World

 • ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ

  നിബു വെള്ളവന്താനം ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) നടക്കും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവയും നടക്കും. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ 2022 – 2025 കാലയളവിലേക്കുള്ള പുതിയ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം, വൈസ് പ്രസിഡന്റ് പാസ്റ്റർ പോത്തൻ ചാക്കോ, ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്, ട്രഷറർ ബ്രദർ അലക്‌സാണ്ടർ ജോർജ്‌, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ റോയി എബ്രഹാം, രാജു പൊന്നോലിൽ തുടങ്ങിയവർ സൗത്ത് ഈസ്റ്റ് റീജിയൻ കോൺഫ്രൻസിന് നേതൃത്വം നൽകും. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും ത്രിദ്വിന കോൺഫ്രൻസിൽ സംബന്ധിക്കും. Advertisement

 • പാസ്റ്റർ പ്രസാദ് കോശിയുടെ ഭാര്യ മാതാവ് നിര്യാതയായി

  കരവാളൂർ : എ.ജി തൊടുപുഴ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പ്രസാദ് കോശിയുടെ ഭാര്യ മാതാവ് മുണ്ടത്താനം പേക്കുഴിയിൽ സാറാമ്മ പാപ്പച്ചൻ (88) നിര്യാതയായി. സംസ്കാരം പിന്നീട്.ഭർത്താവ് കരവാളൂർ കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ പാപ്പച്ചൻ.മക്കൾ : ബിജു, ജയ, നിബുമരുമക്കൾ : ഷൈനി, പാസ്റ്റർ പ്രസാദ്, ബിന്ദു. വാർത്ത : പാസ്റ്റർ സിബിൻ മാത്യു.

 • ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18ന്

  മുളക്കുഴ: ചർച്ച് ഓഫ് ഗോഡ്‌ കേരളാ സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 18 ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേർ തിരിച്ചിരിക്കുന്നു. അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ സഭകളിൽ സംഘടിപ്പിക്കും. ഞായറാഴ്ച സഭാ യോഗത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ സംഗീത ശുശ്രൂഷയും ലഘുസന്ദേശവും നടക്കും. സഭായോഗത്തിൽ സണ്ടേസ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപകരിൽ ഒരാൾ ലഘു സന്ദേശം നൽകും. സണ്ടേസ്കൂൾ പ്രവർത്തനങ്ങളുടെ സാമ്പത്തീക ആവശ്യങ്ങൾക്കായി സഭായോഗത്തിൽ പ്രത്യേക സ്തോത്ര കാഴ്ച ശേഖരിക്കും.

 • പാസ്റ്റർ ചെറിയാൻ പി.ചെറിയാൻ കർതൃ ശുശ്രൂഷയിൽ അരനൂറ്റാണ്ട്; സ്തോത്ര പ്രാർഥന സെപ്.10 ന്

  സ്തോത്ര പ്രാർഥന ഗുഡ്ന്യൂസ് ലൈവിൽ തൽസമയം വീക്ഷിക്കാം ഫിലെദെൽഫിയ: പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലെദെൽഫിയയുടെ സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ചെറിയാൻ പി.ചെറിയാൻ കർതൃശുശ്രൂഷയിൽ 50 വർഷം തികയുന്നു. 1972-ൽ കുമ്പനാട് ഹെബോൻ ബൈബിൾ കോളേജിൽ വചനം അഭ്യസിച്ചതിനു ശേഷം 1974-ൽ കുറിയന്നൂർ ഐ പി സി യുടെ ശുശ്രൂഷകനായി. ആദ്യകാലങ്ങളിൽ പാസ്റ്റർമാരായ ടി.സി. ഈശോ, മാത്യു ശാമുവേൽ എന്നിവടെ കീഴിൽശുശ്രൂഷയിൽ പരിശീലനം നേടി. 1979-ൽ അമേരിക്കയിൽ സ്ഥിരതാമസമാക്കി.1980-ൽ ഫിലെദെൽഫിയായിൽ ഒരു സഭാ കൂടി വരവ് ആരംഭിച്ചു.Cardon Industries ലെ ജോലി രാജി വെച്ച് പൂർണ്ണ സമയം ശുശ്രൂഷകനായി.ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിലും അടിപതറാതെ ക്രിസ്തുവിൻ്റെ നല്ല ഭടനായി സേവ ചെയ്തു.അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചു. അനേകരെ സ്നാനപ്പെടുത്തി. ഗുഡ്ന്യൂസിൻ്റെ ആദ്യകാല പ്രതിനിധിയായിരുന്നു.വിവിധ നിലകളിൽ അനേകർക്ക് ആശ്വാസമായി.പിന്നിട്ട അരനൂറ്റാണ്ട് കാലത്തെ ശുശ്രൂഷയിൽ ദൈവം നടത്തിയ വഴികളെ ഓർക്കുന്നതിനും ജയോത്സവമായി നടത്തിയ ദൈവത്തിന് നന്ദി കരേറ്റുന്നതിനുമായി സെപ്റ്റംബർ 10 ന് ശനിയാഴ്ച രാവിലെ 9.30ന് കുടുംബാംഗങ്ങളും സഭാ വിശ്വാസികളും കൂട്ടുവേലക്കാരും ഒത്തുകൂടുന്നു. ഭാര്യ: സാലി ചെറിയാൻമക്കൾ: ബെൻജി, ഡേവിഡ്, ജോഷ്. മക്കൾ എല്ലാവരും കുടുംബമായി അമേരിക്കയിൽ പാർക്കുന്നു. വാർത്ത: വെസ്ളി മാത്യു ഡാളസ്

 • ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ വാർഷിക കൺവെൻഷൻ ഡിസംബർ 21 മുതൽ 23 വരെ

  അബ്രഹാം കൊണ്ടാഴി ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ കൂട്ടായ്മയായ QMPC (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 വാർഷിക കൺവെൻഷൻ ഡിസംബർ 21, 22 23 തീയ്യതികളിലായി IDCC കോമ്പൗണ്ടിലെ വിശാലമായ ടെന്റിൽ വെച്ച് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി ) മുഖ്യ പ്രസംഗകനായിരിക്കും. ആഗസ്ത് 28 നു നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ വെച്ച് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പാസ്റ്റർ ബിനു വർഗീസ്, ജോൺ ജോർജ് (ജനറൽ കോർഡിനേറ്റേഴ്സ്)പാസ്റ്റർ പി.കെ. ജോൺസൺ, പാസ്റ്റർ വിപിൻ കുര്യൻ, അലക്സ് കോശി (പ്രാർത്ഥന)പാസ്റ്റർ. ബിജു മാത്യു (ക്വയർ)പാസ്റ്റർ പി.എം. ജോർജ് (ടെന്റ്, സ്റ്റേജ്, ലൈറ്റ്)ഡാൻസൻ ഡാനിയേൽ, റിജോയ് അലക്സ് കോശി (സൗണ്ട്, വീഡിയോ)തോമസ്കുട്ടി (സേഫ്റ്റി, മെഡിക്കൽ)മത്തായി പി മത്തായി, ജോബി പോൾ (വോളന്റിയേഴ്‌സ്)അബ്രഹാം കൊണ്ടാഴി (മീഡിയ,പബ്ലിസിറ്റി) കൺവെൻഷനിൽ QMPC ക്വയർ ഗാനങ്ങളാലപിക്കും. വെള്ളിയാഴ്ച രാവിലെ സംയുക്ത സഭായോഗവും കർതൃമേശയും ഉണ്ടായിരിക്കും.

 • എലിസബത്ത് രാജ്ഞി(96) അന്തരിച്ചു

  ലണ്ടന്‍: എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. മരണവാര്‍ത്ത സ്ഥിരീകരിച്ച് രാജകുടുംബം. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഭരണാധികാരി. അന്ത്യം സ്‌കോട്‌ലന്റിലെ ബാല്‍മോറന്‍ കൊട്ടാരത്തില്‍. വിടവാങ്ങല്‍ കിരാടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍.

 • കൊയ്‌നോനിയ 2022 ചെന്നൈയിൽ സെപ്.21 മുതൽ

  ഭോപ്പാൽ: സ്നേഹത്തിന്റെ സന്ദേശവുമായി വടക്കേ ഇന്ത്യയിൽ 24 വർഷമായി പ്രവർത്തനം നടത്തി വരുന്ന ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ 24 മത് വാർഷിക സമ്മേളനവും മിഷനറി സംഗമവും സെപ്തംബർ 21 മുതൽ 25 വരെ ചെന്നൈ പട്ടാഭിരമിൽ നടക്കും. 21ന് ഉൽഘാടന സമ്മേളനത്തിൽ ACPM ചീഫ്‌ പാസ്റ്റർ ജയകുമാർ മുഖ്യ അതിഥി ആയിരിക്കും. വർഷിപ് സെന്ററിന്റെ നാഷണൽ ഡയറക്ടർ & സീനിയർ പാസ്റ്റർ സൈമൺ വർഗീസ് അധ്യക്ഷത വഹിക്കും. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറി മാർ പങ്കെടുക്കും. ഡോ:രാജാ വിൽസൻ (ആൻഡമാൻസ്‌) പാസ്റ്റർ ജോഷ്വാ ജോൺ (ബാംഗ്ലൂർ)പാസ്റ്റർ ലിബിൻ സേവിയർ (എറണാകുളം) പാസ്റ്റർ ബെന്നി ജോൺ (ഡൽഹി) തുടങ്ങിയവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയിൽ പാസ്റ്റർ സൈമൺ വർഗീസ് വചനം പ്രസംഗിക്കും. ഓർഡിനേഷൻ, തിരുമേശ എന്നിവയോട് കൂടെ ഞായറാഴ്ച സമ്മേളനം സമാപിക്കും. പാസ്റ്റർ യുവരാജ്, പാസ്റ്റർ ജോഷുവ, പാസ്റ്റർ അശ്വിനി, പാസ്റ്റർ ജോസഫ്, പാസ്റ്റർ ഹീരലാൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകും.

 • മുട്ടമ്പലം വലിയപറമ്പിൽ (സ്തുതി) വി.എസ് വർഗീസ് (കൊച്ചുകുഞ്ഞു – 81) നിര്യാതനായി

  കോട്ടയം: മുട്ടമ്പലം വലിയപറമ്പിൽ (സ്തുതി) റിട്ട. അസിസ്റ്റന്റ് ഡിവിഷൻ എഞ്ചിനീയർ (എസ്.ഇ റെയിൽവേ) വി.എസ് വർഗീസ് (കൊച്ചുകുഞ്ഞു – 81) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 10നു രാവിലെ 8നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2നു ഐപിസി ഫിലഡൽഫിയ സഭയുടെ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പാണ്ടനാട് നോർത്ത് ആയിക്കൊള്ളിൽ കുടുംബാംഗമാണ്. ഭാര്യ: ഗ്ലോറി വർഗീസ് (പനക്കൽ). മക്കൾ: സാമുവേൽ ജോൺ വർഗീസ് (ഹൈദരാബാദ്), എബി വർഗീസ് (യു.എസ്.എ). മരുമക്കൾ: ഡോ. ആലീസ് സാമുവേൽ. ബെറ്റ്‌സി വർഗീസ്.

 • മുണ്ടൂർ ചൊവല്ലൂർ വീട്ടിൽ ജോജുവിൻ്റെ ഭാര്യ ജയ(40) നിര്യാതയായി

  തൃശൂർ : മുണ്ടൂർ: ചൊവല്ലൂർ വീട്ടിൽ ജോജു ഭാര്യ ജയ(40) ഇന്ന് സെപ്റ്റംബർ 7 ബുധനാഴ്ച ഉച്ചയ്ക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. നാളെ വ്യാഴാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് 10 ന് ഭവനത്തിൽ നിന്നു എടുക്കുന്നതും തുടർന്ന് കരിപ്പകുന്ന് ശാലേം സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. മുണ്ടൂർ ഐപിസി സഭംഗമാണ്.ഭർത്താവ് : ജോജുമക്കൾ: ദിയ, ജോയൽ

 • പാസ്റ്റർ ജോസഫ് മാർക്സിൻ്റെ ഭാര്യ കുഞ്ഞുമോൾ മാർക്സ് (70) കശ്മീരിൽ നിര്യാതയായി

  ജമ്മു: ജമ്മു കാശ്മീരിലെ ആദ്യകാല സുവിശേഷ പ്രവർത്തകൻ പരേതനായ പാസ്റ്റർ ജോസഫ് മാർക്സിൻ്റെ സഹധർമ്മിണി കുഞ്ഞുമോൾ മാർക്സ് (70) നിര്യാതയായി. കോട്ടയം മാങ്ങാനം സ്വദേശിയാണ്. സംസ്കാരം സെപ്.7 ന് മീരാൻ സാഹിബ് പെനിയേൽ മിഷൻ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നടക്കും. 1981 മുതൽ ജമ്മു കാശ്മീരിൽ സുവിശേഷ പ്രവർത്തനത്തിൽ ഏറെ സജീവമായിരുന്നു. ഒട്ടേറെയിടങ്ങളിൽ സുവിശേഷവുമായി എത്തുകയും സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തു. മക്കൾ: പാസ്റ്റർ അഭിലാഷ് മാർക്സ്,ആഷാമോൾ മാർക്സ്മരുമകൻ: സുരേഷ് ബാബു.

Back to top button
Translate To English »
error: Content is protected !!