ക്രൈസ്തവ ബോധിയ്ക്ക് പുതിയ ഭരണസമിതി
തിരുവല്ല: ക്രൈസ്തവ ബോധി അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണസമിതിയെ സെപ്റ്റംബർ 30 ന് കൂടിയ ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു.
റവ.ഡോ.കെ.ജെ. മാത്യു, റവ.ഡോ.എം.സ്റ്റീഫൻ (രക്ഷാധികാരികൾ), ഇവാ.ഷാജൻ ജോൺ ഇടയ്ക്കാട് (പ്രസിഡന്റ്), റവ. ഡോ.ജെയിംസ് ജോർജ് വെണ്മണി (വൈസ് പ്രസിഡന്റ്), പാസ്റ്റർ ടൈറ്റസ് ജോൺസൻ (സെക്രട്ടറി), പാസ്റ്റർ സാം പനച്ചയിൽ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജോബ് ജോൺ (ട്രഷറർ), ജോമോൻ ഏബ്രഹാം (പ്രയർ കൺവീനർ), റവ.സാം വർഗീസ് തുരുത്തിക്കര (മിഷൻ & ഇവാൻജെലിസം കൺവീനർ), പാസ്റ്റർ ജോയ് മാത്യു ഗുജറാത്ത് (പബ്ലിക്കേഷൻ ചീഫ് എഡിറ്റർ), ബ്ലസിൻ മലയിൽ (പബ്ലിക്കേഷൻസ് എഡിറ്റർ) ഇവാ.ഷാജൻ പാറക്കടവിൽ (മ്യൂസിക് കൺവീനർ), പാസ്റ്റർ ലിജു കോശി(സോഷ്യൽ വർക്ക് കൺവീനർ), പാസ്റ്റർ സജി വർഗീസ് മണിയാർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജൻ ജോൺ ഇടയ്ക്കാട് ഗ്രന്ഥകാരൻ, പ്രഭാഷകൻ, പരിശീലകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. മിഷൻ & ചർച്ച് പ്ലാൻ്റിംഗ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.
ഡോ.ജെയിംസ് ജോർജ് വെണ്മണി എഴുത്തുകാരൻ, കൗൺസിലർ, വേദാധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 6 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ പുനലൂർ ബഥേൽ ബൈബിൾ കോളജിന്റെ പ്രിൻസിപ്പലാണ്.
സെക്രട്ടറി പാസ്റ്റർ ടൈറ്റസ് ജോൺസൻ ബഹറിൻ ശാരോൻ സഭയുടെ ശുശ്രൂഷകനാണ്. മലയാള പെന്തെക്കോസ്തു ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഗ്രന്ഥരചന, ഗാനരചന ഇവയും ചെയ്യാറുണ്ട്.
ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് & ഐപിസി ജനറൽ കൌൺസിൽ മെമ്പർ എന്നീ ചുമതലകൾ വഹിക്കുന്നു. ഐപിസി കടമ്മനിട്ട കല്ലേലി സഭാ ശുശ്രൂഷകനുമാണ്. പിവൈപിഎ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ട്രഷറാർ ജോബ് ജോൺ ചെറിയ പ്രായം മുതൽ മലയാള ക്രൈസ്തവ ആനുകാലികങ്ങളിൽ സജീവ സാന്നിധ്യമാണ്. ഐപിസി മാംഗ്ളൂർ ഇംഗ്ലീഷ് ചർച്ചിൻ്റെ പാസ്റ്ററാണ്.
പാസ്റ്റർ ജോയി മാത്യുവാണ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ. ഗുജറാത്തിലെ രാജ്കോട്ടിൽ സ്ഥിരതാമസക്കാരനായ ജോയി മാത്യു മൂന്നര പതിറ്റാണ്ടിലേറെയായി ജോയ് നെടുംകുന്നം എന്ന തൂലികാനാമത്തിൽ ആനുകാലികങ്ങളിൽ എഴുതുന്നു. അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മികച്ച സാമൂഹിക പ്രവർത്തനങ്ങളെ മാനിച്ച് ഗുജറാത്ത് ദൂരദർശൻ തന്നെക്കുറിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിട്ടുണ്ട്. മിഷൻസ് ഇന്ത്യ, ( നവജീവോദയം) ഗുജറാത്ത് സ്റ്റേറ്റ് കോഡിനേറ്ററായി പ്രവർത്തിക്കുന്നു.
ബോധി പബ്ലിക്കേഷൻ എഡിറ്ററായ ബ്ലസിൻ ജോൺ മലയിൽചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മീഡിയ സെക്രട്ടറി, ക്രിസ്ത്യൻ ലൈവ് ദിന പത്രം ചീഫ് എഡിറ്റർ, സുവിശേഷനാദം പബ്ളിഷർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. മൂന്ന് ദശബ്ദമായി ക്രൈസ്തവ സാഹിത്യ രംഗത്ത് സജീവം. രാഷ്ട്ര ദീപിക ഉൾപ്പെടെ നിരവധി പത്രങ്ങളിലും ദൂരദർശൻ (ഡൽഹി) തുടങ്ങി ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു. മാർ ക്രിസോസ്റ്റം സ്പീക്കിംഗ് ടെലിവിഷൻ പരമ്പര ശ്രദ്ധേയമായി. ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദം.
പ്രയർ കൺവീനറായ ജോമോൻ എബ്രഹാം ഗുഡ്‌ന്യൂസ് ബാലലോകം, സണ്ടേസ്കൂൾ, പി.വൈ.പി.എ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. ഗുഡ്‌ന്യൂസ് ബാലലോകം സീനിയർ ഫോറം ട്രഷററാണ്. ഗുഡ്‌ന്യൂസ് ബാലലോകം സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ചാർട്ടേർഡ് അക്കൗണ്ടൻ്റായ ജോമോൻ ഒരു പ്രമുഖ ഫിനാൻസ് സ്ഥാപനത്തിന്റെ CFO ആയി ജോലി ചെയ്യുന്നു.
പാസ്റ്റർ ലിജു കോശിയാണ് സോഷ്യൽ വർക്ക് കൺവീനർ. ഇരുപതു വർഷമായി കർണാടകയിൽ സുവിശേഷ പ്രവർത്തകനായിരി ക്കുന്നു. ഐപിസി. കർണാടക സ്റ്റേറ്റ് സൺഡേസ്കൂൾ ജോയിൻ്റ് ഡയറക്ടർ, ബഥേൽ ഐപിസി ബാംഗ്ലൂർ സഭാ പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മ്യൂസിക് കൺവീനർ സുവി.ഷാജൻ പാറക്കടവിൽ ദൃശ്യ ശ്രവ്യ, അച്ചടി മാധ്യമ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തകൻ. ഗാനരചന സംഗീത സംവിധാന നിർവഹണം എന്നിവയോടൊപ്പം എഴുത്തിലും സജീവം .
മിഷൻ ആൻഡ് ഇവാഞ്ചലിസം കൺവീനർ സാം വർഗീസ് കടമ്പനാട് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ക്രിസ്തീയ വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയനന്തരം മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനായും കലയപുരം ട്രിനിറ്റി ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പാളായും സേവനം അനുഷ്ഠിക്കുന്നു. ഐപിസി ഇടയ്‌ക്കാട് സൗത്ത് സഭാ ശുശ്രൂഷകനുമാണ്.
പ്രോഗ്രാം കൺവീനർ സജി വർഗ്ഗീസ്, മണിയാർ കേരളാ സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും സെറാമ്പൂർ സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ അനാലിസിസിൽ ബിരുദാനന്തര ബിരുദവും, കാലിഫോർണിയയിലെ ഇന്റർനാഷണൽ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. എഴുത്തിൽ സജീവം. പെൻസിൽവേനിയയിലെ പിറ്റസ്ബർഗിൽ സഭാ ശുശ്രൂഷകൻ.
ഡോ.കെ.ജെ.മാത്യു, ഡോ.എം സ്റ്റീഫൻ എന്നിവർ ക്രൈസ്തവ ബോധിയുടെ ആരംഭം മുതൽ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്.
ഡോ.കെ.ജെ. മാത്യു സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയാണ്. ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ, എ.ജി.മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റൻറ് സൂപ്രണ്ട്, സെക്രട്ടറി എന്നി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനും വേദാധ്യാപകനുമാണ്.
ഡോ.എം.സ്റ്റീഫൻ കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനാണ്.വിവിധ ഡിപ്പാർട്ട്മെന്റിന്റെ ചുമതലകൾ വഹിച്ചതോടൊപ്പം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തബിരുദവും, ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ക്രിസ്തീയ ധർമ്മശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, ബാംഗ്ലൂർ ധർമ്മാരാം വിദ്യാ ക്ഷേത്രത്തിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ മാധ്യമ പുരസ്കാര ജേതാവും ആണ്.
1996 ന്റെ അവസാന പകുതിയിൽ സാഹിത്യ സ്നേഹികളും സമാനചിന്താഗതിക്കാരുമായ ഒരുകൂട്ടം ചെറുപ്പക്കാർ തിരുവല്ലയിൽ ഒന്നിച്ചുകൂടി. 1997 ജനുവരിയിൽ "സാഹിത്യം സുവിശേഷീകരണം ബോധനം" എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി ക്രൈസ്തവ ബോധി എന്ന പേരിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചു. അന്നുണ്ടായിരുന്ന 28 പേർ ഇന്നും സ്ഥാപകാംഗങ്ങളായി തുടരുന്നു.
Advertisement