World

 • പാസ്റ്റർ നൈനാൻ തോമസ് (ഷിജു -56) കർതൃ സന്നിധിയിൽ

  ഫിലഡൽഫിയ : അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ നൈനാൻ തോമസ് (ഷിജു -56 ) ശനിയാഴ്ച സെപ്തംബർ 10 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . മാവേലിക്കര കരിമ്പിൽ പ്രൊഫ. തോമസ് നൈനാന്റെ മകനാണ്. വ്യൂവിങ് സർവ്വീസ് സെപ്തംബർ 16 നു വൈകുന്നേരം 5.30 മുതൽ 8.30 വരെ ( 21 Beechwood Drive , Huntingdon Valley PA 19006 ) anonslos വാലിയിൽ വച്ചും, ഹോം ഗോയിങ് സർവീസ് 17 രാവിലെ 9.30 മുതൽ 10.30 വരെ തുടർന്നു സംസ്കാരം 11.30 നു Lawn View Cemetery , 500 Huntingdon pike , Jekintown PA 19046 വച്ചും നടക്കും. ഭാര്യ : റീന നൈനാൻ. മക്കൾ : മിറിയ നൈനാൻ , ലിയ നൈനാൻ.

 • പുതുപ്പള്ളി പെരുംകാവുങ്കൽ അന്നമ്മ ചാക്കോ (76) നിര്യാതയായി

  കോട്ടയം : പുതുപ്പള്ളി പെരുംകാവുംകൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (76) നിര്യാതയായി. മീനടം കുന്നതുമ്മല കുടുംബാഗം ആണ്. മകൾ ആൻസിയുടെയും മരുമകൻ സജിയുടെയും ഒപ്പം തിരുവനന്തപുരം മണ്ണന്തലയ്ക്ക് സമീപം പൗടിക്കോണത്തു താമസിക്കുകയായിരുന്നു. ശാരീരിക അസുഖത്താൽ ആശുപത്രിയിലും ഭവനത്തിലും ക്ഷീണാവസ്ഥയിലായിരുന്നു. സംസ്കാരം പിന്നീട്.

 • മലയാളി പെന്തെക്കോസ്ത് കോൺഫ്രൻസ് 2023 ജൂൺ 29 മുതൽ ജൂലൈ 2 വരെ

  രാജൻ ആര്യപ്പള്ളി (നാഷണൽ മീഡിയാ കോർഡിനേറ്റർ അറ്റ്ലാന്റാ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കേണ്ടിവന്ന 38 -ാമത് പി.സി.എൻ.എ.കെ കോൺഫറൻസ് 2023 ജൂൺ 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയ ലാൻങ്കസ്റ്റർ കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കും. ആഗസ്റ്റ് 15 ന് നടന്ന നാഷണൽ കമ്മിറ്റിയിലാണ് തീരുമാനമായത്.നിലവിലുള്ള കമ്മിറ്റികൾ 2023 ലെ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു. ലോകമെങ്ങും പടർന്ന് പിടിച്ച കൊറോണ വൈറസ് ബാധ അമേരിക്കൻ ഐക്യനാടുകളെയും ബാധിച്ചതിനാൽ 2020 – ൽ കോൺഫറൻസ് നടത്തുവാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഇപ്പോഴത്തെ സാഹചര്യവും പരിമിതികളുമാണ് കോൺഫറൻസ് 2023 ലേക്ക് മാറ്റുവാൻ കാരണമായതെന്ന് നാഷണൽ കൺവീനർ പാസ്റ്റർ റോബി മാത്യു , നാഷണൽ സെക്രട്ടറി ശാമുവേൽ യോഹന്നാൻ , നാഷണൽ ട്രഷറർ വിൽസൻ തരകൻ എന്നിവർ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തെക്കോസ്ത് സമൂഹം ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു. 2023 – ൽ ലാങ്കസ്റ്ററിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസിന്റെ അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർത്ഥന നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോയി വർഗീസ് അഭ്യർത്ഥിച്ചു. Advertisement

 • പാസ്റ്റർ ബിജു ടി. വർഗ്ഗീസ്സ് (46) നിര്യാതനായി

  ഹൈദരാബാദ്: ഗലീല ഗോസ്പൽ മിനിസ്ട്രി ശുശ്രൂഷകൻ പാലക്കാട് വടക്കഞ്ചേരി തൈമറ്റം വീട്ടിൽ പാസ്റ്റർ ബിജു ടി. വർഗ്ഗീസ്സ് (46) നിര്യാതനായി. പാലക്കാട് അമ്പിട്ടൻതരിശ് ശാരോൻസഭാംഗമാണ്. സംസ്കാരം പിന്നീട്. 20 വർഷമായി തെലുങ്കാനയിൽ സുവിശേഷകനായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: ഒബിമോൾമക്കൾ: അക്സ, അൽസ

 • ജോസ് ജേക്കബ് (69) നിര്യാതനായി

  കാഞ്ഞങ്ങാട്: നീലേശ്വരം ഏ ജി സഭാംഗം കാഞ്ഞങ്ങാട് മുത്തപ്പനാർക്കാവ് തയ്യിൽ വീട്ടിൽ ജോസ് ജേക്കബ് നിര്യാതനായി. സംസ്കാര ശുശ്രൂഷ സെപ്.13 ന് രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 12 ന് രാജപുരം എ. ജി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: മേരി ജോസ്. മക്കൾ: ജോബിൻ ജോസ്‌ ,ട്രീസ ജോസ്‌,ഡേവിഡ്സൺ ജോസ്‌ മരുമക്കൾ: ആൻമേരി, ജോഷ്വാ ജോബ്.

 • പട്ടാഴി പന്തപ്ലാവ് കുറ്റിവടക്കത്തിൽ ജേക്കബ് കുട്ടി (63)നിര്യാതനായി

  കൊട്ടാരക്കര: പട്ടാഴി പന്തപ്ലാവ് കുറ്റിവടക്കത്തിൽ ജേക്കബ് കുട്ടി (63)നിര്യാതനായി. സംസ്കാരം സെപ്. 12 ന് തിങ്കളാഴ്ച പകൽ 11മണിക്ക് പന്തപ്ലാവ് ഐപിസി സെമിത്തേരിയിൽ നടക്കും. ഭാര്യ : പൊന്നമ്മ പുത്തൂർ വേലിൽ കുടുംബാംഗമാണ്. മക്കൾ : സാജു ജേക്കബ് (യു.കെ), ജിജി ജേക്കബ് (ദുബായ്) മരുമക്കൾ: ഫേബ (യു.കെ), ബ്ലെസ്സ (ദുബായ്), പത്തനാപുരം സെൻ്റ് സ്റ്റീഫൻ കോളേജ് മുൻ ജീവനക്കാരനാണ്. ജനപക്ഷം പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്നു.

 • പള്ളിപ്പാട് ചാപ്രായിൽ പുത്തൻവീട്ടിൽ എം. ബാബു (67) നിര്യാതനായി

  തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ പള്ളിപ്പാട് സഭാംഗം ചാപ്രായിൽ പുത്തൻവീട്ടിൽ എം. ബാബു (67) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 12 തിങ്കൾ രാവിലെ 10 നു ഭവനത്തിൽ കൊണ്ടുവരുന്നതും 2 – ന് പള്ളിപ്പാട് റ്റി.പി.എം സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ. സൂസി ബാബു പള്ളിപ്പാട് പുളിമൂട്ടിൽ കിഴക്കതിൽ കുടുംബാംഗം.മക്കൾ :സുബി, സൗമ്യ, സീനമരുമക്കൾ : ജെന്നി, ജോഷി. Advertisement

 • QMPC വി.ബി.എസ് 2022 ഇന്ന് സമാപിക്കും

  ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തു കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ നടക്കുന്ന വി.ബി.എസ് 2022 ഇന്ന് സെപ്.10 ന് സമാപിക്കും. വൈകീട്ട് നാലിന് ഐ.ഡി.സി.സി. കോംപ്ലെക്സിൽ നടക്കുന്ന സമാപന സെക്ഷനുകൾക്കു QMPC വി.ബി.എസ് കോർഡിനേറ്റർ പാസ്റ്റർ ഷിജു തോമസിനോടൊപ്പം പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ്, സെക്രട്ടറി ജോൺ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. വൈകീട്ട് 4:45 മുതൽ ആറു വരെ Raising Godly Children എന്ന വിഷയത്തെ അധികരിച്ചു മാതാപിതാക്കൾക്കായി പ്രത്യേക സെക്ഷനും ഉണ്ടായിരിക്കും. പാസ്റ്റർ ഷിബു കെ. ജോൺ ക്‌ളാസ്സുകൾ എടുക്കും. എക്സൽ മിഡിൽ ഈസ്റ്റിന്റെ സഹകരണത്തോടെ സെപ്റ്റംബർ 6 നു തുടങ്ങിയ വിബിഎസിൽ അഞ്ഞൂറിൽ അധികം കുഞ്ഞുങ്ങൾ പങ്കെടുത്തു. Trending an adventure with Jesus എന്നതായിരുന്നു വിബിഎസ് തീം. പാസ്റ്റർ അനിൽ ഇലന്തൂർ, ഷിബു കെ. ജോൺ, ഗ്ലാഡ്‌സൻ ജെയിംസ്, റിബി കെ. ബേബി, സിസ്. ലീന റിബി എന്നിവർ വിവിധ സെക്ഷനുകൾക്കു നേതൃത്വം നൽകി. Advertisement

 • റാന്നി തൃക്കോമല പാക്കള്ളിൽ ജോയിക്കുട്ടി (85) ബാംഗ്ലൂരിൽ നിര്യാതനായി

  ബാംഗ്ലൂർ :റാന്നി തൃക്കോമല പാക്കള്ളിൽ ജോയിക്കുട്ടി (എഴക്കാട് അപ്പച്ചൻ – 85) ബാംഗ്ലൂരിൽ നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 13-ന് ബാംഗ്ലൂർ ഹൊറമാവ് ആഗ്രയിലെ ഐപിസി ബഥേൽ ചർച്ചിൽ രാവിലെ 10 മണിക്ക് നടക്കും.  ഭാര്യ : അന്നമ്മ വർഗീസ് മക്കൾ : ബിനു (ബാംഗ്ലൂർ),പാസ്റ്റർ അനു വർഗീസ് (മാള)മരുമക്കൾ: സൂസമ്മ, അനിത  Advertisement

 • ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് വിരമിച്ചു

  ന്യൂയോർക്ക്: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റിലെ ആദ്യ ദക്ഷിണേഷ്യൻ ക്യാപ്റ്റനായിരുന്ന സ്റ്റാൻലി ജോർജ് 33 വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. ലോകത്തിലെതന്നെ ഏറ്റംവലുതും പ്രശസ്തവുമായ മുനിസിപ്പൽ പോലീസ് സേനയാണ് NYPD . ഒരു സിവിലിയൻ അക്കൗണ്ടന്റായി സേവനത്തിൽ പ്രവേശിച്ച സ്റ്റാൻലി താമസിയാതെ യൂണിഫോംഡ് ഓഫീസറാവുകയും, പിന്നീട് കഠിനാദ്ധ്വാനത്തിലൂടെയും സമർപ്പിതസേവനത്തിലൂടെയും പടിപടിയായി ഉയർന്ന് ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന പദവിക്കർഹനാവുകയായിരുന്നു. ബ്രോങ്ക്സ് ക്രിമിനൽ ജസ്റ്റിസ് ബ്യുറോ കമ്മാണ്ടിങ് ഓഫീസർ, കൌണ്ടർ ടെററിസം യൂണിറ്റ്, മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസ് ക്യാപ്റ്റൻ തുടങ്ങിയ വളരെ ഉത്തരവാദിത്തമേറിയ സ്ഥാനങ്ങൾ അലങ്കരിച്ച സ്റ്റാൻലി തനിക്കു ലഭിച്ച അധികാരങ്ങളും സ്വാധീനവും ഇന്ത്യൻ സമൂഹത്തിന്റെയും, പ്രത്യേകിച്ച് മലയാളികളുടെയും സേവനത്തിനായി ഉപയോഗിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. വളരെയേറെ അഭിനന്ദനങ്ങളും അവാർഡുകളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹം അന്യൂനമായ സേവനചരിത്രവുമായിട്ടാണ് ഡിപ്പാർട്മെന്റിന്റെ പടിയിറങ്ങുന്നത്. ഗാന്ധി പീസ് അവാർഡ്, കേരളാ പ്രവാസി അവാർഡ്, കേരളാ സെന്റർ അവാർഡ്, PCNAK , AGIFNA പുരസ്‌കാരങ്ങൾ തുടങ്ങിയവ അവയിൽ ചിലതു മാത്രം. മുൻ ഇന്ത്യൻ പ്രസിഡന്റ് അബ്ദുൽ കലാമിൽനിന്നും നേരിട്ടുള്ള അഭിനന്ദനങ്ങളൂം സ്വീകരിച്ചിട്ടുണ്ട്. ന്യൂയോർക്ക് ഇന്ത്യൻ സമൂഹത്തിന്റെ ശക്തനായ പ്രതിനിധി പ്രേം ഭണ്ഡാരി സ്റാൻലിയുടെ സാമൂഹ്യപ്രതിബദ്ധതയെ പ്രകീർത്തിച്ചുകൊണ്ടു ഫേസ്ബുക്കിൽ എഴുതി: ” സ്റ്റാൻലി ജോർജ് ഒരു സാക്ഷാൽ ഭാരതീയനാണ്. സമൂഹത്തെ സേവിക്കുവാൻ സമ്പൂർണമായി സമർപ്പിക്കപെട്ടയാൾ….. വരുംകാലങ്ങളിൽ ഇതിലേറെ വന്കാര്യങ്ങൾ അദ്ദേഹത്തിൽനിന്നും പ്രതീക്ഷിക്കാം.” ” അദ്ദേഹം സമൂഹത്തിനു നൽകിയിട്ടുള്ള സേവനങ്ങൾ തിളക്കമാർന്നതും അങ്ങേയറ്റം അഭിനന്ദനാര്ഹവുമാണ്”, ഇന്ത്യൻ ഫോറിൻ സെക്രട്ടറി ഹർഷ് ശൃങ്ഗള ഫേസ്ബുക്കിൽ കുറിച്ചു. അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ശുശ്രുഷകനായിരുന്ന പാസ്റ്റർ വി എസ് ജോർജിന്റെയും റെബേക്കാമ്മയുടെയും പുത്രനായി ജനിച്ച സ്റ്റാൻലി 1983 ൽ ആണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. വിദ്യാർത്ഥിയായിരുന്ന കാലംമുതൽ ന്യൂയോർക്കിലെ ആത്മീക – സഭാ രംഗങ്ങളിൽ വളരെ താല്പര്യപൂർവം പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം PYFA ,PCNAK , AGIFNA തുടങ്ങിയ സംഘടനകളിൽ തന്റെ നേതൃപാടവം തെളിയിക്കുകയും, കാതലായ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റെ അതുല്യമായ കയ്യൊപ്പു ചാർത്തുവാൻ …

Back to top button
Translate To English »
error: Content is protected !!