് ചിറ്റേടത്ത് മറിയാമ്മ ഫിലിപ്പോസ് (87) നിര്യാതയായി

  സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം കോലഞ്ചേരി : ഐപിസി ശാലേം പുത്തൻകുരിശ് സഭാംഗം ചിറ്റേടത്ത് പരേതനായ ഫിലിപ്പോസ് ഫിലിപ്പോസിൻ്റെ (ജോർജ്) ഭാര്യ മറിയാമ്മ ഫിലിപ്പോസ് (87) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 15 രാവിലെ 9 ന് കോലഞ്ചേരി , പാലക്കമറ്റം തോമസ്കുട്ടിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12ന് പുത്തൻകുരിശ് ഐപിസി സഭാ സെമിത്തെരിയിലെ കുടുംബ കല്ലറയിൽ. മക്കൾ. സി.പി.ബേബി, സി.പി.ജോൺസൺ, സി.പി.റോയ് , സി.പി. തോമസ് കുട്ടി, പൊന്നമ്മ, ലീലാമ്മ, അമ്മുക്കുട്ടി, ആനി, കൊച്ചുമോൾ മരുമക്കൾ: പരേതനായ വർഗീസ്, ബേബി, പൗലോസ്, ബേബി ജോർജ് (തേവർമടം), ഗ്രേയ്സി ബേബി, ലാലി റോയ്, ലില്ലി ജോൺസൺ, ആലീസ് തോമസ് കുട്ടി.

 • മറിയാമ്മ ഏബ്രഹാം (95) ചിക്കാഗോയിൽ നിര്യാതയായി

  ചിക്കാഗോ:  മറിയാമ്മ ഏബ്രഹാം (95) ചിക്കാഗോയിൽ നിര്യാതയായി. പൊതുദർശനം സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരയും സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ 12 വരേയും Richard J. Modell Funeral Home, 12641 W 143rd St., Homer Glen , IL, 60481 USAയിൽ നടക്കും. പരേത പൂവത്തൂർ ആനമുടിയിൽ കുടുംബാഗമാണ്. ഭർത്താവ് മേക്കൊഴൂർ, പനയ്ക്കൽ എമ്പ്രഹാം. മക്കൾ: മറിയാമ്മ ശാമുവേൽ, പരേതയായ ഏലിയാമ്മ ജോൺ, ജോൺസൻ എബ്രഹാം മരുമക്കൾ:  കെ.ജി. ശാമുവേൽ, പാസ്റ്റർ സി.ഐ ജോൺ, സെഫി ഏബ്രഹാം.

Back to top button
Translate To English »
error: Content is protected !!